Startups

സ്റ്റാര്‍ട്ടപ്പുകള്‍ ചിലത് ഫോളോ ചെയ്യണം, സമൂഹവുമായി കണക്ടഡായിരിക്കണം: Avelo Roy

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവിസാധ്യതകള്‍, സ്ത്രീ സംരംഭകത്വം, ഫണ്ടിംഗ് തുടങ്ങിയവയും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എങ്ങിനെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാമെന്നതും ഉള്‍പ്പടെയുള്ള പ്രിന്‍സിപ്പല്‍സ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ സ്റ്റാര്‍ട്ടപ്പ് ഉപദേഷ്ടാവും,കൊല്‍ക്കത്ത വെഞ്ച്വേഴ്‌സ് മാനേജിങ് ഡയറക്ടറുമായ Avelo Roy Channeliam.comനോട് പങ്കുവെച്ചു.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ ഭാവി

എല്ലാം യാന്ത്രികമായാല്‍ മനുഷ്യന്‍ ജീവിതത്തില്‍ അസന്തുഷ്ടനും ദുഖിതനുമാകും. ഇന്‍സ്റ്റഗ്രാമില്‍ സന്തോഷവാനായി കാണുന്നയാള്‍ പക്ഷെ യഥാര്‍ഥ ജീവിതത്തില്‍ സന്തോഷിക്കുന്നുണ്ടാവില്ല. ഫിസിക്കല്‍ വേള്‍ഡില്‍ മനുഷ്യര്‍ നല്ല ബന്ധം സ്ഥാപിക്കുകയും ടെക്‌നോളജി അതിന് എനേബ്ലറാകുകയുമാണ് വേണ്ടത്. ഓട്ടോമേഷനും ഡ്രൈവര്‍ലസ് കാറുകളുമെല്ലാം ആളുകള്‍ തമ്മിലുള്ള ബന്ധം കുറയ്ക്കുകയാണ് ചെയ്യുന്നത്. പക്ഷെ മനുഷ്യര്‍ക്ക് സന്തോഷം ലഭിക്കണമെങ്കില്‍ കൂടുതല്‍ ആളുകളുമായി കണക്ഷനുണ്ടാകണം. അതിന് സോഷ്യല്‍ മീഡിയയടക്കം സഹായിക്കും. ആളുകള്‍ക്ക് ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നതിലും കൂടുതല്‍ താല്‍പ്പര്യം പരിചയമുള്ള ആളുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതിലാണെന്നും അവലോ റോയ്.

എന്‍ട്രപ്രണറാകാനുള്ള യാത്ര

ഒന്നും എളുപ്പമല്ല. എനിക്കറിയില്ല, എന്നാല്‍ എനിക്കറിയണം എന്നായിരിക്കണം എന്‍ട്രപ്രണര്‍ എപ്പോഴും ചിന്തിക്കേണ്ടത്. ഹംബിളായിരിക്കണം.അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. സഹായിക്കാന്‍ മെന്റേഴ്സും പ്രൊഫസര്‍മാരുമെല്ലാം ഉണ്ടാകും. വിജയിച്ച സംരംഭകരുടെ ജയവും പരാജയവും കണ്ടുപഠിക്കണം.

സംരഭകത്വത്തില്‍ സ്ത്രീകളുടെ പങ്ക്

സംരംഭകരാകാന്‍ തയ്യാറാകുന്ന സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നത് ഗൗരവമായ പ്രശ്നമാണ്. ബൈ നാച്ച്വര്‍ അവര്‍ ഷൈ ആയിരിക്കും. സമൂഹവും മതവുമെല്ലാം ജീവിതത്തില്‍ ഒതുങ്ങിക്കൂടാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നു. മുന്നോട്ട് വരാന്‍ തയ്യാറാകുന്നത് ശരിയല്ലെന്ന തെറ്റായ ധാരണ പലപ്പോഴും സ്ത്രീകള്‍ക്കിടയിലുമുണ്ടാകുന്നു. അത് ശരിയല്ല. സ്ത്രീക്കും പുരുഷനും അവരുടേതായ സ്ട്രെങ്ത്തുണ്ട്. നിങ്ങളുടെ സ്ട്രെങ്ത്തെന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക. അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ താനെ തുറക്കും.

