Author: News Desk
ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ ബ്രിട്ടൻ സന്നദ്ധത അറിയിച്ചു.സംസ്ഥാനത്തെ ഗ്രാഫീൻ സെന്റർ, ഇൻക്യുബേഷൻ സെന്റർ എന്നിവയിൽ സഹകരണത്തിനും ബ്രിട്ടൻ താൽപര്യം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപര്യം അറിയിച്ചത്. കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്കും ഇന്നൊവേഷനുകൾക്കും മികച്ച പ്രോത്സാഹനം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബയോളജിക്കൽ സയൻസ് ഉൾപ്പെടെയുള്ള മേഖലകളിലും ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നുണ്ട്. സർവകലാശാലകളിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആ മേഖലയിൽ ബ്രിട്ടനുമായി സഹകരണത്തിന് ധാരാളം സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എജ്യൂക്കേഷൻ വേൾഡ് ഫോറം നടത്താൻ ഉദ്ദേശിക്കുന്നതായി ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അറിയിച്ചു. അതിൽ സഹകരിക്കുന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമായും വൈസ് ചാൻസലർമാരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജൻഡർ അധിഷ്ഠിത നഗരവികസനവുമായി ബന്ധപ്പെട്ട് ജൻഡർ പാർക്കുമായി ചേർന്ന് പഠനം…
ബെംഗളൂരുവിലെ ഏറ്റവും വലിയ EV charging ഡിപ്പോയുമായി Magenta Mobility ക്ലീൻ എനർജി -ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻസ് പ്രൊവൈഡറായ Magenta Mobility അതിന്റെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഡിപ്പോ ബെംഗളൂരുവിലെ ബിലേകഹള്ളിയിൽ തുറന്നു. ഒരേ സമയം 70 ഇലക്ട്രിക് വാഹനങ്ങൾ വരെ ചാർജ് ചെയ്യാനുള്ള ശേഷിയുമായി മജന്തയുടെ ഏറ്റവും വലിയ ചാർജിംഗ് ഡിപ്പോയാണിത്. 11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ചാർജിംഗ് ഡിപ്പോയിൽ 3.3 kW ന്റെ 63 AC ചാർജറുകളും 15kW GB/T യുടെ മൂന്ന് DC ചാർജറുകളും കാര്യക്ഷമമായ ചാർജിംഗ് ഉറപ്പാക്കുന്നു. ഇത് ബെംഗളൂരുവിലെ മജന്ത മൊബിലിറ്റിയുടെ 23-ാമത്തെ ചാർജിംഗ് ഡിപ്പോയും ഇന്ത്യയിലെ 35-ാമത്തെ ചാർജിംഗ് ഡിപ്പോയുമാണ്. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 14 എണ്ണം കൂടി സ്ഥാപിക്കാൻ കമ്പനി പ്ലാൻ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഫ്‌ളീറ്റിൽ ഇന്ന് ഏകദേശം 600-ലധികം വാഹനങ്ങളുണ്ട്, കൂടാതെ 4000 എണ്ണം കൂടി പുതിയ സാമ്പത്തികവർഷം കൂട്ടിച്ചേർക്കും,മജന്ത മൊബിലിറ്റിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ…
RRR-ലെ ‘നാട്ടു നാട്ടു’വിൽ മസ്ക്കിന്റെ ടെസ്‌ല കാറുകളുടെ ലൈറ്റ് ഷോ RRR-ലെ ‘നാട്ടു നാട്ടു’ ഉയർത്തിയ ആവേശത്തിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെടെസ്‌ല കാറുകളുടെ ലൈറ്റ് ഷോ. സാക്ഷാൽ ഇലോൺ മസ്ക് തന്നെ ടെസ്‌ലയുടെ ‘നാട്ടു നാട്ടു’ ലൈറ്റ് ഷോയിൽ പ്രതികരണവുമായി എത്തിയതോടെ സോഷ്യൽ മീഡിയയിൽ അത് വൈറലായി. യുഎസിലെ ന്യൂജേഴ്‌സിയിലാണ് പാർക്കിംഗ് ലോട്ടിൽ നൂറുകണക്കിന് ടെസ്‌ല കാറുകൾ ടോളിവുഡിലെ പെപ്പി നമ്പറിന്റെ ബീറ്റിനൊത്ത് ലൈറ്റ് ഷോ അവതരിപ്പിച്ചത്. ടെസ്‍ല ലൈറ്റ് ഷോസ് എന്ന