മികച്ച ഐഡിയ അല്ല, എക്‌സിക്യൂഷനിലാണ് വിജയം

|

മികച്ച ആശയങ്ങള്‍ ഉണ്ടായിട്ടും വിജയം കാണാത്ത ബിസിനസുകള്‍ ധാരാളം ഉണ്ട്. എത്ര മികച്ച ഐഡിയ ആണെങ്കിലും അത് ഫലപ്രദമായി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതിനെ അനുസരിച്ചിരിക്കും ഒരു സംരംഭകന്റെ വിജയം. ഒരു തട്ടുകടയാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ സ്ഥലത്തുളള മറ്റ് തട്ടുകടകളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് ചിന്തിക്കണം. അത് ഫലപ്രദമായി എങ്ങനെ എക്‌സിക്യൂട്ട് ചെയ്യുന്നുവെന്നതിലാണ് ബിസിനസിന്റെ വിജയമെന്ന് തെരുമോപോള്‍ ഫൗണ്ടറും മുന്‍ എംഡിയുമായ സി ബാലഗോപാല്‍.

മികച്ച രീതിയില്‍ ഐഡിയ എക്‌സിക്യൂട്ട് ചെയ്യുമ്പോള്‍ മാത്രമാണ് ആ സംരംഭത്തെ സമാനമായ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഐഎഎസ് ജോലി ഉപേക്ഷിച്ച് സംരംഭക ജീവിതത്തിലേക്ക് ഇറങ്ങിയ സി. ബാലഗോപാല്‍ എന്‍ട്രപ്രണര്‍ഷിപ്പിലെ വര്‍ഷങ്ങള്‍ നീണ്ട അനുഭവപരിചയത്തില്‍ നിന്നാണ് ഈ വാക്കുകള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഒരു ടീം ബില്‍ഡ് ചെയ്യുന്നതില്‍ ഉള്‍പ്പെടെ സംരംഭകന്റെ എക്‌സിക്യൂഷന്‍ മികവ് പ്രകടമാകണം. ടീം ഫ്‌ളോപ്പ് ആയാല്‍ ബിസിനസില്‍ പ്രതീക്ഷിക്കുന്ന നേട്ടം ഉണ്ടാകാന്‍ കഴിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

ഇക്കണോമിക്‌സ് പഠനത്തിന് ശേഷം ടെക്‌നോളജിയില്‍ ഏറെ അഡ്വാന്‍സ്ഡ് ആയ ബയോമെഡിക്കല്‍ രംഗത്തേക്കാണ് എന്‍ട്രപ്രണര്‍ എന്ന നിലയില്‍ ബാലഗോപാല്‍ ചുവടുവെച്ചത്. ബിസിനസിന് ആവശ്യമായ ടെക്‌നോളജി മനസിലാക്കിയും പഠിച്ചെടുത്തുമാണ് താന്‍ മുന്നേറിയതെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

There are so many businesses that haven’t succeeded despite the good ideas. success of an entrepreneur depends on how effectively he or she executes the ideas. For example, if one plans to start a wayside eatery, the potential and distinctiveness of the project should be considered, says Terumo Penpol founder and former MD C. Balagopal.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
Editors Picks
കൃഷിയാണ് ജീവിതം; അതാണ് ജീവന്‍
2018 ല്‍ അറിയണം ഈ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏരിയകള്‍