10 രൂപയ്ക്ക് എൽഇഡി ബൾബുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ.  ഗ്രാമങ്ങളെ പ്രകാശമാനമാക്കാൻ 10 രൂപയ്ക്ക് എൽഇഡി ബൾബുകൾ നൽകാനാണ് തീരുമാനം.

ഊർജമന്ത്രാലയത്തിന് കീഴിലെ Energy Efficiency Services Ltd (EESL)ന്റേതാണ് പദ്ധതി.  60കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തിൽ 1കോടി എൽഇഡി ബൾബുകളാണ് വിതരണം ചെയ്യുന്നത്‌. 4,000 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

Make in India പദ്ധതിക്ക് ഉത്തേജനം നൽകുന്നതിന് ഇതിടയാക്കും‌.  ലോകത്തിലെ ഏറ്റവും വലിയ ഗാർഹിക പദ്ധതിയാണ് EESLന്റേത്.

9,428 മെഗാവാട്ട് വൈദ്യുതി ഉപയോഗം ഇതു വഴി കുറയ്ക്കാനാകും.കാർബൺ നിർമാർജനത്തിന്റെ ഭാഗമായി മറ്റിനം ബൾബുകൾ തിരികെ എടുക്കും.

ലോകത്തിലെ രണ്ടാമത്തെ വലിയ എൽഇഡി വിപണി ആണ് ഇന്ത്യയുടേത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version