ലോകത്തെ ആദ്യ 3ഡി പ്രിന്റഡ് കൊമേഷ്യല്‍ ബിള്‍ഡിംഗ് എന്ന ഗിന്നസ് റെക്കോര്‍ഡുമായി Dubai Future Foundation. 400ല്‍ അധികം ലോക റെക്കോര്‍ഡുകളാണ് യുഎഇ സ്വന്തമാക്കിയിരിക്കുന്നത്. 20 അടി ഉയരവും 120 അടി നീളവുമുള്ള പ്രിന്റര്‍ ഉപയോഗിച്ച് 17 ദിവസം കൊണ്ടാണ് ഓഫീസിന്റെ ഇന്റീരിയറടക്കം ഡിസൈന്‍ ചെയ്തത്. ടെക്നോളജി ഇന്നവേഷനില്‍ ഫോക്കസ് ചെയ്യുന്ന ദുബായ് ഫ്യൂച്ചര്‍ അക്കാദമിയും ഇതേ ഓഫീസിലാണ്. 2021ല്‍ ലോകത്തെ ഏറ്റവും ഇന്നവേറ്റീവായ സിറ്റിയാകാനുള്ള ശ്രമത്തിലാണ് ദുബായ്.