ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റിന് കേരളം ഒരുങ്ങുന്നു

|

ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ സമ്മിറ്റിനുളള ഒരുക്കത്തിലാണ് കേരളം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ മാര്‍ച്ച് 22 നും 23 നുമാണ് ഐടിയും അനുബന്ധ മേഖലകളും കോര്‍ത്തിണക്കി ഡിജിറ്റല്‍ ഉച്ചകോടി നടക്കുക. ഐടി ബ്രാന്‍ഡെന്ന ലേബലില്‍ കേരളത്തിന്റെ വളര്‍ച്ചയ്ക്ക് വേഗം പകരുകയാണ് സമ്മിറ്റ് ലക്ഷ്യം വെയ്ക്കുന്നത്. ഫ്യൂച്ചര്‍ 2018 ന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഐടി വിദഗ്ധരായി പ്രവര്‍ത്തിക്കുന്ന മലയാളികളെയും അന്താരാഷ്ട്ര ഐടി കമ്പനി മേധാവികളെയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് വിപുലമായ ഐടി നെറ്റ് വര്‍ക്കിംഗിന് കളമൊരുക്കുക കൂടിയാണ് ഡിജിറ്റല്‍ സമ്മിറ്റിലൂടെ കേരളം ഉദ്ദേശിക്കുന്നത്. വൈദ്യുതിയും സ്ഥല ലഭ്യതയും ജോലി സാദ്ധ്യതയും പരിശോധിച്ചാല്‍ കേരളം ഐടി വികാസത്തിന് അനുയോജ്യമായ പ്രദേശമാണെന്ന് ലോകത്തിന്റെ ശ്രദ്ധയില്‍ വന്നുകഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റങ്ങള്‍ നൂതനാശയങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂല ഹബ്ബായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനുള്ള വഴികള്‍ സമ്മിറ്റില്‍ ചര്‍ച്ചയാകും. ഐടി വിദഗ്ധരെ കൂടാതെ എന്‍ട്രപ്രണേഴ്‌സും സ്റ്റുഡന്റ്‌സും ആഗോളതലത്തില്‍ ശ്രദ്ധേയരായ ബിസിനസ് ലീഡേഴ്‌സും സമ്മിറ്റിന്റെ ഭാഗമാകും. 2000 പ്രതിനിധികളാണ് സമ്മിറ്റില്‍ പങ്കെടുക്കുക. ഹൈപ്പവര്‍ ഐടി കമ്മറ്റിയും ഐടി വിദഗ്ധരും ചേര്‍ന്നാണ് ഉച്ചകോടി ഏകോപിപ്പിക്കുക.

സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും പുതിയ തലങ്ങളിലേക്ക് ബിസിനസ് ഉയര്‍ത്തുവാനും ടെക്‌നോളജയില്‍ പുതിയ കാര്യങ്ങള്‍ മനസിലാക്കാനുമുളള അവസരമായിട്ടാണ് ഉച്ചകോടിയെ കാണുന്നത്.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
മുദ്ര ലോണ്‍, സിംപിളാണ് പവര്‍ഫുള്ളാണ്
ബിസിനസില്‍ വിദേശവായ്പയെടുക്കാം; പക്ഷെ കെയര്‍ഫുള്‍ ആകണം
സൈബര്‍ സെക്യൂരിറ്റി; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 കോടി രൂപ