TiE കേരളയുടെ Capital Cafe റീജിയണല്‍ പിച്ച്ഫെസ്റ്റ് വിവിധ ജില്ലകളില്‍. TiEcon ന് മുന്നോടിയായുള്ള റീജിയണല്‍ പിച്ചിംഗ് കോംപിറ്റീഷനുകള്‍ കൊച്ചിയിലും തൃശൂരും നടന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷനും ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവുമായി ചേര്‍ന്നാണ് പിച്ച്ഫെസ്റ്റ് സംഘടിപ്പിച്ചത്. 20 സ്റ്റാര്‍ട്ടപ്പുകളാണ് റീജിയണല്‍ പിച്ചിംഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയത്ത് 13നും, കോഴിക്കോട് 14നും, തിരുവനന്തപുരത്ത് 21നും പിച്ചിംഗ് നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓഗസ്റ്റ് 21 ന് നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ ലീഡിംഗ് ഇന്‍വെസ്റ്റേഴ്‌സിനെയും VCകളെയും മീറ്റ് ചെയ്യാം.