രാജ്യത്തെ ഏറ്റവും പ്രശസ്തനായ ആത്മീയ ഗുരുക്കൻമാരിൽ ഒരാളാണ് സദ്ഗുരു ജഗ്ഗി വാസുദേവ് (Sadhguru). ഇഷ ഫൗണ്ടേഷൻ (Isha Foundation) പോലുള്ളവയിലൂടെയുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ പ്രചോദനമായി മാറിയ അദ്ദേഹം അധ്യാത്മികതയ്ക്കൊപ്പം ബൈക്ക്-വാഹന പ്രേമം പോലുള്ളവ കൊണ്ടും ശ്രദ്ധ നേടാറുണ്ട്.

കർണാടകയിൽ ജനിച്ച ജഗദീഷ് വാസുദേവ് എന്ന ജഗ്ഗി വാസുദേവ് മൈസൂർ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം കോഴി വളർത്തൽ മുതലുള്ള നിരവധി സംരംഭങ്ങളിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം ആത്മീയതയിലേക്ക് തിരിഞ്ഞു. 1992ൽ അദ്ദേഹം കോയമ്പത്തൂരിന് അടുത്ത് ഇഷ ഫൗണ്ടേഷൻ സ്ഥാപിച്ചു. യോഗ, ആഗോളതലത്തിൽ ആത്മീയ ക്ഷേമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ദൗത്യം. പരിസ്ഥിതി സംരംഭങ്ങൾ, വിദ്യാഭ്യാസം, ഗ്രാമവികസനം തുടങ്ങിയവയേയും ഫൗണ്ടേഷൻ പിന്തുണയ്ക്കുന്നു. 2017ൽ, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

വാഹനപ്രേമത്തിന്റെ പേരിലും അദ്ദേഹം പലപ്പോഴും വാർത്തകളിൽ വന്നിട്ടുണ്ട്. ഏതാണ്ട് 2.5 കോടി രൂപ വിലവരുന്ന മെഴ്‌സിഡസ്-ബെൻസ് ജി-ക്ലാസ് ജി 63 എഎംജി, ടൊയോട്ട സിയോൺ 1000PS തുടങ്ങിയ ആഢംബര കാറുകൾക്കൊപ്പം 30 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു കെ 1600 ജിടി, ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 1260 സ്‌ക്രാംബ്ലർ തുടങ്ങിയ മോട്ടോർസൈക്കിളുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്.

Discover Sadhguru’s journey from a young entrepreneur to a revered spiritual guru, his Isha Foundation, and his passion for luxury vehicles.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version