മൊബൈൽ ആപ്പ് അധിഷ്ഠിത പാസഞ്ചർ ട്രാൻസ്പോർട്ട് സേവനം അവതരിപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ടാക്സികൾ, ഓട്ടോറിക്ഷകൾ, ബൈക്ക് ടാക്സികൾ എന്നിവയ്ക്കായാണ് പുതിയ പ്ലാറ്റ്ഫോം വരുന്നത്.

ഓല (Ola), ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ സ്വകാര്യ കമ്പനികളുടെ കുത്തകയ്ക്ക് ബദൽ സൃഷ്ടിക്കുകയാണ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് (Pratap Sarnaik) പറഞ്ഞു. പദ്ധതി മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് യുവാക്കളെ സ്വയംപര്യാപ്തരാക്കുമെന്നും സംസ്ഥാന പിന്തുണയുള്ള ആപ്പ് വഴി താങ്ങാനാവുന്നതും സുതാര്യവുമായ ബദൽ പാസഞ്ചർ ട്രാൻസ്പോർട്ട് വാഗ്ദാനം ചെയ്യുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്പോർട്ട് ടെക്നോളജി (MITT), മിത്ര ഓർഗനൈസേഷൻ (MITRA Organisation), മറ്റ് സ്വകാര്യ സാങ്കേതിക പങ്കാളികൾ എന്നിവരുടെ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി ആപ്പിന്റെ വികസനം പുരോഗമിക്കുകയാണ്. ഓഗസ്റ്റ് മാസം 5ന് പദ്ധതിയുടെ അന്തിമ ഡിസൈൻ മീറ്റിംഗ് നടക്കും. കൂടുതൽ വിവരങ്ങൾ അതോടെ ലഭ്യമാകും. ജയ് മഹാരാഷ്ട്ര, മഹാ-റൈഡ്, മഹാ-യാത്രി, മഹാ-ഗോ തുടങ്ങിയ പേരുകളാണ് ഇപ്പോൾ ആപ്പിനായി പരിഗണിക്കുന്നത്. ഡിസൈൻ മീറ്റിംഗോടെ പേരടക്കം ഉള്ളവ അന്തിമമാക്കും.
Maharashtra launch its own state-run ride app for taxis, autos, bike taxis, aiming break the monopoly of private players like Uber and Ola.