ഒപ്പം കൂട്ടാം ഈ കസേരകള്‍

|

പരിസ്ഥിതി സൗഹൃദ ഫര്‍ണിച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍. ഹസ്തി ഗൃഹ എന്ന പേരില്‍ രൂപം നല്‍കിയ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിലൂടെ ഇക്കോ ഫ്രണ്ട്‌ലി ആയ ഉല്‍പ്പന്നങ്ങളും കണ്‍സ്ട്രക്ഷനുമാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്.

ഇഷ്ടമുളള ഫര്‍ണിച്ചറുകള്‍ കൊണ്ടുനടക്കാനോ യാത്രയില്‍ ഒപ്പം കൂട്ടാനോ കഴിയാത്തത് പലപ്പോഴും പലരെയും വിഷമത്തിലാക്കിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ കൂടി പരിഹരിക്കുന്നതാണ് ഹസ്തി ഗൃഹയുടെ പ്രോഡക്ടുകള്‍. യാത്രയില്‍ ഒപ്പം കൂട്ടാവുന്ന തരത്തിലുളള കസേരകളും ടേബിളുകളും ഒക്കെ ഇവര്‍ നിര്‍മിച്ചുകഴിഞ്ഞു. നിലവില്‍ ഐഡിയേഷന്‍ കഴിഞ്ഞ് പ്രോട്ടോ ടൈപ്പിംഗ് സ്‌റ്റേജിലാണ് ഇവരുടെ പ്രൊഡക്ട്. കൂടുതല്‍ ഐഡിയകള്‍ കണ്ടെത്താന്‍ റിസര്‍ച്ച് വര്‍ക്കും നടക്കുന്നുണ്ടെന്ന് ഹസ്തി ഗൃഹ സിഇഒ ആതിര പറയുന്നു.

സംസ്‌കൃതത്തില്‍ ഹരിതം എന്ന് അര്‍ത്ഥം വരുന്ന ഹസ്തിയും വീട് എന്ന് അര്‍ത്ഥം വരുന്ന ഗൃഹയും ചേര്‍ത്താണ് ഹസ്തി ഗൃഹ എന്ന പേര് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ തടിയാണ് ഉപയോഗിക്കുന്നതെങ്കിലും റീസൈക്കിള്‍ ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള വസ്തുക്കളും ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാം

When a group of students at the Vidya Academy of Science and Technology in Thrissur teamed up with a common dream, the result was the birth of a new kind of portable furniture. Hasti Griha is a start-up initiative to create eco-friendly and easy-to-use furniture. At Hasti Griha, the team carries out interior and exterior designing projects also. Watch the video to know more about this bunch of young entrepreneurs…

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
സീഡിംഗ് കേരള- ദൃഢമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു വിത്തുപാകല്‍
ജയകൃഷ്ണന്‍ കണ്ടതും കേട്ടതും റോബോട്ടിനെ മാത്രം
കഴിവുള്ളതില്‍ ഫോക്കസ് ചെയ്യുക, എക്സ്പേര്‍ട്ടാവുക