ടെക്സ്റ്റൈൽ ഭീമൻമാരായ റെയ്മണ്ട് സിഇഒ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡി സിംഘാനിയയും നേരത്തെ വേർപിരിയലിന്റെ വക്കിലെത്തിയിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ വീണ്ടും ഒരുമിച്ചതായി റിപ്പോർട്ട്. ഇവർ തമ്മിലുള്ള തർക്കം പരിഹരിച്ചുവെന്നും സ്വത്ത് സംബന്ധിച്ച കരാറും തയ്യാറാക്കിയതായും ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഗൗതമോ നവാസോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

മുൻപ് 32 വർഷത്തെ വിവാഹജീവിതത്തിനു ശേഷം 2023 നവംബറിലാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. നവാസിനെ റെയ്മണ്ട് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ നിന്ന് നീക്കം ചെയ്യുകയും റെയ്മണ്ട് ലിമിറ്റഡിൽ നിന്ന് അവർ രാജിവെയ്ക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളായിരുന്നു രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത്. സിംഘാനിയയുടെ ആസ്തിയുടെ 75% വിവാഹമോചന ഒത്തുതീർപ്പിൽ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.

ഗൗതം സിംഘാനിയയ്ക്ക് മുമ്പ് പിതാവ് വിജയ്പത് സിംഘാനിയയുമായും സ്വത്ത് തർക്കങ്ങളുണ്ടായിരുന്നു. ലൈഫ് സ്റ്റൈൽ, റിയൽ എസ്റ്റേറ്റ്, എഞ്ചിനീയറിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ കൂടിയാണ് ഗൗതം. 1.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Gautam Singhania and Nawaz Modi Singhania have reunited at JK House, resolving personal and financial disputes after a public separation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version