മൂന്നാറിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ബെസ്റ്റ് എക്കോഫ്രണ്ട്ലി റിസോർട്ട് ആണ് ബ്ലാങ്കറ്റ് എന്ന് നിസ്സംശയം പറയാം. ലക്ഷ്വൂറിയസാണ് റൂംമും, ഫുഡും ഈ ആംപിയൻസുമെല്ലാം. കുളിർമ്മയുള്ള റൂമിലിരുന്ന് കൊണ്ടോ ബാൽക്കണിയിൽ നിന്നോ ആറ്റുകാ‍ഡ് വെള്ളച്ചാട്ടം ആസ്വദിക്കാം. കാടിനുള്ളീലൂടെ വന്യമായി ഒഴുകിവരുന്ന പുഴ പാറക്കെട്ടിൽ വീണുട‍ഞ്ഞ് ഉയരുന്ന ജലകണങ്ങൾ കോടമഞ്ഞിനോട് ചേർന്ന് മാസ്മരികമായ കാഴ്ച ഒരുക്കുന്നു. മറ്റെങ്ങും കാണാനാകാത്ത പ്രകൃതിയുടെ വിസ്മയം..