ട്വിറ്റര്‍ പേജിലൂടെ പങ്കുവെക്കപ്പെട്ട 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനശകലം RRR സിനിമയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാൻഡിലിലും പങ്കുവച്ചിരുന്നു. ടെസ്‌ലയുടെ ഔദ്യോഗിക അക്കൗണ്ടും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഓസ്കർ നേട്ടത്തിന് പിന്നാലെ ദേശാന്തരങ്ങൾക്കപ്പുറം കൂടുതൽ ജനകീയമായ ഗാനത്തിന് ആദരമെന്ന നിലയിലാണ് 150 കാറുകൾ ലൈറ്റ് ഷോയിൽ അണിനിരന്നത്. RRR സിനിമയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ ഹാൻഡിലിൽ പങ്കുവച്ച വീഡിയോ ടെസ്‌ലയേയും ഇലോണ്‍ മസ്‌കിനേയും ടാഗ് ചെയ്യുകയും…
ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് റിലയൻസ്, സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റും ഹോട്ടലുകൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുകയാണ് റിലയൻസ്.ഗുജറാത്തിലെ കെവാഡിയയിൽ, നാല് വർഷം കൊണ്ട് ഒരു കോടിയിലേറെ പേർ സന്ദർശിച്ച സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റുമായി ഹോട്ടൽ, റിസോർട്ട് ശൃംഖല പണിതുയർത്തുകയാണ് റിലയൻസിന്റെ പുതിയ കമ്പനിയായ റിലയൻസ് എസ്ഒയു (RSOUL) . ഹോട്ടലുകൾ, റിസോർട്ടുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ നൽകുന്ന സർവീസ് അപ്പാർട്ടുമെന്റുകൾ എന്നിവയാണ് സർദാർ വല്ലഭായി പട്ടേൽ പ്രതിമക്ക് ചുറ്റുമായി ഒരുക്കുക. ഹൗസ് ബോട്ടുകളിൽ താമസ സൗകര്യം വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കെവാഡിയയിൽ നർമ്മദാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റാച്യു ഓഫ് യൂണിറ്റി ശ്രദ്ധേയമായ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽസ് കമ്പനി സർദാർ സരോവർ നർമ്മദാ നിഗവുമായി (എസ്എസ്എൻഎൻഎൽ) പങ്കാളിത്തവ്യവസ്ഥയിൽ വിവാന്ത, ജിഞ്ചർ എന്നീ രണ്ട് അപ്പാർട്ട്മെന്റ്‌കൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. റിലയൻസ് , ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലറായ റിലയൻസ് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന പുതിയ…
പുതിയ ബജാജ് പൾസർ NS160, വില 1.35 ലക്ഷം , ഫീച്ചേഴ്സ് അറിയാം Bajaj Auto പരിഷ്കരിച്ച Pulsar NS160, NS200 എന്നിവ അടുത്തിടെ അവതരിപ്പിച്ചു. യുഎസ്ഡി ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുന്ന ആദ്യത്തെ പൾസർ സീരീസ് മോട്ടോർസൈക്കിളുകളാണിവ. പുതിയ ബജാജ് പൾസർ NS160 1.35 ലക്ഷം എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചത്. ഇത് പൾസർ N160 യ്‌ക്കൊപ്പം വിൽക്കും. ബജാജ് പൾസർ NS160 പൾസർ ശ്രേണിയിൽ നിന്നുള്ള മറ്റുള്ളവയെപ്പോലെ ഒരു സ്ട്രീറ്റ് ബൈക്കാണ്, 2020-ലാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. 16.9 bhp കരുത്തും 14.6 Nm torque ഉം വികസിപ്പിക്കുന്ന 160.3 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് ബജാജ് പൾസർ NS160 ന് കരുത്ത് പകരുന്നത്. ബജാജ് പൾസർ NS160 151 കിലോഗ്രാം ഭാരവും 12 ലിറ്റർ ഇന്ധന ടാങ്ക് വലുപ്പവും നഗരത്തിൽ ലിറ്ററിന് 40-41 കിലോമീറ്ററും (kmpl) ഹൈവേകളിൽ 45-46 kmpl എന്ന തരക്കേടില്ലാത്ത ഇന്ധനക്ഷമതയുമുള്ള…