സ്റ്റാര്‍ട്ടപ്പുകള്‍ എപ്പോഴാണ് ഫണ്ടിംഗിന് പോകേണ്ടത്

കസ്റ്റമറുടെ പണമുപയോഗിച്ച് വളരുക, ഇന്‍വെസ്റ്ററുടെ പണമുപയോഗിച്ച് സ്‌കെയിലപ് ചെയ്യുക എന്നതാണ് സ്റ്റാര്‍ട്ടപ്പുകളോട് പറയാനുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ മോഡല്‍ വാലിഡേറ്റ് ചെയ്തുകഴിഞ്ഞ്, മാര്‍ക്കറ്റിലേക്ക് പോകാന്‍ തയ്യാറാകുമ്പോഴാണ് സ്‌കെയിലപ്പിനുള്ള സമയം. മാര്‍ക്കറ്റില്‍ പ്രൊഡക്ടോ സര്‍വീസോ ഇറക്കണമെങ്കില്‍ മാര്‍ക്കറ്റിംഗിലും സെയില്‍സിലും ഇന്‍വെസ്റ്റ് ചെയ്യണം. അപ്പോഴാണ് വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റുകളെയും മറ്റ് ഇന്‍വെസ്റ്റേഴ്സിനെയും ആവശ്യമായി വരുന്നത്.

എന്റര്‍പ്രൈസിലെ ഗീത മെത്തഡോളജി

ലീന്‍ സ്റ്റാര്‍ട്ടപ്പ് മെത്തഡോളജിയും ഭഗവദ് ഗീത പ്രിന്‍സിപ്പല്‍സും സംയോജിപ്പിച്ചും ഇന്ത്യന്‍ യൂത്തിന് എന്‍ട്രപ്രണര്‍ഷിപ്പിനെ കുറിച്ച് അവലോ റോയ് പറഞ്ഞുകൊടുക്കാറുണ്ട്. സന്തോഷകരവും ദുഷ്‌കരവുമായ സമയം എന്‍ട്രപ്രണേഴ്സിനുണ്ടാകും. ഒരുപാട് ദുഷ്‌കരമായ സമയത്തിലൂടെ കടന്നുപോയാല്‍ ഇനി വരാനിരിക്കുന്നത് നല്ല സമയമാണെന്ന് മനസിലാക്കി എന്‍ട്രപ്രണര്‍ മുന്നോട്ട് പോകണം. അതല്ലാതെ തളര്‍ന്നുപോകരുതെന്നും Avelo Roy പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ വിസിബിളാകണം

കേരളത്തിലെ സറ്റാര്‍ട്ടപ്പുകള്‍ മറ്റ് സ്ഥലങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ വിസിബിലിറ്റിയുള്ളവരാണ്. എന്നാല്‍ അതൊരു പ്രശ്നമല്ല. ലാപ്ടോപ്പും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എവിടെയിരുന്നും ആരെയും കണക്ട് ചെയ്യാം. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയും മറ്റും വിസിബിളാകണം. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി ഇന്‍ക്രഡിബിളായ എന്തെങ്കിലും ചെയ്യണം. കസ്റ്റമേഴ്സിന് നല്ലതെന്ന് തോന്നുന്ന പ്രൊഡക്ടുകള്‍ നിര്‍മ്മിക്കണം. എന്‍ട്രപ്രണര്‍ ഒരിക്കലും No പറയരുത്. നോ എന്ന വാക്കിനെ May be എന്നും അതിനെ പിന്നീട് യെസ് എന്നും ആക്കി മാറ്റണം. അങ്ങനെയാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയത്തിലെത്താന്‍ കഴിയൂ.

ഡിജിറ്റല്‍ മീഡിയയാണ് ഫ്യൂച്ചര്‍

ഡിജിറ്റല്‍ മീഡിയയാണ് ഫ്യൂച്ചര്‍. ആളുകള്‍ ഇനി വളരെ കുറച്ച് മാത്രമേ ടിവി ചാനലുകള്‍ കാണൂ. യൂട്യൂബ് -ഇന്‍സ്റ്റഗ്രാം ചാനലുകളിലൂടെയായിരിക്കും ആളുകളിലേക്ക് ഇന്‍ഫര്‍മേഷന്‍ എത്താന്‍ പോകുന്നത്.

Leave a Reply

Close
Close