Kaivalya: leading differently-abled to entrepreneurship- Watch the video

ഭിന്നശേഷിയുളളവര്‍ക്ക് സംരംഭം തുടങ്ങാന്‍ സഹായമൊരുക്കുന്ന പദ്ധതിയാണ് കൈവല്യ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സ്‌കീം നടപ്പിലാക്കുന്നത്. 50,000 രൂപ വരെ പദ്ധതിയിലൂടെ വായ്പ ലഭിക്കും. ഭിന്നശേഷിയുള്ളവരെ ചെറുസംരംഭങ്ങളിലൂടെ ജീവിതത്തില്‍ സ്വയംപര്യാപ്തരാകാന്‍ സഹായിക്കുകയാണ് ലക്ഷ്യം. ഉചിതമായ ഏത് സംരംഭങ്ങള്‍ക്കും ഈ തുക വിനിയോഗിക്കാം.

50 ശതമാനം സബ്സിഡിയാണ് പദ്ധതിയില്‍ എടുത്തു പറയേണ്ട ഹൈലൈറ്റ്. സബ്‌സിഡി കഴിച്ചുളള 25,000 രൂപ തവണകളായി തിരിച്ചടച്ചാല്‍ മതി. വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാകണം. വിദ്യാഭ്യാസ യോഗ്യതയില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ നല്‍കേണ്ടത്. സംരംഭകവായ്പ കൂടാതെ മത്സര പരീക്ഷകള്‍ക്കുളള പരിശീലനവും മറ്റ് തൊഴിലധിഷ്ടിത പരിശീലന പരിപാടികളും കൈവല്യ പദ്ധതിപ്രകാരം നടത്തുന്നുണ്ട്.

Kaivalya is a scheme envisaged to help differently-abled persons start new ventures. The state government implements the scheme through employment exchanges. One can avail of an aid upto Rs 50,000 through the scheme.
T.S. Chandran

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version