മെഴ്സിഡസ് എയർബാഗ് പാന്റും കോട്ടും ജാക്കറ്റും ധരിക്കാം

പുതിയ ഫാഷൻ സ്റ്റേറ്റ്മെന്റായി മെഴ്സിഡസിന്റെ എയർബാഗ് വസ്ത്രങ്ങൾ
വിചിത്രമെന്ന് തോന്നാവുന്ന പുത്തൻ ഫാഷൻ സങ്കല്പമാണ് ആഡംബര കാർ നിർമാതാവായ മെഴ്സിഡസ് ബെൻസ് അവതരിപ്പിക്കുന്നത്
റീസൈക്കിൾ ചെയ്ത എയർബാഗുകളിൽ നിന്നുള്ളതാണ് മെഴ്സിഡസ് കൺസെപ്റ്റ് വസ്ത്രങ്ങൾ
എയർബാഗ് വസ്ത്രങ്ങൾ നിർമിക്കുന്നതിനായി ഫാഷൻ ഡിസൈനർ Heron Preston മായി മെഴ്സിഡസ് സഹകരിക്കുന്നു
കാറുകളിൽ നിന്നും  ഫാഷനിസ്റ്റുകളുടെ വാർഡ്രോബിലേക്ക് എയർബാഗുകളെത്തിക്കുകയാണ് മെഴ്സിഡസ്
വാഹനാപകടങ്ങളിൽ എണ്ണമറ്റ ജീവൻ രക്ഷിക്കാൻ സഹായമാകുന്നവയാണ് എയർബാഗുകൾ
ഒരിക്കൽ വിന്യസിച്ച എയർബാഗുകൾ മറ്റേതെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല, അവ പൂർണ്ണമായും ഉപേക്ഷിക്കും
ഉപേക്ഷിക്കപ്പെട്ട എയർബാഗുകൾ പരിസ്ഥിതിക്ക് ആശങ്കയുണർത്തുന്നുവെന്ന വാദമുയർന്നിരുന്നു
റീസൈക്കിൾ ചെയ്ത എയർബാഗുകൾ വസ്ത്രങ്ങളാക്കുന്നത് ആശങ്കയൊഴിവാക്കി പുതിയൊരു ഫാഷൻ സൃഷ്ടിക്കും
Preston മൂന്ന് മോഡലുകൾ ഡിസൈൻ ചെയ്തതായി റിപ്പോർട്ട് ഉണ്ടെങ്കിലും ഔദ്യോഗിക വെളിപ്പെടുത്തലുണ്ടായിട്ടില്ല
റീസൈക്കിൾ ചെയ്ത എയർബാഗുകളിൽ നിന്ന് നിർമ്മിച്ച പാന്റും കോട്ടുകളും ജാക്കറ്റുകളും എന്ന രീതിയിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്
മെഴ്സിഡസ് വാഹനങ്ങളിൽ എയർബാഗുകൾ അവതരിപ്പിച്ച് 40 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമാണ് എയർബാഗ് കൺസെപ്റ്റ് വസ്ത്രങ്ങൾ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version