കേരളത്തിന്‍റെ സാന്പത്തിക സ്ഥിതിയുടെ റിയാലിറ്റിയും പ്രയോറിറ്റിയും അറിഞ്ഞുള്ള നയരൂപീകരണം വേണം- മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി
IAS (Retd). സര്‍ക്കാര്‍ ജോലിക്കുള്ള അവസരം കൂട്ടാനല്ല, പ്രൈവറ്റ് സെക്ടറില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള എക്കോസിസ്റ്റമാണ് ഒരുക്കേണ്ടത്.
ചട്ടങ്ങള്‍ക്കും നൂലാമാലകള്‍ക്കുമപ്പുറം സ്വകാര്യ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം.കേരള സമ്പദ് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്ത വികാസാര്‍ഥ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നഷ്ടത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങളെ പ്രൊഫഷണല്‍ ഡയറക്ടര്‍ ബോര്‍ഡുകളുടെ കീഴിലാക്കി ലാഭകരമാക്കാം.സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച്(cppr), ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ന്യൂ ഇക്കണോമിക് തിങ്കിങ്ങ്(inet) എന്നിവരാണ് വികാസാര്‍ഥ് നടത്തുന്നത്.