ആമസോണിന്റെ ഡെലിവറി സർവീസിലൂടെ ഇനി നാല് മണിക്കൂറിൽ സാധനം വീട്ടിലെത്തും. 2017 ൽ ലോഞ്ച് ചെയ്ത ഈ സർവീസ്, രാജ്യത്തുടനീളമുള്ള 50 സിറ്റികളിലേക്കും വ്യാപിപ്പിക്കും. നിലവിൽ 14 സിറ്റികളിലാണ് ആമസോൺ 4-hour ഡെലിവറി സർവീസ് നടത്തുന്നത്. Amazon prime ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. ഇലക്ട്രോണിക്സ്, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, മീഡിയ, കിച്ചൻ, സ്പോർട്സ്, വീഡിയോ ഗെയിംസ്, സ്വകാര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പെട്ട ഉൽപ്പന്നങ്ങളാണ് ആമസോൺ വിതരണം ചെയ്യുന്നത്.

 2017 ലാണ് ഓർഡർ ചെയ്യുന്ന ദിവസം തന്നെ ഡെലിവറി നടത്തുന്ന സർവീസ് ആമസോൺ ലോഞ്ച് ചെയ്തത്. ഓർഡറുകൾ നടപ്പാക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉപഭോക്താവിന്റെ സമീപത്തു തന്നെ ഒരുക്കുന്നത് വഴി അതിവേഗ വിതരണം സാധ്യമാക്കുകയാണ് കമ്പനി. 97 ശതമാനത്തിലധികം വരുന്ന പിൻകോഡുകൾക്ക് ഓർഡർ ചെയ്ത് രണ്ടു ദിവസത്തിനകം അവരുടെ ഡെലിവറികൾ ലഭ്യമാകും. പ്രവർത്തനക്ഷമമായ എല്ലാ പിൻകോഡുകളിലും ഡെലിവറികൾ നടക്കുന്നുണ്ടെന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

From 14 cities, Amazon has increased its four-hour delivery service for Prime members to more than 50 significant cities and towns nationwide.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version