Read More
കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ സാങ്കേതിക ലോകത്ത് സംഭവിക്കുന്ന പുതിയ ഇന്നവേഷനുകള്‍. മെഷീന്‍ ലേണിംഗും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും വെര്‍ച്വല്‍ റിയാലിറ്റിയും ചാറ്റ്ബോട്ടും ഉള്‍പ്പെടെ ട്രെന്‍ഡിംഗ് ടെക്നോളജികള്‍ വിശദമാക്കിയ സെഷനുകള്‍. ടെക്നോളജിയിലെ നോളജ് സീക്കേഴ്സിനും ഡെവലപ്പര്‍ കമ്മ്യൂണിറ്റിക്കും അറിവും പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സും നല്‍കുന്നതായിരുന്നു നോളജ് സ്റ്റാര്‍ട്ടപ്പായ സ്റ്റഡി ഔള്‍ ബെംഗലൂരുവില്‍ ഒരുക്കിയ ഡെവലപ്പര്‍ വീക്കെന്‍ഡ്. കോറമംഗലയില്‍ രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍ ഗൂഗിള്‍, ഫെയ്സ്ബുക്ക്, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ആമസോണ്‍ തുടങ്ങി ടെക് ഇന്‍ഡസ്ട്രിയിലെ എക്സ്പേര്‍ട്ടുകള്‍ സെഷനുകള്‍ നയിച്ചു.