കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോബ്ലം സോള്‍വിംഗില്‍ എഫിഷ്യന്റാണെന്ന് യൂണികോണ്‍ വെന്‍ച്വേഴ്സ് ഫൗണ്ടര്‍ അനില്‍ ജോഷി Channeliam.comനോട് പറഞ്ഞു. കുടിവെള്ള പ്രശ്നത്തിന് സൊലൂഷന്‍ കാണുന്ന സ്റ്റാര്‍ട്ടപ്പുകളുണ്ട്. അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രളയമുണ്ടായി. കുടിവെള്ള പ്രശ്‌നം അവിടെയെല്ലാം രൂക്ഷമാവുകയാണ്. ഇനി ഇത്തരം പ്രോബ്ലം സോള്‍വിംഗ് ടെക്‌നോളജികള്‍ക്ക് പ്രാധാന്യമേറുകയാണെന്നും അനില്‍ ജോഷി വ്യക്തമാക്കി.
സമൂഹത്തിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന ഇത്തരം സ്റ്റാര്‍ട്ടപ്പുകളുള്ള B2B സെക്ടറില്‍ ഫണ്ടിംഗിന് വലിയൊരു അവസരമാണ് ഒരുങ്ങുന്നത്. അതിലൂടെ സക്സസും നേടാന്‍ കഴിയുന്നു. നിലവില്‍ 400 കോടി രൂപയുടെ ഫണ്ടാണ് യൂണികോണ്‍ ഈ സെക്ടറിലേക്ക് മാറ്റിവെയ്ക്കുന്നത്. അതില്‍ 100 കോടിയോളം രൂപയുടെ ഫണ്ട് കേരളത്തിലെ സംരംഭങ്ങള്‍ക്കാണെന്നും അനില്‍ ജോഷി വ്യക്തമാക്കി.
സീഡ് സ്റ്റേജ്, പ്രീ സീരീസ് A, സീരീസ് A എന്നിവയിലാണ് ഫണ്ടിംഗ് ഫോക്കസ് ചെയ്യുന്നത്. പൊതുവെ ഇന്‍വെസ്റ്റേഴ്സ് ശ്രദ്ധിക്കാത്ത സ്പേസുകളിലെ ഗ്യാപ് ഫില്‍ ചെയ്യുകയാണ് യൂണികോണ്‍ ലക്ഷ്യമിടുന്നതെന്നും അനില്‍ ജോഷി വ്യക്തമാക്കി. Channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.