പ്രത്യേകതകള്‍ ഏറെയുണ്ട് മാരുതിയുടെ ഇലക്ട്രിക് കാറിന്

|

മാരുതി സുസുക്കി ആദ്യ ഇലക്ട്രിക് വാഹനമായ ‘ഇ- സര്‍വൈവര്‍’ അവതരിപ്പിച്ചു. ഓട്ടോ എക്‌സ്‌പോ 2018 ലാണ് ടൂ സീറ്റര്‍ വാഹനത്തിന്റെ കണ്‍സെപ്റ്റ് മോഡല്‍ ഷോക്കേസ് ചെയ്തത്.
2020 ല്‍ വാഹനം വിപണിയില്‍ എത്തിക്കും. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വരുന്ന ഡിമാന്റ് മുന്നില്‍ കണ്ടാണ് മാരുതിയുടെ നീക്കം. ടെക്‌നിക്കല്‍ ഫെസിലിറ്റിക്കൊപ്പം സെയ്ഫ് ഡ്രൈവിംഗിനും പ്രാധാന്യം നല്‍കിയാണ് വാഹനം ഒരുക്കുന്നത്.

ഫോര്‍ വീല്‍ ഡ്രൈവ് ഹെറിറ്റേജില്‍ നിലയുറപ്പിച്ച്‌ മാറിവരുന്ന ഫ്യൂച്ചര്‍ വെഹിക്കിള്‍ കണ്‍സെപ്റ്റുകള്‍ കോര്‍ത്തിണക്കിയാണ് ഡിസൈന്‍. ഫ്യൂച്ചറിസ്റ്റിക് ഇന്റര്‍ഫെയ്‌സില്‍ ഒരുക്കിയ ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലെയില്‍ വെഹിക്കിള്‍ സ്റ്റാറ്റസും റോഡ് കണ്ടീഷനും ഉള്‍പ്പെടെ അറിയാന്‍ കഴിയും. ഹൈ ഗ്രൗണ്ട് കവറിംഗ് കേപ്പബിലിറ്റി വാഹനത്തിന്റെ മികച്ച ആക്‌സിലറേഷന്‍ ഉറപ്പ് നല്‍കും. പരുക്കന്‍ റോഡുകളില്‍ പോലും ആസ്വാദ്യകരമായ ഡ്രൈവിംഗ് സാധ്യമാക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്‌.

ഡ്യുവല്‍ ഫ്രണ്ട് റിയര്‍ മോട്ടോര്‍ ആക്‌സില്‍ യൂണിറ്റ്, ഓട്ടോണമസ് ഡ്രൈവിംഗ് കേപ്പബിലിറ്റി, ഇന്‍വീല്‍ ഇലക്ട്രിക് മോട്ടോറുകള്‍ തുടങ്ങി ടെക്‌നിക്കലായി ഏറെ അഡ്വാന്‍സ്ഡ് ആണ് വാഹനം. ഓഫ് റോഡ് ഡ്രൈവിംഗില്‍ ഓട്ടോണമസ് മോഡില്‍ നിന്നും മാനുവലിലേക്ക് വാഹനം സ്വിച്ച് ചെയ്യാം. ഫ്യൂച്ചര്‍ റിയലിസ്റ്റിക് വെഹിക്കിള്‍ എന്ന വിഷേണത്തോടെയാണ് വാഹനം മാരുതി അവതരിപ്പിക്കുന്നത്. വാഹനത്തിലെ ഇന്‍വീല്‍ ഇലക്ട്രിക് മോട്ടോറുകള്‍ റോഡിലെ ഡ്രൈവിംഗ് കണ്ടീഷന്‍ അനുസരിച്ച് മികച്ച കണ്‍ട്രോള്‍ ഉറപ്പ് നല്‍കും. കണ്‍വെന്‍ഷണല്‍ ഫോര്‍ വീല്‍ വാഹനങ്ങളെക്കാള്‍ വീലുകള്‍ക്ക് മികച്ച സ്‌പോട്ട് ടേണിംഗും വാഹനത്തിന്റെ പ്രത്യേകതയായി മാരുതി ചൂണ്ടിക്കാട്ടുന്നു.

Popular car manufacturer Maruti Suzuki has showcased its first electric concept vehicle ‘e-survivor’. The two-seater car was unveiled at the auto expo 2018. The vehicle is expected to hit the road by 2020. Positioned as a futuristic concept, Concept e-Survivor brings together many new technologies that depict Suzuki’s intent for Future Mobility.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
പാട്ട് കേള്‍ക്കാം, മെസേജ് അയയ്ക്കാം; ഗൂഗിളിന്റെ സ്മാര്‍ട്ട് ജാക്കറ്റ് പൊളിക്കും
സമ്പന്നര്‍ വളരുന്നു അതിവേഗം ബഹുദൂരം
കേരളത്തിലെ യുവാക്കള്‍ മാറിയത് ഇങ്ങനെയാണ്‌