ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും. ‘സൊമാറ്റോ – ട്രെയിനിലെ ഫുഡ് ഡെലിവറി ‘ എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം, രാജ്യത്തുടനീളമുള്ള 100-ലധികം റെയിൽവേ സ്റ്റേഷനുകളിൽ 10 ലക്ഷത്തിലധികം ഓർഡറുകൾ വിതരണം ചെയ്തുകൊണ്ട് അതിൻ്റെ സാന്നിധ്യം അടയാളപ്പെടുത്തി കഴിഞ്ഞു. 88 നഗരങ്ങളിൽ ലഭ്യമായ സൊമാറ്റോ ഫുഡ് ഡെലിവറി സേവനം യാത്രയ്ക്കിടെ ഇഷ്ട ഭക്ഷണം ആസ്വദിക്കാൻ അവസരമൊരുക്കുന്നു. ഒരാൾക്ക് ട്രെയിനിൽ ഇരുന്നുകൊണ്ട് യാത്രയ്ക്കിടയിൽ തന്നെ ഓർഡർ നൽകാം, തുടർന്ന് സൊമാറ്റോ കോച്ചിലോ ഒരു നിശ്ചിത സ്റ്റേഷനിലോ എത്തിക്കും. IRCTC-യുമായുള്ള ഈ തടസ്സമില്ലാത്ത സംയോജനം മൂലം ട്രെയിനിലോ സ്റ്റേഷനുകളിലോ ലഭിക്കുന്ന പരിമിതമായ ഭക്ഷണ ഓപ്ഷനുകളെ ഇനിമേൽ യാത്രക്കാർ ആശ്രയിക്കേണ്ടതില്ല.

എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഈ സംവിധാനം ഉപയോഗിക്കുന്നതിന് സൊമാറ്റോ ആപ്പ് തുറന്ന് ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യണം. തുടര്‍ന്ന് പി.എന്‍.ആര്‍ നമ്പര്‍ നല്‍കിയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. പി.എന്‍.ആര്‍ നമ്പറിലൂടെ യാത്രക്കാരുടെ സീറ്റ് നമ്പര്‍ മനസിലാക്കി കൃത്യമായി ഡെലിവറി നടത്തും. ട്രെയിനിന്റെ ലൈവ് ലൊക്കേഷന്‍ മനസിലാക്കി ഏത് സ്‌റ്റേഷനിലാണോ ട്രെയിന്‍ എത്തുന്നത് അവിടെ സൊമാറ്റോ ഡെലിവറി ഏജന്റ് എത്തും. കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ പറയുന്നു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് വരെ ഭക്ഷണം അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്. യാത്രക്കാര്‍ക്ക് സ്‌റ്റേഷനിലെ ഏതെങ്കിലും പ്രത്യേക സ്ഥലത്ത് നിന്നും ഭക്ഷണം സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. ഇനി ട്രെയിന്‍ വൈകിയാലും അതനുസരിച്ച് ഡെലിവറി ക്രമീകരിക്കുമെന്നും സൊമാറ്റോ വിശദീകരിക്കുന്നുണ്ട്. നേരത്തെയും സമാനമായ ഫുഡ് ഓര്‍ഡറിംഗ് സംവിധാനം റെയില്‍വേയ്ക്കുണ്ടായിരുന്നു. എന്നാല്‍ സൊമാറ്റോയുമായി ഔദ്യോഗികമായ സഹകരണത്തിലേര്‍പ്പെടുന്നത് ഇതാദ്യമായാണ്.

IRCTC partners with Zomato to launch ‘Zomato – Food Delivery on Train’, allowing passengers to order from their favorite restaurants while traveling. Available in 88 cities, this service ensures seamless food delivery to your train seat or at designated stations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version