ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ വർധിച്ച എയർ കണക്റ്റിവിറ്റിയുടെ ആവശ്യം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. ആഭ്യന്തര, ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഒരു കവാടമായി മാത്രമല്ല, പുരോഗതിക്കും സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത കൂടിയാണ് ഈ എയർ കണക്ടിവിറ്റി സാധ്യമാക്കുന്നത്.

2024 സാമ്പത്തിക വർഷം വിമാന യാത്രയിൽ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. 376.4 ദശലക്ഷം യാത്രക്കാർ ഇന്ത്യൻ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു വിമാനത്താവളവും ഉൾപ്പെടുന്നുണ്ട് എന്നത് അഭിമാനകരമായ വാർത്തയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഫോർബ്സിന്‍റെ പട്ടികയിൽ ഇക്കൂട്ടത്തിൽ എട്ടാമതായി സ്ഥാനം പിടിച്ചത്.

ഒന്നാം സ്ഥാനത്ത് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 2009 മുതൽ യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്‍റെയും കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണിത്. യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ പത്താമത്തെ വിമാനത്താവളം എന്ന സവിശേഷതയും ഇതിനുണ്ട്.

രണ്ടാം സ്ഥാനത്ത് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളമാണ്. ജനവാസമുള്ള ആറ് ഭൂഖണ്ഡങ്ങളിലേക്കും വിമാനയാത്രക്ക് സൗകര്യമുണ്ട് ഇവിടെ. ബംഗളൂരുവിലെ കംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. ആഭ്യന്തര, അന്തർദേശീയ ഇ-ബോർഡിങ് വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണിത്.

ചെന്നൈ ആന്താരാഷ്ട്ര വിമാനത്താവളമാണ് പാസഞ്ചർ ട്രാഫിക്കിനും എയർക്രാഫ്റ്റ് നീക്കങ്ങൾക്കും ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ വിമാനത്താവളം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളമാണ് ആറാം സ്ഥാനത്ത്. ഏറ്റവും പഴക്കമേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്. ഗുജറാത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ വിമാനത്താവളമായ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏഴാമത്. കേരളത്തിലെ ഏറ്റവും തിരക്കേറിയതും വലുതുമായ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ് പട്ടികയിൽ എട്ടാം സ്ഥാനത്ത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളവും ഇതാണ്. പൂണെ അന്താരാഷ്ട്ര വിമാനത്താവളമാണ് ഒമ്പതാം സ്ഥാനത്ത്. ഗോവയിലെ ദബോലിം വിമാനത്താവളമാണ് 10ാം സ്ഥാനത്തുള്ളത്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടിക ഇങ്ങിനെ,

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി
ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു
രാജീവ് ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ട്, ഹൈദരാബാദ്
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം, കൊൽക്കത്ത
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം, അഹമ്മദാബാദ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
പൂനെ എയർപോർട്ട്
ദബോലിം എയർപോർട്ട്, ഗോവ

Explore the top 10 busiest airports in India for the fiscal year 2024. From Indira Gandhi International Airport to Dabolim Airport, discover their passenger traffic, significance, and ongoing expansions to accommodate growing demand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version