ഇന്ത്യയിൽ ഏറ്റവും വിലകൂടിയ Electric Car പുറത്തിറക്കി German ആഡംബര കാർ നിർമ്മാതാക്കളായ Mercedes

ഇന്ത്യയിൽ ഏറ്റവും വിലകൂടിയ ഇലക്ട്രിക് കാർ പുറത്തിറക്കി ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്. മെഴ്‌സിഡസ്-ബെൻസിന്റെ ഏറ്റവും വിലയേറിയ ഇലക്ട്രിക് വാഹനമായ Mercedes-AMG EQS 53 4MATIC സെഡാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓൾ ഇന്ത്യ എക്‌സ്-ഷോറൂം വില 2.45 കോടി രൂപയിൽ ആരംഭിക്കുന്നു. completely built യൂണിറ്റായി എത്തുന്ന പുതിയ സെഡാൻ 107.8kWh ബാറ്ററിയോടെയാണ് വരുന്നത്.

കുറഞ്ഞത് 75 ശതമാനം ബാറ്ററി ചാർജിൽ 3.4 സെക്കൻഡിനു ള്ളിൽ പൂജ്യത്തിൽ നിന്ന് 100 കി.മീ വേഗത കൈവരിക്കാൻ കഴിയും. മണിക്കൂറിൽ 250 കി.മീ ടോപ്പ് സ്പീഡ് കൈവരിക്കാനാകുന്ന വാഹനത്തിന് ഒറ്റ ചാർജിൽ 529-586 കി.മീ. റേഞ്ചാണ് അവകാശപ്പെ ടുന്നത്. 2020 ഒക്ടോബറിൽ പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി 1.07 കോടി രൂപ വിലയുള്ള ഓൾ-ഇലക്‌ട്രിക് SUV EQC മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. 5 വർഷത്തിനുള്ളിൽ ഇവികളിൽ 25% വിൽപ്പനയാണ് മെഴ്‌സിഡസ് ലക്ഷ്യമിടുന്നത്. 2021ൽ 11,242 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി 2022ന്റെ ആദ്യ പകുതിയിൽ 7,573 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version