Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ആർ. ത്യാഗരാജന്റെ ലളിതജീവിതം
Trending

ആർ. ത്യാഗരാജന്റെ ലളിതജീവിതം

സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴും ലാളിത്യം കൈവിടാത്ത ശ്രീറാം ഗ്രൂപ്പ് സ്ഥാപകൻ ആർ. ത്യാഗരാജന്റെ ജീവിതം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. മൊബൈൽ ഫോണോ ആഡംബര വാഹനങ്ങളോ ഉപയോഗിക്കാത്ത അദ്ദേഹം, കോടികൾ ജീവനക്കാർക്കായി ദാനം ചെയ്തും ശ്രദ്ധ നേടിയിരുന്നു.
News DeskBy News Desk15 March 2026Updated:16 March 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൊബൈൽ ഫോണില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ 1.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ മൊബൈൽ ഫോണില്ലാതെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതാണ് ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരൻ രാമമൂർത്തി ത്യാഗരാജൻ (R. Thyagarajan). ആഡംബര കാറുകൾക്കും കൊട്ടാര സമാനമായ കെട്ടിടങ്ങൾക്കും പകരം ലളിതമായ വീട്ടിൽ താമസിച്ച്, 6 ലക്ഷം രൂപയുടെ സാധാരണ കാറിൽ സഞ്ചരിക്കുന്ന അദ്ദേഹം കോടീശ്വരന്മാർക്കിടയിൽ വിസ്മയമാണ്.

ബാങ്കുകൾ കൈവിട്ടവർക്ക് കൈത്താങ്ങ്
തമിഴ്‌നാട്ടിലെ കർഷക കുടുംബത്തിൽ ജനിച്ച ത്യാഗരാജന് ഗണിതശാസ്ത്രത്തിലായിരുന്നു താൽപ്പര്യം. കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന് ശേഷം ധനകാര്യ മേഖലയിൽ ജോലി ചെയ്തു. അക്കാലത്താണ് സാധാരണക്കാരായ ട്രക്ക് ഡ്രൈവർമാർക്കും ചെറുകിട കച്ചവടക്കാർക്കും ബാങ്കുകൾ വായ്പ നൽകുന്നില്ലെന്ന കാര്യം അദ്ദേഹം ശ്രദ്ധിച്ചത്. ക്രെഡിറ്റ് സ്കോറോ രേഖകളോ ഇല്ലാത്ത ഇത്തരം സാധാരണക്കാരെ സഹായിക്കാനായയാണ് 1974ൽ അദ്ദേഹം ‘ശ്രീറാം ചിറ്റ്സ്’ എന്ന സ്ഥാപനം ആരംഭിച്ചത്. വിശ്വാസമായിരുന്നു അതിന്റെ മൂലധനം. ഇന്ന് 70,000ലേറെ ജീവനക്കാരും 1.5 ലക്ഷം കോടിയിലേറെ ആസ്തിയുമുള്ള വൻ പ്രസ്ഥാനമായി ശ്രീറാം ഗ്രൂപ്പ് വളർന്നു കഴിഞ്ഞു.

R Thyagarajan Shriram Group success story

കോടികൾ ജീവനക്കാർക്ക് നൽകിയ ഉടമ
പണത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറ്റ് ബിസിനസ്സുകാരിൽ നിന്നും വ്യത്യസ്തമാണ്. സമ്പത്ത് തന്റെ മാത്രം വളർച്ചയ്ക്കല്ല, മറിച്ച് സമൂഹത്തിന്റെ പുരോഗതിക്കാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി 2006ൽ തന്റെ പക്കലുണ്ടായിരുന്ന ശ്രീറാം ഗ്രൂപ്പിലെ മുഴുവൻ ഓഹരികളും അദ്ദേഹം ഒരു ട്രസ്റ്റിലേക്ക് മാറ്റി. അന്ന് ഏകദേശം 6000 കോടിയിലധികം രൂപ (750 Million USD) വിലമതിക്കുന്ന സ്വത്താണ് അദ്ദേഹം ജീവനക്കാർക്കായി വിട്ടുനൽകിയത്.

മൊബൈലില്ലാത്ത കോടീശ്വരൻ
ശ്രദ്ധ തിരിക്കുന്ന വസ്തുക്കളോടുള്ള വിമുഖതയാണ് അദ്ദേഹത്തെ സ്മാർട്ട് ഫോണിൽ നിന്ന് അകറ്റുന്നത്. “മനുഷ്യൻ പണത്തിന് പിന്നാലെ ഓടി സന്തോഷം കളയരുത്” എന്നതാണ് അദ്ദേഹത്തിന്റെ പോളിസി. ജീവനക്കാർക്ക് സന്തോഷമായി ജീവിക്കാൻ ആവശ്യമായ ശമ്പളം നൽകണമെന്നും, എന്നാൽ അത് അമിതമായ മത്സരബുദ്ധിക്ക് കാരണമാകരുതെന്നും അദ്ദേഹം വിശ്വസിക്കുന്നു. ആഡംബരങ്ങളില്ലാതെയും വിജയിക്കാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച ആർ. ത്യാഗരാജൻ, യഥാർത്ഥ വിജയം എത്ര സമ്പാദിച്ചു എന്നതിലല്ല, എത്രപേരുടെ ജീവിതം മാറ്റിമറിച്ചു എന്നതിലാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

Discover the inspiring life of Shriram Group founder R. Thyagarajan. A billionaire who doesn’t own a mobile phone and donated ₹6,000 Cr to his employees

banner billionaire without mobile phone Indian billionaires simple life philanthropist business leaders India R Thyagarajan biography R Thyagarajan net worth 2026 Shriram Chits history Shriram Group employee trust Shriram Group founder truck finance India history
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും

24 May 2026

350 കോടി ആസ്തിയുമായി സൂര്യ

24 May 2026

ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ

24 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഒപ്പമുണ്ട് “ഒപ്പം” എവിടെയും ഏതും സമയത്തും
  • 350 കോടി ആസ്തിയുമായി സൂര്യ
  • ദക്ഷിണേന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ
  • ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ
  • കയറ്റുമതിയിൽ മതിപ്പില്ലാതെ കേരളം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil