ബോബിയുടെ സ്വന്തം ധന്യ ഡിയോൾ

ആരാണ് താന്യ ഡിയോൾ?
ബോളിവുഡ് നടൻ ബോബി ഡിയോളിൻ്റെ ഭാര്യ താന്യാ ഡിയോൾ  വിജയകരമായ സംരംഭങ്ങളുടെ ഉടമ കൂടിയാണ്.  ഒരു ഇൻ്റീരിയർ ഡിസൈനറും തൊഴിൽപരമായി ഫാഷൻ ഡിസൈനറുമാണ്. ഇൻ്റീരിയർ ഡിസൈനിൽ ഡിപ്ലോമയുള്ള താന്യയ്ക്ക് മുംബൈയിൽ സ്വന്തമായി ഫർണിച്ചറുകളുടെ ശൃംഖലയുണ്ട്. ജുർം, നൻഹെ ജയ്‌സാൽമർ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായി അവർ പ്രവർത്തിച്ചിട്ടുണ്ട്.

കോടീശ്വര വ്യവസായിയായിരുന്ന ദേവേന്ദ്ര അഹൂജയുടെ മകളാണ് തന്യ. 20th Century Financeൻ്റെ എംഡിയും സെഞ്ചൂറിയൻ ബാങ്കിൻ്റെ പ്രൊമോട്ടറും ആയിരുന്നു ദേവേന്ദ്ര അഹൂജ. 300 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളും ഓഹരികളും കുടുംബത്തിന് മാറ്റി വച്ചിട്ടാണ്  2010-ൽ അദ്ദേഹം അന്തരിച്ചത്.  താന്യയ്ക്ക് മുനിഷ എന്ന സഹോദരിയും വിക്രം അഹൂജ എന്ന സഹോദരനുമുണ്ട്.

മുംബൈയിലെ ഒരു ഇറ്റാലിയൻ കഫേയിൽ വെച്ചാണ് ബോബിയും താന്യയും ആദ്യമായി പരസ്പരം കാണുന്നത്.  1996-ൽ  ഇരുവരും വിവാഹിതരായി.ഇവരുടെ മക്കളായ ആര്യമാനും ധരം ഡിയോളും ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കും.

അനിമൽ എന്ന ചിത്രത്തിലെ അബ്രാർ ഹക്ക് എന്ന കഥാപാത്രത്തിന് ബോബി 4കോടി മുതൽ 5 കോടി രൂപ കൈപ്പറ്റിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ വിലെ പാർലെയിൽ ആറ് കോടി രൂപ വിലമതിക്കുന്ന ആഡംബര വീട്ടിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്.

തൻ്റെ പിന്തുണയുടെ നെടുംതൂണായി ബോബി ഡിയോൾ താന്യയെ കണക്കാക്കുന്നു. തൻ്റെ ജീവിത വിജയത്തിന് കാരണം താന്യയാണെന്ന് തുറന്നു പറയുന്ന ബോബി സംരംഭങ്ങൾക്ക് പൂർണ പിന്തുണയും നൽകുന്നുണ്ട്.

Tanya Deol’s remarkable entrepreneurial journey, her success in interior and fashion design, and her role as the supportive backbone of Bollywood star Bobby Deol.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version