ഷോപ്പിംഗ് ഈസിയാക്കാൻ ‘Carts’ ഫീച്ചറുമായി WhatsApp
Add to Cart ബട്ടൺ അവതരിപ്പിച്ചത് വിജയമാണെന്ന് WhatsApp
കാറ്റലോഗ് ബ്രൗസ് ചെയ്ത് ഒന്നിലധികം പ്രൊഡക്റ്റുകൾ ഓർഡർ ചെയ്യാനാകും
ഓർഡറുകൾ ട്രാക്ക് ചെയ്യുന്നതിനും ‘Carts’ ഫീച്ചർ സഹായിക്കും
Message Business ഓപ്ഷനിലൂടെ പ്രൊഡക്റ്റിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാം
ബിസിനസ് കാറ്റലോഗുമായി ഷോപ്പിംഗ് ബട്ടൺ കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്
ചാറ്റിൽ നിന്നോ ബിസിനസ്സ് പ്രൊഫൈലിൽ നിന്നോ ഷോപ്പിംഗ് ഐക്കൺ ആക്സസ് ചെയ്യാം
ഷോപ്പിംഗ് ബട്ടൺ ടാപ് ചെയ്ത് കാറ്റലോഗ് തുറന്ന് പ്രൊഡക്റ്റ് Add to Cart നൽകാം
2 ബില്യൺ വരുന്ന WhatsApp യൂസേഴ്സിനെ ലക്ഷ്യമിട്ടാണ് ഷോപ്പിംഗ് പ്ലാറ്റ്ഫോം
175 മില്യൺ ബിസിനസ് അക്കൗണ്ടുകൾ ഇപ്പോൾ WhatsApp പ്ലാറ്റ്ഫോമിലുണ്ട്
മർച്ചന്റ്സിന് ബിസിനസ് മെസേജുകൾക്കായി ഫ്രീ സ്റ്റോറേജും അനുവദിച്ചിരുന്നു
ആഡ് ഫ്രീ ആപ്പായ WhatsApp സേവനവും തികച്ചും സൗജന്യമായി നൽകുന്നു
പുതിയ ഫീച്ചറുകളിലൂടെ ഇ-കൊമേഴ്സ് സാധ്യതകൾ പ്രയോജനപ്പെടുത്താനാണ് ശ്രമം