2024-ൽ കൊച്ചിക്കാരുടെ പ്രിയഭക്ഷണം ചിക്കൻ ബിരിയാണി തന്നെയെന്ന് ഉറപ്പിച്ചത് സ്വിഗിയാണ് . 2024-ൽ 11 ലക്ഷം ബിരിയാണിയുടെ ഓർഡറാണ് സ്വിഗ്ഗി വഴി ഡെലിവർ കൊച്ചിക്കാർക്ക് ഡെലിവർ ചെയ്തത്. ലഘുഭക്ഷണത്തിൽ ചിക്കൻ ഷവർമയാണ് ഡെലിവെറിയിൽ ഒന്നാംസ്ഥാനത്ത്. ബിരിയാണിക്കൊപ്പം നോൺ വെജ് സ്ട്രിപ്പുകൾക്കും ചോക്കോ ലാവ കെയ്‌ക്കുകൾക്കും ദക്ഷിണേന്ത്യൻ ബ്രേക്ക്ഫാസ്റ്റിനും 2024-ൽ ഏറെ ആവശ്യക്കാർ ഉണ്ടായതായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ 2024-ലെ കണക്കുകൾ വ്യക്തമാക്കുന്നു.

19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തി.ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ചോക്ലേറ്റ് ക്രീം കേക്ക് തൊട്ടു പിറകില്‍ തന്നെയുണ്ട്. കൊച്ചിക്കാർക്ക് പ്രാതലിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024-ൽ ഓർഡർ ചെയ്തത്.കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാർക്ക് പ്രിയപ്പെട്ടതാണ് എന്ന് സ്വിഗ്ഗിയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

കൊച്ചിക്ക് പ്രിയപ്പെട്ട ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദീപാവലിക്കാലത്താണ് ഇവയുടെ ഓർഡറുകൾ ഏറെയും. വൈറ്റ് മില്‍ക്ക് ചോക്ലേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവും കൊച്ചിക്കാരുടെ ഇഷ്ടവിഭവമാണെന്നു മാത്രമല്ല അവരതു വാങ്ങിയത് സ്വിഗ്ഗി വഴിയും .
Explore Swiggy’s 2024 food delivery trends in Kochi! From chicken biryani and shawarma to dosa and chocolate lava cake, discover the favorite dishes and snacks loved by Kochi residents.
