ഓണക്കാലം കൈത്തറിമേഖലക്കു നൽകുന്ന പ്രതീക്ഷ ചില്ലറയൊന്നുമല്ല. ഓണക്കാലത്താണ് കൈത്തറി വസ്ത്രങ്ങൾക്ക് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. ഓണത്തിന് പ്രത്യേകമായി ‘കണ്ണൂർ പുടവ’ എന്ന പേരിൽ   തങ്ങളുടെ വിപണി നെയ്തെടുക്കുന്ന തിരക്കിലാണ്കണ്ണൂരിലെ  കൈത്തറി വ്യാപാരികൾ. കണ്ണൂർ കാഞ്ഞിരോട് വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് തങ്ങളുടെ തുണിത്തരങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.  

  ഓണക്കാലത്ത് ആ സമയത്തെ ട്രെൻഡ് അനുസരിച്ച് കൂടുതൽ ശ്രദ്ധേയമായ ഡിസൈനുകളുടെ  ഉത്പാദനം നടക്കുന്നുണ്ട്. ഇലക്ട്രോണിക് ജാക്കാർഡ് മെഷിനിൽ ആണ് അതിനായുള്ള പുടവകൾ നെയ്തെടുക്കുന്നത്.  ഇഷ്ടാനുസരണം അതിൽ ഓരോ ഡിസൈൻ കൊടുത്തുകൊണ്ട്  കണ്ണൂർ പുടവകൾ   അങ്ങനെ ചെയ്തെടുക്കുന്നു.

ഏകദേശം 250 പേര്‍ കാഞ്ഞിരോട് വീവേഴ്‌സിൽ കൈത്തറി ജോലി ചെയ്തു ജീവിക്കുന്നു. അവരൊക്ക കണ്ണൂരിൽ നിന്നുതന്നെയുള്ളവരാണ്. കൈത്തറി വ്യവസായത്തിനായി കേന്ദ്ര ഗവൺമെൻ്റിന്റെ ക്ലസ്റ്റർ പ്രോജക്റ്റ്‌. മൂന്ന് വർഷത്തെ കാലാവധിയുള്ള ക്ലസ്റ്റർ പ്രോജക്റ്റ്‌ ആണ് കാഞ്ഞിരോട് വീവേഴ്‌സിൽ നടപ്പാക്കിയത് .  തറികൾ, ആക്സസറികൾ, ലൈറ്റിങ് യൂണിറ്റുകൾ, വർക്ക്-ഷെഡുകളുടെ നിർമാണം, ഡിസൈനറുടെ ഇടപെടൽ, ഉൽപ്പന്നവികസനം തുടങ്ങിയവയൊക്കെ പദ്ധതിപ്രകാരം ലഭിച്ചു.

ഓണം സീസണിൽ കൈത്തറി മേഖലയിലെ തുണിത്തരങ്ങളുടെ ഡിസൈനിലും ഒരുപാട് മാറ്റങ്ങൾ വരും. പഴമയും പുതുമയും കൈകോർക്കുന്ന ഡിസൈനുകൾക്ക് വിപണിയിൽ കൂടുതൽ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ പരമ്പരാഗത ഡിസൈനുകൾ പുനരാവിഷ്കരിച്ച് പുതുതായി അവതരിപ്പിക്കുന്ന ഡിസൈനുകൾ വിപണിയിൽ വലിയ രീതിയിൽ ഹിറ്റാകുന്നുണ്ട് എന്ന് കാഞ്ഞിരോട് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി മഹേഷന്‍ എന്‍ പറയുന്നു

സാധാരണയായി  ഡിസൈൻ ഒന്നും ഇല്ലാത്ത  ഒരു സാരി നെയ്തെടുക്കാൻ ഏകദേശം രണ്ട് ദിവസം മതിയാവും. ഡിസൈനർ സാരി ആണെങ്കിൽ ഡിസൈനിന്റെ വലിപ്പം പോലെ ആയിരിക്കും സാരി നെയ്‌തെടുക്കുന്ന സമയം.   പതിവ് പോലെ ഇവിടെ നിന്നും യു.കെയിലേയ്ക്കും യുഎസിലേക്കുമൊക്ക ഓർഡർ അനുസരിച്ച്  വസ്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. അവിടെ നിന്നും ലഭിക്കുന്ന ഡിസൈൻ പ്രകാരവും വസ്ത്രങ്ങൾ നെയ്തു നൽകാറുണ്ട്. 

Onam brings hope to the handloom sector in Kannur. The Kanjirod Weavers Cooperative Society is busy producing Kannur Pudava with striking designs. Learn how this traditional craft thrives during Onam and beyond. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version