സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒപ്പമുണ്ട്, മലബാറിലും

|

മലബാറിലെ സംരംഭകമേഖലയെ ടെക്‌നോളജിയുമായി കൂട്ടിയിണക്കി റീവാംപ് ചെയ്യുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പേരുകേട്ട മലബാറില്‍ നവസംരംഭകരെ പ്രമോട്ട് ചെയ്യുന്നതിനൊപ്പം നിലവിലെ ഇക്കോസിസ്റ്റം സജീവമാക്കാനും വിപുലമായ പദ്ധതികളും പരിപാടികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോടും കാസര്‍കോടും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി സംഘടിപ്പിച്ച പ്രോഗ്രാമുകളില്‍ ഇന്നവേറ്റീവ് ആശയങ്ങളും പദ്ധതികളുമാണ് നിറഞ്ഞത്.

കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സഹകരണത്തോടെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷനുമായി ചേര്‍ന്ന് ലോഞ്ച് ചെയ്ത മൊബൈല്‍ 10X ഹബ്ബും ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ കാസര്‍ഗോഡ് ആരംഭിച്ച ഇന്‍കുബേഷന്‍ സെന്ററും മലബാറിലെ ഇന്നവേഷനുകള്‍ക്ക് പുതിയ തലം നല്‍കും. കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യാ ഇന്‍കുബേറ്ററാണ് മൊബൈല്‍ 10X ഹബ്.

നവസംരംഭകര്‍ക്കായി കോഴിക്കോട് ഐഐഎമ്മില്‍ സംഘടിപ്പിച്ച ഐഡിയ ഡേ, ഇന്‍വെസ്‌റ്റേഴ്‌സിനും ഇന്‍ഡസ്ട്രിക്കും കണക്ടിംഗ് പ്ലാറ്റ്‌ഫോം ഒരുക്കി യുഎല്‍ സൈബര്‍ പാര്‍ക്കില്‍ നടന്ന സീഡിംഗ് കേരള, ഡിമാന്‍ഡ് ഡേ തുടങ്ങിയ പദ്ധതികളും മലബാറിലെ സംരംഭകര്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നിട്ടത്.
110 ആശയങ്ങളാണ് ഐഡിയ ഡേയില്‍ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ 44 എണ്ണം എക്‌സ്‌പേര്‍ട്ട് പാനലിന്റെ വിലയിരുത്തലിന് ശേഷം ഫണ്ടിംഗിനായി സെലക്ട് ചെയ്യപ്പെട്ടു. 1.95 കോടി രൂപയുടെ ഫണ്ടിംഗിനാണ് റെക്കമന്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇന്നവേറ്റീവ് ആശയങ്ങളായി വിലയിരുത്തിയ വെര്‍ച്വല്‍ റിയാലിറ്റി ഡ്രസിംഗ് റൂമായ പെര്‍ഫക്ട് ഫിറ്റ്, സാമൂഹ്യപ്രശ്നങ്ങളിലൊന്നായ മാന്‍ഹോള്‍ ശുചീകരണം ശാശ്വതമായി പരിഹരിക്കാനുള്ള ബാന്‍ഡിക്കൂട്ട് റോബോട്ട്, സ്മാര്‍ട്ട് കിച്ചണ്‍ ഉപകരണങ്ങള്‍ രൂപകല്പന ചെയ്യുന്ന സെക്ടര്‍ ക്യൂബ് എന്നീ സംരംഭങ്ങളിലെ ഇന്‍വെസ്റ്റ്‌മെന്റിനും സീഡിംഗ് കേരളയും വേദിയായി. സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരേ വേദിയിലെത്തിച്ച് സൊല്യൂഷന്‍ തേടിയ ഡിമാന്‍ഡ് ഡേ, മലബാറിന് മാത്രമല്ല കേരളത്തിന് തന്നെ പുതിയ എന്‍ട്രപ്രണര്‍ഷിപ്പ് കള്‍ച്ചറാണ് കാണിച്ചുതന്നത്.

മലബാറിലെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തില്‍ വന്നുകൊണ്ടിരിക്കുന്ന ചെയ്ഞ്ചും ചലനങ്ങളും മനസിലാക്കിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇടപെടല്‍. സ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമം മലബാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തില്‍ അത് വലിയ ഒരു വഴിത്തിരിവാകും.

Share on LinkedInPin on PinterestShare on FacebookShare on Google+Tweet about this on TwitterEmail this to someone
ഹിഡന്‍ അല്ല! പോസ്റ്റല്‍ ബാങ്ക് കേരളത്തിലും വരുന്നു
തനതായ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റവുമായി മലബാര്‍ ഒരുങ്ങുന്നു
അണ്‍ലേണ്‍ ടു ലേണ്‍ ട്രെന്‍ഡിംഗ് ടെക്‌നോളജി