ബാന്ദ്രയിലെ വസതിയിൽ മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അക്രമിയുടെ കുത്തേറ്റിരുന്നു. അതീവ സുരക്ഷയുള്ള വീട്ടിൽ മോഷണശ്രമം നടന്നത് എങ്ങനെ എന്ന ആശങ്കയിലാണ് വീട്ടുകാരും ആരാധകരും. കോടികൾ മൂല്യമുള്ള വീട്ടിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്.

ബോളിവുഡിലെ ഏറ്റവും വിജയം കൊയ്ത താരങ്ങളിൽ ഒരാളാണ് സെയ്ഫ്. പട്ടൗഡി രാജവംശത്തിലെ നവാബും മുൻ ക്രിക്കറ്റ് താരവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും നടി ഷർമിള ടാഗോറിന്റേയും മകനായി ജനിച്ച സെയ്ഫിന് പാരമ്പര്യമായിത്തന്നെ കോടികളുടെ സ്വത്ത് ലഭിച്ചു. ഇതോടൊപ്പം സിനിമാ രംഗത്തു നിന്നുള്ള വരുമാനവും മറ്റ് ബിസിനസ് വരുമാനങ്ങളും ചേർത്ത് 1200 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

ഈ വമ്പൻ ആസ്തിയോടെ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളാണ് സെയ്ഫ്. ഹരിയാനയിൽ അദ്ദേഹത്തിന്റെ പേരിലുള്ള പട്ടൗഡി പാലസിന് മാത്രം 800 കോടിയോളം മൂല്യമുണ്ട്. പത്തേക്കറിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. റിയൽ എസ്റ്റേറ്റ് രംഗത്തും മറ്റ് നിക്ഷേപങ്ങളിലുമാണ് താരത്തിന്റെ പ്രധാന സമ്പത്ത്. ഇല്ലുമിനാറ്റി ഫിലിംസ്, ബ്ലാക്ക് നൈറ്റ് ഫിലിംസ് എന്നീ പ്രൊഡക്ഷൻ ഹൗസുകളിലൂടെ
സെയ്ഫ് സിനിമാ നിർമാണ രംഗത്തും സജീവമാണ്.

Explore Saif Ali Khan’s $150 million net worth, a blend of royal heritage and entrepreneurial success. Learn about his journey with Pataudi Palace and Bollywood career.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version