ആഴക്കടലില്‍ കണ്ണെത്താന്‍ ഇനി ഐറോവ്

|

ആഴക്കടലിലേക്ക് ആഴ്ന്നിറങ്ങി കപ്പലിന്റെ ഹള്‍ ഇന്‍സ്‌പെക്ഷനും, ഡാമുകള്‍ക്കുള്ളിലെ സ്ട്രക്ചറല്‍ മോണിറ്ററിംഗിനും ഐ റോവ് എന്ന റോബോട്ട് കൊച്ചിയിലെ ഇലക്ട്രോണിക് ലാബായ മേക്കര്‍ വില്ലേജില്‍ ഒരുങ്ങുന്നു. അണ്ടര്‍വാട്ടര്‍ ഡൈവേഴ്സ് ജീവിതം പണയം വെച്ച് ഹൈ വാട്ടര്‍ പ്രഷര്‍ ഏരിയകളില്‍ നടത്തുന്ന ജോലികളാണ് ഈ അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ കൂടുതല്‍ ആക്യുറസിയോടെ ഏറ്റെടുക്കുന്നത്.(വീഡിയോ കാണുക)

പ്രൊപ്പല്ലറോടുകൂടി ആഴങ്ങളിലേക്ക് പോകാന്‍ സഹായിക്കുന്ന യൂണിറ്റ്, ക്യാമറ, ഡാറ്റാ അനലൈസര്‍ ഇത്രയുമാണ് ഐ റോവ് പ്രോട്ടോടൈപ്പിന്റെ ഘടകങ്ങള്‍. ഓഷ്യന്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റേഴ്സ് കഴിഞ്ഞ കണ്ണപ്പയും കംപ്യൂട്ടര്‍ ടെക്നോളജിയില്‍ ബിരുദാനന്തരബിരുദമുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ജോണ്‍സുമാണ് ഐറോവ് എന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ടെസ്റ്റുകളും സട്ടിഫിക്കേഷനുകളും കഴിഞ്ഞാല്‍ ഐ റോവ് കൊമേഴ്ഷ്യല്‍ പ്രൊഡക്ഷന് തയ്യാറാകും. വെള്ളത്തിനടിയില്‍ ഈ ഡ്രോണ്‍ 50 മീറ്റര്‍ താഴ്ചയിലേക്ക് വരെ ആഴ്ന്നിറങ്ങി തത്സമയ സ്റ്റാറ്റസ് നല്‍കുന്നു. മാത്രമല്ല, ക്യാമറയില്‍ പതിയുന്ന വിഷ്വല്‍സിനെ ഡാറ്റ അനലൈസിംഗിന് വിധേയമാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കും. മാനുവല്‍ ഇന്‍സ്‌പെക്ഷനെക്കാള്‍ പ്രൊഫഷണലിസവും ഇന്‍ഫര്‍മേഷനും ഐറോവ് ഉറപ്പുതരുന്നുവെന്ന് ചുരുക്കം.

ഐറോവുമായി ഇന്ത്യയെ പ്രതിനിധീകരിച്ച് അമേരിക്കയില്‍ നടന്ന ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് കോംപെറ്റീഷന്‍ ഫൈനലില്‍ വരെ പങ്കെടുത്തുകഴിഞ്ഞു ഇരുവരും. ഫിഷ് ഫാം ഇന്‍സ്‌പെക്ഷന്‍, തുറമുഖങ്ങളുടെ സ്ട്രക്ചറല്‍ പരിശോധന, വെളളത്തിന് മുകളിലൂടെ നിര്‍മിക്കുന്ന പാലങ്ങളുടെ ബേസ്‌മെന്റ് പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഐറോവിനെ പ്രയോജനപ്പെടുത്താം.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ഫോണ്‍ കുലുക്കിയാല്‍ റെസിപ്പി റെഡി
സേവ് മോം: ഗ്രാമീണ ഇന്ത്യയുടെ വസന്തം!
മാര്‍ക്കറ്റിംഗ് ഈസിയാകും ട്രൂകോഡ് വഴി