ഇന്ത്യൻ ഭക്ഷ്യവ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിലൊന്നാണ് ബിക്കാജി ഫുഡ്‌സും അതിന്റെ തലവൻ ദീപക് അഗർവാളും. 21430 കോടി രൂപയാണ് കമ്പനിയുടെ 2024ലെ മൂല്യം. നിലവിൽ ബിക്കാജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ദീപക്. കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ശിവരത്തൻ അഗർവാളിൻ്റെ മകനാണ് ദീപക്. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 1.9 ബില്യൺ ഡോളറാണ് ശിവരത്തൻ്റെ ആസ്തി.

1986ൽ ശിവദീപ് പൊഡക്‌ട്‌സ് എന്ന പേരിൽ ആരംഭിച്ച കമ്പനിയാണ് ബിക്കാജി ബ്രാൻഡ് ആയി മാറിയത്. 1993ലായിരുന്നു ഈ പേര് മാറ്റം. മുംബൈ എസ്പി ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ആൻഡ് റിസർച്ചിൽ നിന്ന് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ഡിപ്ലോമ നേടിയ ദീപക് 2002 മുതൽ കമ്പനിയുടെ ഡയറക്ടറാണ്.

ഭക്ഷ്യ വ്യവസായത്തിൽ 21 വർഷത്തിലേറെ വിപുലമായ അനുഭവമാണ് ദീപക്കിനുള്ളത്. ദൈനംദിന പ്രവർത്തനങ്ങൾക്കൊപ്പം ബ്രാൻഡിന്റെ വിവിധ പ്ലാൻ്റുകളുടെ മേൽനോട്ടവും ദീപക്കിനാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ. ദീപക്കിൻ്റെ മുതുമുത്തച്ഛൻ ഗംഗാബിഷൻ അഗർവാളാണ് പ്രശസ്തമായ ഹൽദിറാം സ്നാക്ക്സിന്റെ സ്ഥാപകൻ. ദീപക്കിന്റഎ ഭാര്യ ശ്വേത അഗർവാൾ 2006 മുതൽ ബിക്കാജി ഫുഡ്‌സിൻ്റെ മുഴുവൻ സമയ ഡയറക്ടർമാരിൽ ഒരാളാണ്. 

Explore Deepak Agarwal’s journey as Managing Director of Bikaji Foods, a Rs 21,430 crore company rooted in India’s rich snack industry, with Bollywood legend Amitabh Bachchan as its brand ambassador.

Share.

Comments are closed.

Exit mobile version