Air India World Class-ലാക്കുമെന്ന് Tata Sons Chairman N Chandrasekaran

വേൾഡ് ക്ലാസാകാൻ Air India

എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലാക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ. എയർലൈൻസിനെ സാമ്പത്തികമായി ഭദ്രമാക്കുമെന്നും സാങ്കേതിക നവീകരണത്തിന്റെ പാതയിലേക്ക് കടക്കുമെന്നും ചെയർമാൻ വാഗ്ദാനം ചെയ്തു. ദീർഘകാല കാത്തിരിപ്പിന് ശേഷം ജനുവരി 27 നാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തത്. ലോകത്തിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച എയർലൈൻ ആയി AI മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 

എയർ ഇന്ത്യയെ സംബന്ധിച്ച് ഞങ്ങൾക്ക് വളരെ വലിയ സ്വപ്നങ്ങളുണ്ട്. ഉപഭോക്തൃ സേവനത്തിൽ മികച്ചവരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എല്ലാ വിമാനങ്ങളും നവീകരിക്കുകയും പുതിയ ഫ്ലീറ്റ് കൊണ്ടുവരികയും ആഭ്യന്തരമായും അന്തർദേശീയമായും വ്യാപനം വികസിപ്പിക്കുകയും ചെയ്യും. ഫ്ലൈറ്റിനുള്ളിലും പുറത്തും ഞങ്ങളുടെ ആതിഥ്യം ഏതൊരു എയർലൈനിനും നൽകാൻ കഴിയുന്ന ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കും, ”എൻ ചന്ദ്രശേഖരൻ പറഞ്ഞു.

 

സുരക്ഷക്ക് പ്രാധാന്യം നൽകും

തടസ്സമില്ലാത്ത ബുക്കിംഗുകൾ എയർപോർട്ട്, ലോഞ്ച് ഇവയിൽ മികച്ച ഉപഭോക്തൃ അനുഭവം എന്നിവ യാത്രക്കാരെ എയർലൈനുമായി അടുപ്പിക്കുന്നതിൽ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എല്ലാറ്റിനുമുപരിയായി, എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണെന്നും ടാറ്റാ സൺസ് ചെയർമാൻ കൂട്ടിച്ചേർത്തു.
ഉപഭോക്തൃ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫ്ലീറ്റ് നവീകരിക്കുകയും പുതിയ വിമാനങ്ങൾ വാങ്ങുകയും നെറ്റ്‌വർക്ക് വികസിപ്പിക്കുകയും ചെയ്യും. 

ലോകത്തിലെ ഏറ്റവും സാങ്കേതികമായി നൂതനമായ എയർലൈൻ ആയി എയർ ഇന്ത്യ മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ചന്ദ്രശേഖരൻ പറഞ്ഞു.നിലവിൽ എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്‌സ്പ്രസിനും 141 എയർബസ്, ബോയിംഗ് വിമാനങ്ങളുണ്ട്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version