രാജ്യത്താദ്യമായി കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടി മലയാളി കർഷകൻ. കാസർകോട് സ്വദേശിയായ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ ആണ് കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഇരുപത് വർഷത്തെ ശ്രമഫലമായാണ് ഉത്പന്നം യാഥാർത്ഥ്യമായിരിക്കുന്നത്.

മികച്ച കർഷകനായ സെബാസ്റ്റ്യൻ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കേര കേസരി പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.  ഭീമനടിയിലെ 15 ഏക്കർ തോട്ടത്തിൽ സ്ഥാപിച്ച ചെറുകിട വൈനറിയിൽ നിന്നാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ച് സെബാസ്റ്റ്യൻ വൈൻ നിർമിക്കുന്നത്. ഹോർട്ടിവൈൻ നിർമാണത്തിനും ബോട്ടിലിങ്ങിനുമായി അദ്ദേഹത്തിന് കഴിഞ്ഞ വർഷം എക്സൈസ് വകുപ്പിൽ നിന്നും ലൈസൻസ് ലഭിച്ചിരുന്നു.

എട്ട് മുതൽ പത്ത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുള്ള വൈനുകളാണ് നിർമിക്കുന്നത്. സാധാരണ രീതിയിൽ കശുമാങ്ങ, മുന്തിരി തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന വൈനിനേക്കാൾ ചവർപ്പ് പോലുള്ളവ കുറവാണ് എന്നത് കൊണ്ട് തന്നെ സെബാസ്റ്റ്യന്റെ ഇളനീർ വൈൻ വ്യത്യസ്തമാകുന്നു. ഇളനീരിനൊപ്പം ഡ്രാഗൺ ഫ്രൂട്ട്, ചക്ക, മാമ്പഴം, വാഴപ്പഴം തുടങ്ങിയവയും ചേർത്താണ് വൈൻ നിർമാണം.

സ്വന്തം തോട്ടത്തിൽ നിന്നുള്ള വിളകൾക്കു പുറമേ കർഷകസംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയിൽ നിന്നും അദ്ദേഹം വൈൻ നിർമാണത്തിനായി പഴങ്ങളും മറ്റും ശേഖരിക്കുന്നു. ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ നിലവിൽ ഇളനീർ വൈൻ ലഭ്യമാക്കും. 

Sebastian P. Augustine, a Malayali farmer from Kasaragod, pioneers the production of tender coconut wine. His innovative ila neer wine blends tropical fruits, offering a unique alternative to traditional wines.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version