AMC to open first commercial cinema in Saudi Arabia in 35 years; other big players are also in

എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ നിക്ഷേപകര്‍ക്ക് വന്‍ സാധ്യതയൊരുക്കി സൗദി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമാ തീയറ്റര്‍ ഈ മാസം തുറക്കും. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഎംസി എന്റര്‍ടെയ്്ന്‍മെന്റാണ് സൗദിയിലെ സിനിമാ ആസ്വാദകര്‍ക്കായി ഒരിടവേളയ്ക്ക് ശേഷം തീയറ്റര്‍ ഓപ്പണ്‍ ചെയ്യുന്നത്. റിയാദിലെ കിംഗ് അബ്ദുളള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലാണ് ആദ്യ തീയറ്റര്‍. ഏപ്രില്‍ 18 ന് ബ്ലാക്ക് പാന്ഥര്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ. അഞ്ച് വര്‍ഷത്തിനുളളില്‍ 15 നഗരങ്ങളിലായി 40 എഎംസി സിനിമാശാലകള്‍ തുറക്കാനാണ് എഎംസിയുടെ പ്ലാന്‍.

കൊമേഴ്‌സ്യല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ നിക്ഷേപ സാധ്യതകളിലേക്കാണ് സൗദി വാതില്‍ തുറന്നിരിക്കുന്നത്. വിഷന്‍ 2030 യുടെ ഭാഗമായിട്ടാണ് സൗദിയുടെ നീക്കം. 2030 ഓടെ ഈ മേഖലയില്‍ നിന്ന് 24 ബില്യന്‍ ഡോളര്‍ വരുമാനവും 30,000 തൊഴിലവസരങ്ങളുമാണ് സൗദി പ്രതീക്ഷിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് സ്‌പെന്‍ഡിംഗില്‍ വലിയ മാറ്റത്തിനാണ് ഇത് കളമൊരുക്കുക.

മുന്നൂറിലധികം തീയറ്ററുകളിലായി 2500 ഓളം സ്‌ക്രീനിംഗുകളാണ് സൗദി പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലെ ടെക്‌നോളജി മാറ്റത്തിന് ശേഷം ഇതുവരെ ടാപ്പ് ചെയ്യപ്പെടാത്ത മേഖലയായതുകൊണ്ടു തന്നെ നല്ല വരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബഹുരാഷ്ട്ര മള്‍ട്ടിപ്ലക്‌സ് എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പുകള്‍. 2030 ഓടെ ടിക്കറ്റ് വില്‍പനയിലൂടെ 1 ബില്യന്‍ ഡോളര്‍ വരുമാനമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. തീയറ്ററുകള്‍ സജീവമാകുന്നതോടെ കള്‍ച്ചറല്‍, എന്റര്‍ടെയ്ന്‍മെന്റ് ആക്ടിവിറ്റീസിലെ ഹൗസ്‌ഹോള്‍ഡ് സ്‌പെന്‍ഡിംഗ് 2030 ഓടെ 6 ശതമാനം വരെ ഉയരുമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.

80 കളുടെ തുടക്കത്തില്‍ വരെ സൗദിയില്‍ കൊമേഴ്‌സ്യല്‍ സിനിമകള്‍ ഉണ്ടായിരുന്നുവെങ്കിലും മതപരമായ നിയമങ്ങളുടെ പേരില്‍ പിന്നീട് വിലക്കുകയായിരുന്നു. എണ്ണയില്‍ നിന്നുളള വരുമാനത്തെ ആശ്രയിച്ചായിരുന്നു സൗദി ഇക്കണോമിയുടെ നിലനില്‍പ്. എന്നാല്‍ എണ്ണവിലയിലെ അനിശ്ചിതത്വവും പ്രതിസന്ധികളും കണക്കിലെടുത്ത് വരുമാനത്തിലെ ഡൈവേഴ്‌സിഫിക്കേഷനുളള ശ്രമങ്ങളുടെ ഭാഗമാണ് വിഷന്‍ 2030 പ്ലാന്‍.

നിലവില്‍ സൗദിയിലുളളവര്‍ എന്റര്‍ടെയ്ന്‍മെന്റിനായി സൗദിക്ക് പുറത്ത് ഓരോ വര്‍ഷവും 20 ബില്യന്‍ ഡോളറോളം സ്‌പെന്‍ഡ് ചെയ്യുന്നതായിട്ടാണ് കണക്കുകള്‍. ടൂറിസം സെക്ടറില്‍ ഉള്‍പ്പെടെ കൂടുതല്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും ഉണ്ടാക്കി സൗദിയില്‍ തന്നെ ഈ സ്‌പെന്‍ഡിംഗിന് കളമൊരുക്കുകയാണ് ലക്ഷ്യം.

AMC to open first commercial cinema in Saudi Arabia in 35 years. Saudi authorities and cinema operators believe there is a huge untapped market that could generate up to $1bn in annual ticket sales through more than 300 theatres by 2030.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version