Startups

കുഞ്ഞുങ്ങള്‍ക്കായി ടെക്‌നോളജിയുടെ സഹായത്തോടെ തൊട്ടിലൊരുക്കി Cradlewise

തൊട്ടിലാട്ടിയ സ്റ്റാര്‍ട്ടപ്പ്

2014ലാണ് രാധികയ്ക്കും ഭര്‍ത്താവ് ഭരത് പാട്ടീലിനും ആദ്യ കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന് കംഫര്‍ട്ടബിളായി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് മനസിലാക്കിയ ഇരുവരും നല്ലൊരു തൊട്ടില്‍ തേടി കടകള്‍ കയറിയിറങ്ങിയെങ്കിലും അവരുദ്ദേശിച്ച പോലൊരു തൊട്ടില്‍ ലഭിച്ചില്ല. എഞ്ചിനീയര്‍മാരായ രാധികയും ഭരതും തങ്ങളുടെ കോണ്‍സെപ്റ്റിനനുസരിച്ച് ഒരു തൊട്ടിലുണ്ടാക്കാന്‍ തീരുമാനിച്ചു. കോട്ടണ്‍ സാരിയും മെറ്റല്‍ ദണ്ഡും മറ്റുമുപയോഗിച്ചായിരുന്നു ആദ്യ പ്രോട്ടോടൈപ്പ് നിര്‍മ്മിച്ചത്. കൂടെ ടെക്‌നോളജിയെയും കൂട്ടുപിടിച്ചു. ആ തൊട്ടില്‍ നിര്‍മ്മാണം അവരെ കൊണ്ടെത്തിച്ചത് Cradlewise എന്ന സ്റ്റാര്‍ട്ടപ്പിലായിരുന്നു.

ടെക്നോളജിയാണ് ഈ തൊട്ടില്‍

കുഞ്ഞുങ്ങള്‍ക്ക് സുഖമായി ഉറക്കം നല്‍കുന്ന cradlewiseല്‍ തൊട്ടിലില്‍ ബേബി മോണിറ്റര്‍, സേഫ്റ്റി അലര്‍ട്ട്, സ്ലീപ് അനലിറ്റിക്‌സ് തുടങ്ങിയ സംവിധാനങ്ങളാണുള്ളത്. നിരവധി തവണ പരീക്ഷണം നടത്തിയും കുട്ടികളുടെ ഉറക്കത്തെ കുറിച്ച് സമഗ്രമായ റിസര്‍ച്ച് നടത്തിയും പീഡിയാട്രീഷ്യന്‍സിനോട് സംസാരിച്ചുമാണ് Cradlewise തൊട്ടിലിന് രൂപം നല്‍കിയത്. ഇന്ന് ഇന്ത്യയിലുടനീളം ലഭ്യമാകുന്ന സ്മാര്‍ട്ട് തൊട്ടിലെന്ന വിശേഷണമാണ് Cradlewise.

അമ്മയെ പോലൊരു തൊട്ടില്‍

ഉറക്കത്തിനിടെ കുഞ്ഞുങ്ങള്‍ ഞെട്ടിഉണര്‍ന്നാല്‍ താനെ തൊട്ടില്‍ ആടാന്‍ തുടങ്ങും. അമ്മ കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്നത് പോലെയൊരു ഫീലാണ് Cradlewise നല്‍കുന്നത്. കുഞ്ഞുണരുന്നത് ഡിറ്റക്ട് ചെയ്യാന്‍ സെന്‍സറുകളുണ്ട്. ഓരോ തവണയും കുഞ്ഞുണരുമ്പോള്‍ സാവധാനം, എന്നാല്‍ കരുതലോടെ ക്രാഡില്‍വൈസ് വീണ്ടും ആടാന്‍ തുടങ്ങും. അഥവാ കുഞ്ഞിന് ഉറക്കം മതിയായി കരയുകയാണെങ്കില്‍ മാതാപിതാക്കളുടെ മൊബൈലുമായി കണക്ട് ചെയ്തിട്ടുള്ള Cradlewise ആപ്പിലേക്ക് അലര്‍ട്ട് വരും. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് മൊബൈലില്‍ കാണാനും ഈ ആപ്പ് സഹായിക്കും. മ്യൂസിക് ആസ്വദിച്ച് ഉറങ്ങാനുള്ള സംവിധാനം ക്രാഡില്‍വൈസ് ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഉറക്കത്തിന്റെ ആഴം മനസിലാക്കാന്‍ സഹായിക്കുന്ന സ്ലീപ്പ് അനലിറ്റിക്‌സ് സംവിധാനവുമുണ്ട്. ഇതുവഴി മതിയായ ഉറക്കം കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കും.

ആദ്യം ക്ലാസ്മേറ്റ്സ്, പിന്നെ ലൈഫ്മേറ്റ്സ്, ഇപ്പോള്‍ കോഫൗണ്ടേഴ്സ്

കുഞ്ഞുങ്ങള്‍ ഉറങ്ങായിലേ മാതാപിതാക്കള്‍ക്കും തങ്ങളുടെ മറ്റ് ജോലികള്‍ ചെയ്യാനും നല്ല പോലെ ഉറങ്ങാനും സാധിക്കൂ. തങ്ങളെ പോലെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന അമ്മമാരെ സഹായിക്കുക എന്നൊരു ലക്ഷ്യം കൂടി രാധികയ്ക്കും ഭരതിനുമുണ്ടായിരുന്നു. ബംഗലൂരൂ IISCയില്‍ ക്ലാസ്‌മേറ്റ്‌സും പ്രൊജക്ട്‌മേറ്റ്‌സും പിന്നീട് ലൈഫ് മേറ്റ്‌സും ആയ രാധികയും ഭരതും Cradlewise എന്ന സ്റ്റാര്‍ട്ടപ്പിന്റെ കോഫൗണ്ടേഴ്‌സായത് യാദൃശ്ചികമാകാം. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രാഡില്‍വൈസിന്, ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, അക എഞ്ചിനീയേഴ്‌സുമടങ്ങുന്ന മികച്ചൊരു ടീമാണുള്ളത്.

Leave a Reply

Close
Close