ഇന്ത്യൻ നാവികസേനയ്‌ക്കായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC) ഉൾപ്പെടെ മൂന്ന് ടെക്നോളജിക്കലി അഡ്വാൻസ്ഡ് വെസ്സലുകൾ നീറ്റിലിറക്കാൻ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL). ഇതിനുപുറമേ ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ (CSOV), ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്ജറായ ഡിസിഐ ഡ്രെഡ്ജ് ഗോദാവരി എന്നീ കപ്പലുകളും സിഎസ്എൽ നീറ്റിലിറക്കും.

cochin shipyard navy

നാവിക, വാണിജ്യ, പരിസ്ഥിതി സൗഹൃദ മേഖലകളിൽ കപ്പൽശാലയുടെ നേതൃത്വത്തെ ഉറപ്പിക്കുന്നതാണ് ഈ ട്രിപ്പിൾ വിക്ഷേപണമെന്ന് സിഎസ്എൽ പ്രതിനിധി പറഞ്ഞു. 2019 ഏപ്രിലിൽ ഒപ്പുവെച്ച എട്ട് കപ്പലുകളുടെ കരാറിന് കീഴിൽ നിർമിച്ച ആറാമത്തെ കപ്പലാണ് നാവികസേനയ്ക്കുള്ള എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി. 78 മീറ്റർ നീളവും 896 ടൺ ഭാരവുമുള്ള ഈ കപ്പലിന് 25 നോട്ട് വരെ വേഗത കൈവരിക്കാൻ കഴിയും. ഓഫ്‌ഷോർ പുനരുപയോഗ ഊർജ വിപണിയിലേക്കുള്ള സിഎസ്എല്ലിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നത് സിഎസ്ഒവി. 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമുള്ള ഈ കപ്പലിൽ ഹൈബ്രിഡ്-ഇലക്ട്രിക് പ്രൊപ്പൽഷൻ, മെഥനോൾ-റെഡി എഞ്ചിനുകൾ, വലിയ ലിഥിയം-അയൺ ബാറ്ററി പായ്ക്കുകൾ തുടങ്ങിയ സവിശേഷതകളാണ് ഉള്ളത്.

നെതർലാൻഡ്‌സിലെ റോയൽ ഐ‌എച്ച്‌സിയുമായി സഹകരിച്ച് ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയ്‌ക്കായി നിർമിക്കുന്ന ഡിസിഐ ഡ്രെഡ്ജ് ഗോദാവരി ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ഡ്രെഡ്ജറാണ്. 127 മീറ്റർ നീളവും 36 മീറ്റർ ഡ്രെഡ്ജിംഗ് ആഴവുമുള്ള 12,000 ക്യുബിക് മീറ്റർ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ ഇന്ത്യയുടെ തുറമുഖ ആഴം കൂട്ടുന്നതിനും റിക്ലമേഷൻ കപ്പാസിറ്റി വർധിപ്പിക്കുന്നതിനും സഹായിക്കും.

cochin shipyard limited (csl) will launch three advanced vessels, including a navy anti-submarine warfare shallow water craft (asw swc).

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version