ബജറ്റിലെ വകയിരുത്തൽ 2.24 ലക്ഷം കോടി | Government Will Spend Rs 64,180 Crore Over The Next 6 Years

ഹെൽത്ത് കെയർ സെക്ടറിന് വൻ പ്രാധാന്യം നൽകിയാണ് ഇത്തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിൽ വകയിരുത്തിയ ആരോഗ്യമേഖലയ്ക്കുള്ള  വിഹിതം 2.24 ലക്ഷം കോടി രൂപയാണെന്നത് ഈ മേഖലയിൽ വരാൻ പോകുന്ന വലിയ ഡെവലപ്മെന്റിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞവർഷത്തേക്കാൾ 137 ശതമാനം വർദ്ധനവാണ് ഹെൽത്ത് സെക്ടറിലെ അലോക്കേഷനിൽ വന്നിരിക്കുന്നത്.  നിലവിൽ GDPയുടെ 1% ആരോഗ്യത്തിനായി ചെലവഴിക്കുന്നു, അതായത്, ഹെൽത്ത് കെയർ മേഖലിയൽ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും മികച്ച അവസരമാണ് കാത്തിരിക്കുന്നത്.

പോഷകാഹാരം, ശുചിത്വം, ശുദ്ധമായ കുടിവെള്ളം, മലിനീകരണ നിയന്ത്രണം എന്നിവയടക്കം ആരോഗ്യസംരക്ഷണത്തെ പൂർണ്ണമായ തോതിൽ ഉൾക്കൊളളുന്നതാണ് ഇത്തവണത്തെ ബജറ്റ് വിഹിതം. ന്യൂ നോർമൽ കാലത്ത് കോവിഡ് വാക്സിനേഷനുള്ള 35,000 കോടി രൂപ ഉൾപ്പടെയാണ് വിഹിതം പ്രഖ്യാപിച്ചത്. ആരോഗ്യരംഗം മെച്ചപ്പെടുത്താൻ PM Atmanirbhar Swasth Bharat Yojana പദ്ധതിയിൽ അടുത്ത ആറ് വർഷത്തിനുള്ളിൽ സർക്കാർ 64,180 കോടി രൂപ ചെലവഴിക്കും. പ്രാഥമിക, തൃതീയ ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് തുക ചിലവഴിക്കുക. ആരോഗ്യ ബജറ്റിന്റെ ഏറ്റവും വലിയ ഘടകമായ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന് (NRHM) 27,039 കോടി രൂപ അനുവദിച്ചു. ഗ്രാമീണമേഖലയിലെ 17,788  ആരോഗ്യകേന്ദ്രങ്ങൾ വികസിപ്പിക്കും. നഗരങ്ങളിലെ 11 ,024 ആരോഗ്യകേന്ദ്രങ്ങളിലെയും സൗകര്യം മെച്ചപ്പെടുത്തും. എല്ലാ ജില്ലകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കുക. 11 സംസ്ഥാനങ്ങളിൽ 3,382 ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ, രാജ്യത്തെ 32 വിമാനത്താവളങ്ങളിലും 11 തുറമുഖങ്ങളിലും രാജ്യാതിർത്തിയിലെ 7 പ്രവേശന കവാടങ്ങളിലും ആരോഗ്യ പരിശോധനാ യൂണിറ്റുകൾ. 602 ജില്ലകളിൽ ആശുപത്രി ബ്ലോക്കുകൾ.എല്ലാ പൊതുജനാരോഗ്യ ലാബുകളെയും ബന്ധിപ്പിക്കുന്നതിന് സംയോജിത ഹെൽത്ത് ‍ഡാറ്റാ പോർട്ടൽ വിപുലീകരണം.15  എമർജൻസി ഓപ്പറേഷൻ സെന്ററുകൾ രൂപീകരിക്കാനും ബജറ്റ് നിർദ്ദേശിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ മേഖലാ ഗവേഷണകേന്ദ്രം, National Institutes of Virology യുടെ നാല് മേഖല ഓഫീസ് എന്നിവയും ബജറ്റിലെ പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രതിവർഷം 50,000 മരണങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിനായി രാജ്യത്തുടനീളം ന്യൂമോകോക്കൽ വാക്‌സിനുകൾ വിതരണം ലക്ഷ്യമിടുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കാൻ 112 ജില്ലകളിലുടനീളം  Mission Poshan 2.0 നടപ്പാക്കും.  അമേരിക്കയ്ക്കുശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യം എന്ന നിലയ്ക്ക് ഇന്ത്യ ഈ രംഗത്ത് വലിയ പ്രതിരോധ പ്രവ്ര‍ത്തനങ്ങൾക്കാകും ലക്ഷ്യമിടുന്നത്

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version