Pune-യിൽ OLA Electric Scooter-ന് തീപിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

പൂനെയിൽ ഒല ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ

സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാനും പരിഹാര നടപടികൾ നിർദ്ദേശിക്കാനും കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്

സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ് ആന്റ് എൻവയോൺമെന്റ് സേഫ്റ്റിയാണ് അന്വേഷണം നടത്തുക

കണ്ടെത്തലുകൾ പങ്കിടാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും CFEES നോട് ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു

ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ച സംഭവം അന്വേഷിക്കുകയാണെന്നും ഉചിതമായ നടപടിയെടുക്കുമെന്നും ഒല ഇലക്‌ട്രികും അറിയിച്ചു

സുരക്ഷയ്ക്കാണ് മുൻഗണന. ഞങ്ങൾ ഇത് അന്വേഷിക്കുകയാണ്, പരിഹരിക്കുമെന്ന് ഒല കോഫൗണ്ടറും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു

മാർച്ച് 26ന് Ola S1 Pro ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു

ഉപയോക്താക്കൾ വാഹനത്തിന്റെ സുരക്ഷാമാനദണ്ഡങ്ങളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു

മാർച്ച് 26ന് തന്നെ വെല്ലൂരിൽ Okinawa Electric-ന്റെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് രണ്ടു പേർ മരിച്ചിരുന്നു

വാഹനം ചാർജ് ചെയ്യുന്നതിലെ അശ്രദ്ധ മൂലമാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായി തീപിടിച്ചതെന്ന് Okinawa Electric അറിയിച്ചിരുന്നു

കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഒകിനാവയിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറിന് തീപിടിക്കുന്നത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version