ചൈനയുടെ പറക്കും കാർ ദുബായിൽ

ദുബായ് GITEX 2022 വേദിയിൽ ചൈനീസ് കമ്പനി എത്തിച്ച സെപെം​ഗ് X2 ഇലക്ട്രിക് ഫ്ലയിം​ഗ് കാർ മേളയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഫ്ലയിം​ഗ് കാറായ X2 വിന്റെ ലോകത്തെ ആദ്യത്തെ വിജയകരമായ ടെസ്റ്റ് ഫളൈറ്റിനും ദുബായി സാക്ഷ്യം വഹിച്ചു. സ്മാർട്ട് മൊബിലിറ്റിയിൽ ലോകത്തിന്റെ മൊത്തം ശ്രദ്ധ നേടുന്ന ഫ്ലയിം​ഗ്കാറുകൾ ആകും ഇനി നമ്മെ അത്ഭുതപ്പെടുത്താൻ പോകുന്നത്. ഈ കാറിന് 560 കിലോ ഭാരമേയുള്ളൂ, ഇതിന്റെ ടെയ്ക്ക് ഓഫ് വെയ്റ്റ് 760 കിലോ​ഗ്രാമാണ്. മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയിൽ സഞ്ചരിക്കാൻ ഇതിനാകും. … Continue reading ചൈനയുടെ പറക്കും കാർ ദുബായിൽ