Mark Zuckerbergന് അച്ഛന്‍ നല്‍കിയ ആ ഓഫര്‍  #facebook #Zuckerbergstory

ഹാര്‍ഡ് വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ Kirkland House dormitory. Room H33, 2004 ല്‍ ഒരു പത്തൊമ്പത് വയസ്സുകാരന്‍ അവിടിരുന്ന് കോഡ് ചെയ്ത് എടുത്തത് ലോകത്തിന്റെ മുഖപടമായിരുന്നു. ഫേസ്ബുക്ക് ഫൗണ്ടര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഹാര്‍വാര്‍ഡില്‍ പഠിക്കാനെത്തിയതും ഡോര്‍മെറ്ററി റൂമില്‍ the Facebook എന്ന പേരില്‍ ക്യാംപസ് നെറ്റ് വര്‍ക്കിംഗ് സൈറ്റ് ആരംഭിക്കുന്നതിനും ചില നിമിത്തങ്ങളുമുണ്ടായിരുന്നു.

അച്ഛന്റെ ഓഫര്‍ വേണ്ടന്നു വെച്ച മകന്‍

ഹാര്‍ഡ് വാര്‍ഡില്‍ ചേര്‍ന്നപ്പോഴേ പ്രോഗ്രാമിംഗ് ബോയ് എന്ന പേര് സക്കര്‍ബര്‍ഗിനുണ്ടായിരുന്നു. പക്ഷെ, കോളേജില്‍ ചേരുംമുമ്പ് മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് പിതാവ് Edward മറ്റൊരു ഓപ്ഷന്‍ വെച്ചിരുന്നു. McDonald’s ന്റെ franchise തുടങ്ങി അതിന്റെ ഓണറാകാം എന്ന ബിസിനസ് ഓഫറായിരുന്നു അത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരി Randi Zuckerberg, CNNനോട് പറഞ്ഞതിങ്ങനെയാണ്. മാര്‍ക്കിനോടും സഹോദരിമാരോടും കോളേജിലേക്ക് പോകുംമുമ്പ് പിതാവ് ബിസിനസ് റണ്‍ചെയ്യാനുള്ള ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു.

മാര്‍ക്ക് സക്കര്‍ബര്‍ഗിന് നല്ല ഒരു McDonald ഫ്രാഞ്ചസിക്ക് ഇന്‍വെസ്റ്റ് ചെയ്യാംമെന്നാണ് Edward ഓഫര്‍ ചെയ്തത്. പക്ഷെ കോഡിങ്ങിനേയും കംപ്യൂട്ടറുകളേയും ഇഷ്ടപ്പെട്ട മാര്‍ക്ക് ഹാര്‍ഡ്വാര്‍ഡ് കോഴ്‌സ് തന്നെ തെരഞ്ഞെടുത്തു. അല്ലായിരുന്നെങ്കില്‍ ഏതാണ്ട് 90000 ഡോളര്‍ ആനുവല്‍ പ്രോഫിറ്റുള്ള ഒരു food and beverage ബിസിനസ്സ് ഫ്രാഞ്ചെസിയുടെ ഉടമയായി ന്യൂയോര്‍ക്കിലുണ്ടാകുമായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്.

ബില്യണ്‍ കണക്കിന് ഡോളര്‍ വാരിയ സെല്‍ഫ് മെയ്ഡ് ബില്യണയര്‍

ഇന്ന് സക്കര്‍ബര്‍ഗിന്റെ നെറ്റ് വര്‍ത്ത് 76.6. ബില്യണ്‍ ഡോളറാണ്. 2007 ല്‍ 23-മത്തെ വയസ്സില്‍, ലോകത്തെ ഏറ്റവും യംഗസ്റ്റായ സെല്‍ഫ് മെയ്ഡ് ബില്യണയര്‍ എന്‍ട്രപ്രണറായി മാര്‍ക് സക്കര്‍ബര്‍ഗ്. 2019 ല്‍ ഫോബ്‌സിന്റെ ടോപ് 10 റിച്ചസ്റ്റ് ലിസ്റ്റില്‍ 50 വയസ്സില്‍ താഴെയുള്ള ഏക ബില്യണയര്‍ മാര്‍ക് മാത്രവും. കുന്നുകൂടിയ അസെറ്റ് അന്ന് ഹാര്‍ഡ്വാര്‍ഡിലെ ഡോര്‍മില്‍ കഴിഞ്ഞ പയ്യന് അയാളുടെ വൈല്‍ഡ് സ്വപ്നങ്ങളില്‍ പോലും ഉണ്ടാകാതിരുന്നത്രയുമായിരിക്കുന്നു. ഫേസ്ബുക്കിന്റെ ചെയര്‍മാനും സിഇഒയും മാത്രമല്ല മാര്‍ക് സക്കര്‍ബര്‍ഗിന്ന്, സോളാര്‍ സെയില്‍ സ്‌പേസ് ക്രാഫ്റ്റ് ഡെവെലപ് ചെയ്യുന്ന Breakthrough Starshot പ്രൊജക്റ്റിന്റെ കോഫൗണ്ടറുമാണ്,  McDonald ഫ്രാഞ്ചെസി ഓഫര്‍ വേണ്ടെന്ന് വെച്ച മാര്‍ക്ക് സക്കര്‍ബര്‍ഗ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version