രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2 മടങ്ങ് വളരുമെന്ന് Olx Auto-CRISIL റിപ്പോർട്ട്. സെക്കൻഡ് ഹാൻഡ് കാറുകളുടെ വിപണി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പുതിയ കാറുകളുടെ വിപണിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2022 സാമ്പത്തിക വർഷത്തിലെ 4.1 ദശലക്ഷം യൂണിറ്റിൽ നിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ 2027 ൽ 8.2 ദശലക്ഷം യൂണിറ്റായി മാറുമെന്നാണ് പ്രവചനം.  വോളിയത്തിന്റെ കാര്യത്തിൽ ഇത് പ്രീ-പാൻഡെമിക് ലെവൽ കൈവരിച്ചതായും അതിനുശേഷം 9% വളർച്ച നേടിയതായും റിപ്പോർട്ട് പറയുന്നു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് വോളിയത്തിൽ 2 മടങ്ങും മൂല്യത്തിൽ 2.5 മടങ്ങും വളരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് പുതിയ കാറുകളുടെ വിപണിയേക്കാൾ 1.7 മടങ്ങ് വളർച്ചയാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വിപണി പ്രീ-കോവിഡ് ലെവലിലേക്ക്

പ്രീ-കോവിഡ് ലെവലിലേക്കുളള വിപണിയുടെ മടക്കത്തിൽ മൊബിലിറ്റിയിലെ വർദ്ധനവ്, ഓഫീസുകൾ തുറക്കൽ എന്നിവ ഗുണകരമായി. വൻ നഗരങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രീ-ഓൺഡ് കാറുകൾക്ക് വലിയ സ്വീകാര്യതയുണ്ട്. അതിൽ തന്നെ ചെറിയ കാറുകൾക്കുള്ള ഡിമാൻഡ് വലിയ കാറുകളേക്കാൾ വളരെ കൂടുതലാണെന്നും ഈ വിഭാഗത്തിൽ മാരുതി ആധിപത്യം നിലനിർത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Maruti Baleno, Hyundai Elite i20, Renault KWID, Maruti Suzuki Dzire, Hyundai Grand i10 എന്നിവയാണ്  പ്രചാരത്തിലുള്ള ചില കാറുകൾ.

എന്നിരുന്നാലും, പ്രീ-ഓൺഡ് കാറുകളുടെ മൊത്തം ഡിമാൻഡിൽ ചെറുകാറുകളുടെ വിഹിതം 2027 സാമ്പത്തിക വർഷത്തോടെ 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ കാർ അല്ലെങ്കിൽ സെഡാൻ പ്രീ-ഓൺഡ് സെഗ്‌മെന്റ് 12% വിഹിതത്തിൽ നിന്ന് കുറയും. FY27 ൽ 7% വരെയാകും. പുതിയ കാർ വിപണിയിലെ വിൽപ്പന കുറയുന്നതും പുതിയ മോഡൽ ലോഞ്ചുകളുടെ അഭാവവും യുവികളിലേക്കുള്ള മുൻഗണന മാറുന്നതും കാരണമാകും. പ്രീ-ഓൺഡ് സെഗ്‌മെന്റിൽ, യുവി കാർ സെഗ്‌മെന്റ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രീ-ഓൺഡ് കാർ വിപണിയിൽ 32% വിപണി വിഹിതത്തിലെത്തും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version