കേരളത്തിലെ സമ്പദ്‌വ്യവസ്ഥയ്ക്കും വ്യവസായ മേഖലയ്ക്കും മുതൽ കൂട്ടാവാൻ ഒരു പദ്ധതി കൂടി കേരളത്തിലേക്ക് വരികയാണ്. നിരവധി ആളുകൾക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുകയും വ്യവസായ മേഖലയെ ഒന്നാകെ മാറ്റാൻ കഴിവുള്ളതും ആയിരിക്കും ഈ പദ്ധതി. ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിൽ. ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്ലാന്റ്. അനുബന്ധ പ്ലാന്റുകൾക്കാണ് കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ സാക്ഷിയാകുക. അസമിലും കേരളത്തിൽ മലപ്പുറത്തെ ഒഴൂരിലുമാണ് പ്ലാന്റുകൾ ആലോചിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്. തായ്‍വാൻ സെമികണ്ടക്ടർ നിർമാണക്കമ്പനിയായ പവർചിപ്പ് മാനുഫാക്ചറിങ് സെമികണ്ടക്ടർ കമ്പനിയുമായി  ചേർന്നാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് ടാറ്റ ഗുജറാത്തിൽ തുടക്കമിടുന്നത്. നേരിട്ടും പരോക്ഷമായും 20,000 വിദഗ്ധ തൊഴിലാളികൾക്ക് ഇവിടെ ജോലി ലഭിക്കും. 5 വ്യത്യസ്ത ടെക്നോളജിയിൽ അധിഷ്ഠിതമായിരിക്കും ധോലേറയിലെ മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.

ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി അധിഷ്ഠിത നൂതന ഗ്രീൻഫീൽഡ് ഫാബുമായിരിക്കും ഇത്. ഇതിനുള്ള രൂപകൽപനയും നിർമാണ പിന്തുണയും പിഎസ്എംസി ലഭ്യമാക്കും. ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ് എന്നിവയിലും അധിഷ്ഠിതമായ പ്ലാന്റിന് വർഷം 50,000 വേഫറുകൾ  നിർമിക്കാനുള്ള ശേഷിയുമുണ്ടായിരിക്കും. ധൊലേറയിൽ വിവിധ മേഖലകൾക്ക് കരുത്തേകുന്ന മൾട്ടി-ഫാബ് പദ്ധതിയാണ് ടാറ്റ ഉന്നമിടുന്നത്. ഇതുവഴി ഒരുലക്ഷം വിദഗ്ധ തൊഴിലാളികൾക്കും തൊഴിലവസരം ലഭിക്കുമെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച് ഇത് ഒരു അഭിമാന നേട്ടം കൂടി ആയിരിക്കും.

Tata Electronics is set to establish semiconductor plants in Kerala, investing ₹91,000 crore, which will create significant employment opportunities and boost the local economy.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version