സ്റ്റാര്‍ട്ടപ്പുകളിറങ്ങുന്നു ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍

|

സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ ജനകീയമാക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിന് മുന്നോടിയായി കോഴിക്കോട് സംഘടിപ്പിച്ച ഡിമാന്‍ഡ് ഡേ, സ്റ്റാര്‍ട്ടപ്പുകളുടെയും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആവേശകരമായ പങ്കാളിത്തത്തിനാണ് വേദിയായത്.

എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെടിഡിസി തുടങ്ങി ജനങ്ങളുമായി ഏറെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഒന്‍പത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് സ്റ്റാര്‍ട്ടപ്പ് സൊല്യൂഷന്‍സ് തേടി ഡിമാന്‍ഡ് ഡേയില്‍ എത്തിയത്. ഇവരുടെ ചാലഞ്ചസ് ഏറ്റെടുക്കാന്‍ നാല്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ തയ്യാറായി. സര്‍ക്കാര്‍ സര്‍വ്വീസുകള്‍ ഇംപ്രൂവ് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്ന സൊല്യൂഷന്‍ എത്രത്തോളം യൂസ്ഫുള്‍ ആണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിമാന്‍ഡ് ഡേ.

ജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാനും തുടര്‍ നടപടികള്‍ മോണിട്ടര്‍ ചെയ്യാനും കഴിയുന്ന ആപ്ലിക്കേഷനും എമര്‍ജന്‍സി മെസേജിംഗും ജിപിഎസ് ഫെസിലിറ്റിയും ഉള്‍പ്പെടെ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് കൂടുതല്‍ ചലഞ്ചസുമായി ഡിമാന്‍ഡ് ഡേയിലെത്തിയത്. എമര്‍ജന്‍സി നമ്പരായ 101 നെ ഹെല്‍പ് ചെയ്യുന്ന ലൊക്കേഷന്‍ ഗൈഡിംഗ് ഫീച്ചറായിരുന്നു ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവെച്ച പ്രധാന ചലഞ്ച്. ഇക്കോ ടൂറിസം സൈറ്റുകളിലേക്കും ട്രെക്കിംഗ് സൈറ്റിലേക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന ആപ്പ് ആണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡിമാന്‍ഡ് ചെയ്തത്. ട്രാഫിക് ഒഫന്‍സസ് രജിസ്റ്റര്‍ ചെയ്യാനും അലര്‍ട്ട് ചെയ്യാനും സഹായിക്കുന്ന തേര്‍ഡ് ഐ ആപ്പിന്റെ ആശയമാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവെച്ചത്.

സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരു പ്ലാറ്റ്‌ഫോമിലെത്തിച്ച് പ്രോബ്ലം സൊല്യൂഷന്‍ തേടുന്ന പുതിയ രീതിക്ക് കൂടിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതിലൂടെ തുടക്കം കുറിച്ചത്. അഞ്ച് ലക്ഷത്തില്‍ താഴെ തുക ചെലവാകുന്ന ആപ്ലിക്കേഷനുകള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് നേരിട്ട് വാങ്ങാമെന്ന സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചാണ് ഡിമാന്‍ഡ് ഡേ സംഘടിപ്പിച്ചത്. ഹൗസിംഗ് ബോര്‍ഡ്, സോഷ്യല്‍ ജസ്റ്റിസ്, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, കെഎസ്‌ഐടിഎം തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളും ഡിമാന്‍ഡ് ഡേയില്‍ പ്രോബ്ലം സൊല്യൂഷന്‍ തേടിയെത്തിയിരുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ അവസരങ്ങളും തൊഴില്‍ സാധ്യതയും വിപുലമാക്കുന്നതായിരുന്നു ഡിമാന്‍ഡ് ഡേ.

The startups in Kerala are getting ready to find solutions to the problems faced by government departments. Kerala Startup Mission is spearheading the efforts to make the startup ecosystem in the state more vibrant. As preparatory steps to this, the Demand Day held in Kozhikode turned out to be a platform for enthusiastic startups to solve the problems faced by government departments. Nine government departments- Excise, Fire and Rescue, Forest, Housing Board, KTDC, KSITM, Labour, MVD and Social Justice—came up with their demands before the startup community.Kerala Startup Mission CEO Dr Saji Gopinath pointed out that ‘ the Demand Day’ will be a complimentary platform for both the government departments and startups.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ലോകം കീഴടക്കാന്‍ മലയാളി (എക്‌സ്‌പ്ലോ) റൈഡ്
വാട്ട് എ 'ഗ്രാന്‍ഡ് ' ഐഡിയ
ബില്‍ഡ് നെക്സ്റ്റ്- വീട് വെയ്ക്കുന്നവര്‍ക്ക് അസാധാരണമായ ഒരു കൈത്താങ്ങ്