സംരംഭം തുടങ്ങാന്‍ വേണ്ടത് ഈ ലൈസന്‍സുകളാണ്

|

ഒരു ചെറുകിട വ്യവസായ സ്ഥാപനം തുടങ്ങാന്‍ എന്തൊക്കെ ലൈസന്‍സും സര്‍ട്ടിഫിക്കേഷനുമാണ് വേണ്ടത്?. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. പ്രൊഡക്ടുകള്‍ക്ക് അനുസരിച്ചുളള ക്വാളിറ്റി സര്‍ട്ടിഫിക്കേറ്റുകളും ലൈസന്‍സുകളുമാണ് എടുക്കേണ്ടത്. സംരംഭത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ മുതല്‍ ഏതൊക്കെ ലൈസന്‍സുകള്‍ ആവശ്യമാണെന്നും അതിനുളള നടപടികള്‍ എന്തൊക്കെയാണെന്നും സംരംഭകന്‍ മനസിലാക്കിയിരിക്കണം.

ഇലക്ട്രോണിക് പ്രൊഡക്ടാണ് ഉണ്ടാക്കുന്നതെങ്കില്‍ ഐഎസ്‌ഐ സര്‍ട്ടിഫിക്കേഷനും പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ യൂണിറ്റ് പോലുളള സംരംഭങ്ങള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷനും ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സ്ഥാപനമാണെങ്കില്‍ എഫ്എസ്എസ്എഐ ലൈസന്‍സോ രജിസ്‌ട്രേഷനോ ആണ് വേണ്ടത്. ഓരോ സ്ഥാപനത്തിന്റെയും സ്വഭാവം അനുസരിച്ച് ലൈസന്‍സുകള്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും പൊതുവില്‍ വേണ്ട ലൈസന്‍സുകളില്‍ പ്രധാനമാണ് ഡേഞ്ചറസ് ആന്‍ഡ് ഒഫന്‍സീവ് ലൈസന്‍സ്. സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സാണിത്.

കെട്ടിടമുണ്ടാക്കുന്നതിനുളള പെര്‍മിറ്റ് ആണ് ആദ്യം വേണ്ടത്. നിശ്ചിത സ്‌ക്വയര്‍ഫീറ്റിന് മുകളിലാണെങ്കില്‍ ടൗണ്‍ പ്ലാനര്‍ക്ക് അയച്ചുകൊടുക്കും. അവിടെ നിന്നുളള അനുമതി കൂടി ലഭിച്ച ശേഷമാകും കെട്ടിട നിര്‍മാണത്തിനുളള അനുമതി ലഭിക്കുക. അതിന് ശേഷം റണ്ണിംഗ് പെര്‍മിറ്റ് ലഭിക്കും. പ്രൊഡക്ഷന്‍ തുടങ്ങുന്ന ഘട്ടത്തില്‍ മാത്രമാണ് പഞ്ചായത്തോ മുന്‍സിപ്പാലിറ്റിയോ ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നുളള സര്‍ട്ടിഫിക്കേറ്റും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സില്‍ നിന്നുളള ലൈസന്‍സും ഉണ്ടാകണം.

പായ്ക്ക് ചെയ്തു വില്‍ക്കുന്നവരാണെങ്കില്‍ പായ്ക്കര്‍ ലൈസന്‍സ് വേണം. ഇലക്ട്രിസിറ്റി കണക്ഷനും പ്രത്യേക അനുമതി വാങ്ങണം. 10 ഹോഴ്‌സ് പവറില്‍ കൂടുതലാണെങ്കില്‍ ഇതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. തൊഴിലാളികളുടെ പിഎഫ്, ഇഎസ്‌ഐ തുടങ്ങിയ കാര്യങ്ങളില്‍ നിയമാനുസൃതമായ രജിസ്‌ട്രേഷന്‍ നടപടികള്‍ പാലിക്കണം.

What kind of licence and certification one should obtain to launch a small-scale venture? An aspiring entrepreneur should have a clear idea about it. The quality licence and certification should be according to the nature of the product.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ബിസിനസ്സില്‍ ക്ലൗഡ് ഉപയോഗിക്കുന്ന MSME കള്‍ക്ക് കേന്ദ്ര സബ്‌സിഡി കിട്ടും, ഇപ്പോള്‍ അപേക്ഷിക്കാം
ബാങ്കുകള്‍ സംരംഭക വായ്പ നിഷേധിച്ചാല്‍ എന്ത് ചെയ്യണം ?
ഭിന്നശേഷിക്കാരെ സംരംഭകരാക്കാന്‍ 'കൈവല്യ'