രാജ്യത്തെ ITനിയമം Social Media കമ്പനികൾ അനുസരിച്ചേ പറ്റൂ :മന്ത്രി രവിശങ്കർ പ്രസാദ്
സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനാണ്  പുതിയ IT നിയമമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
വൻകിട സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ ITനിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്
വികസിത രാജ്യങ്ങളിൽ നിയമം പാലിക്കുന്ന കമ്പനികൾ  ഇന്ത്യയിൽ ഇരട്ടത്താപ്പ് കാണിക്കുന്നു
കമ്പനികൾക്ക് ബിസിനസ് ചെയ്യാനും ലാഭം നേടാനും സ്വാതന്ത്ര്യമുണ്ട് എന്നാൽ ഇരട്ടത്താപ്പ് അസ്വീകാര്യമെന്നും മന്ത്രി
സാധാരണ ഉപയോക്താക്കൾക്ക് പരാതി പരിഹാര സംവിധാനം എന്ന നിലയിലാണ് IT നിയമങ്ങൾ നടപ്പാക്കിയത്
സ്വകാര്യത ലംഘനത്തെകുറിച്ച് സാധാരണ ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി
IT നിയമത്തിനാധാരം 2018 ലെ Prajwala കേസ് 2019 ലെ ഫേസ്ബുക്ക് കേസ് ഇവയിലെ സുപ്രീം കോടതി വിധി
മറ്റു മാർഗങ്ങൾ സാധ്യമാകാതെ വരുമ്പോഴാണ് സന്ദേശത്തിന്റെ ഉറവിടം ആവശ്യപ്പെടേണ്ടി വരുന്നത്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഉപയോക്താക്കളോട് സാമൂഹിക-ധാർമിക ഉത്തരവാദിത്തമുണ്ട്
Cambridge Analytica സംഭവത്തിൽ ഈ എൻക്രിപ്ഷനും പ്രൈവസിയും എവിടെയായിരുന്നുവെന്ന് കേന്ദ്രമന്ത്രി
ഫേസ്ബുക്ക് ബിസിനസ് പങ്കാളികളുമായി ഡാറ്റ പങ്കിടുമ്പോൾ വാട്സ്ആപ്പ് പ്രൈവസി എവിടെയാണെന്നും മന്ത്രി
വാട്സ്ആപ്പിലെ വ്യക്തിഗത ഡാറ്റയോ ആശയവിനിമയമോ പരിശോധിക്കപ്പെടില്ലെന്ന് മന്ത്രി വ്യക്തമാക്കുന്നു
പ്രൈവസിയെക്കുറിച്ചുളള വിധിയിൽ ഒരു തീവ്രവാദിക്ക് പ്രൈവസിക്ക് അവകാശമില്ലെന്ന് സുപ്രീംകോടതി പറയുന്നു
ഒരു വഞ്ചകനോ കുറ്റവാളിക്കോ പ്രൈവസിക്ക് അവകാശമുണ്ടായാൽ അന്വേഷണം സാധ്യമാകുകയില്ല
യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ അവിടുത്തെ നിയമം പിന്തുടരുന്നുണ്ട്
ട്വിറ്ററിന് ഇന്ത്യയിൽ ഇരട്ടത്താപ്പ് നയമാണുളളതെന്നും കേന്ദ്രമന്ത്രി
സിംഗപ്പൂർ വേരിയന്റിനെ കുറിച്ച് സിംഗപ്പൂർ പ്രതിഷേധിച്ചാൽ ഉടനടി നീക്കും, ഇന്ത്യയുടെ കാര്യത്തിൽ ഒരാഴ്ച സമയമെടുക്കും
വൻകിട സോഷ്യൽ മീഡിയ കമ്പനികൾ യുഎസിലെയും ഇംഗ്ലണ്ടിലേയും നിയമം പിന്തുടരാൻ മടി കാണിക്കുന്നില്ല
അമേരിക്കൻ സെനറ്റിന്റെയും ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോമൺസിന്റെയും മുമ്പാകെ ഹാജരാകാനും മടിയില്ല
ഇന്ത്യൻ പാർലമെന്റിന് മുന്നിൽ ഹാജരാകാൻ  കമ്പനികൾക്ക് വിമുഖതയാണെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
യുഎസ് കോൺഗ്രസും ബ്രിട്ടീഷ് പാർലമെന്റും പ്രധാനമാണെങ്കിൽ, ഇന്ത്യൻ പാർലമെന്റും പ്രധാനം തന്നെയാണ്
ഇക്കണോമിക് ടൈംസ് അഭിമുഖത്തിലാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, IT മന്ത്രി രവിശങ്കർ പ്രസാദ് നിലപാട് വ്യക്തമാക്കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version