ഒപ്റ്റിമസ് റോബോട്ടിന്റെ പുതിയ ഫീച്ചർ

നിരപ്പല്ലാത്ത പ്രതലത്തിൽ ടെസ്‌ലയുടെ ഒപ്റ്റിമസ് എന്ന ഹ്യൂമനോയ്ഡ് റോബോട്ട് നടക്കുന്ന വീഡിയോ പങ്ക് വെച്ച് ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കുഴികൾ നിറഞ്ഞ പ്രതലത്തിൽ ഒപ്റ്റിമസ് റോബോട്ട് വിജയകരമായി നടക്കുന്ന വീഡിയോ അദ്ദേഹം ഷെയർ ചെയ്തത്. ‘ദിവസേനയുള്ള നടത്തം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു’ എന്ന അടിക്കുറിപ്പോടെയൊണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

റിമോട്ടിനേയും മനുഷ്യരേയും ആശ്രയിക്കുന്നതിനുപകരം ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് അവയവങ്ങളെ സ്വയം നിയന്ത്രിക്കാൻ കഴിയുന്നത് കൊണ്ടാണ് ദുഷ്ക്കരമായ പ്രതലത്തിൽപ്പോലും ഒപ്റ്റിമസിന് അനായാസേന സഞ്ചരിക്കാൻ ആകുന്നത് എന്ന് മസ്ക് പറഞ്ഞു. യഥാർത്ഥ ലോക പരിതസ്ഥിതികളുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിൻ്റെ വർദ്ധിച്ചുവരുന്ന കഴിവിനെയാണ് ഇത് എടുത്തുകാണിക്കുന്നത്. ഒപ്റ്റിമസിന് ഇപ്പോൾ അതിൻ്റെ വൈദ്യുത കൈകാലുകൾ നിയന്ത്രിച്ച് ന്യൂറൽ നെറ്റ് ഉപയോഗിച്ച് ഉയർന്ന വേരിയബിൾ ഗ്രൗണ്ടിൽ നടക്കാൻ കഴിയും-മസ്‌ക് ഒപ്റ്റിമസിൻ്റെ പ്രധാന കഴിവുകൾ എടുത്തുകാണിച്ച് കൊണ്ട് പറഞ്ഞു.

അപ്ഗ്രേഡ് ചെയ്ത കൈകൾ ഉപയോഗിച്ച് എറിഞ്ഞുകൊടുക്കുന്ന ടെന്നീസ് ബോളുകൾ കൃത്യമായി പിടിക്കുന്ന ഒപ്റ്റിമസ് റോബോട്ടിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ മാസം ഇലോൺ മസ്ക് പുറത്തു വിട്ടിരുന്നു. 

Elon Musk highlights Tesla’s Optimus robot walking on uneven terrain using neural networks. Learn about the robot’s advancements and future developments in AI and robotics.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version