ലോകത്തിൽ ആദ്യമായി Crypto Freezone തുറക്കാൻ യുഎഇ ഡിജിറ്റൽ, വെർച്വൽ അസറ്റ് കമ്പനികൾക്കായി ലോകത്തിൽ ആദ്യമായി ഫ്രീസോൺ (Freezone) തുറക്കാൻ UAE ഒരുങ്ങുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് പ്രഖ്യാപിച്ചത്. റാസൽ ഖൈമ ഡിജിറ്റൽ അസറ്റ്സ് ഒയാസിസ് Ras (Al Khaimah Digital Assets), പുതുതായി സൃഷ്ടിച്ച Department of the Futureമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര സർക്കാർ അതോറിറ്റിയാകും. ഡിജിറ്റൽ യുഗത്തിൽ എമിറേറ്റ്സിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, ഡിജിറ്റൽ, വെർച്വൽ അസറ്റ്സ് മേഖലയിലെ നവീകരണത്തിലും സംരംഭകത്വത്തിലും റാസൽഖൈമയെ ഒരു സുപ്രധാന റോളിലേക്ക് ഉയർത്തുന്നതിലും പുതിയ വകുപ്പ് നിർണായക പങ്ക് വഹിക്കും, ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. പുതിയ ഫ്രീസോൺ പുതു തലമുറ ബിസിനസ്സ് സംരംഭങ്ങൾക്കും ഭാവിയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും തിരഞ്ഞെടുക്കാനുള്ള ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിൽ റാസൽ ഖൈമയുടെ പ്രശസ്തി വർധിപ്പിക്കും. പുതിയ നിയമം RAK…
21 നഗരങ്ങളിലേക്ക് Jio True 5G, ഇപ്പോൾ കേരളത്തിലെ 21 നഗരങ്ങളിൽ ജിയോ തങ്ങളുടെ ട്രൂ 5G -Jio True 5G സേവനം കേരളത്തിൽ ഇതുവരെ 21 നഗരങ്ങളിലേക്ക് വ്യാപിച്ചു. ഇന്ത്യയിൽ ഇതിനോടകം 406 നഗരങ്ങളിൽ ജിയോയുടെ 5G സേവനങ്ങൾ ലഭ്യമായി കഴിഞ്ഞു. ഇതോടെ ജിയോയുടെ 5G സേവനങ്ങൾ കേരളത്തിൽ തളിപ്പറമ്പ്,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മുവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നി നഗരങ്ങളിൽ ലഭ്യമാണ്. “രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ജിയോ ട്രൂ 5ജി അതിവേഗം ഏറ്റെടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ജിയോയുടെ 5ജി സേവനം അതിവേഗം വ്യാപിക്കുകയാണ്. രാജ്യത്ത് ഭൂരിഭാഗം സ്ഥലങ്ങളിലും 5ജി എത്തിക്കാൻ പറ്റുമെന്നത് ഞങ്ങൾക്ക് അഭിമാനകരമായ കാര്യമാണ്. 2023-ൽ ഓരോ ഇന്ത്യക്കാരനും ജിയോ ട്രൂ 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു” ജിയോ വക്താവ് ചൂണ്ടിക്കാട്ടി. 5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ അവരുടെ…
അതിവേഗം ബഹുദൂരം സ്റ്റാലിൻ, മഹാരാഷ്ട്ര മോഡലിൽ എഥനോൾ നയം പഞ്ചസാരയുടെ ഉപോൽപ്പന്നമായ മൊളാസസിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഥനോൾ ഒരു കാർഷിക അധിഷ്ഠിത ഉൽപ്പന്നമാണ്. കേന്ദ്ര സർക്കാരിന്റെ എഥനോൾ ബ്ലെൻഡഡ് പെട്രോൾ പ്രോഗ്രാം (Ethanol Blended Petrol Programme -EBP Programme) ലക്‌ഷ്യം എന്താണെന്നോ? മോട്ടോർ സ്പിരിറ്റുമായി എഥനോൾ സംയോജിപ്പിച്ച് മലിനീകരണം കുറയ്ക്കുക, എണ്ണ ഇറക്കുമതിയിലെ വിദേശ നാണ്യ വിനിമയത്തിൽ മിതത്വം കൊണ്ടുവരുക, കർഷകർക്ക് കരിമ്പിന് വില ഉറപ്പു നൽകി പഞ്ചസാര വ്യവസായത്തിലെ മൂല്യവർദ്ധനവ് ഉറപ്പാക്കുക എന്നിവയാണ്. ഇന്ത്യയിലിപ്പോൾ ആരാണിത് പിന്തുടരുന്നത് ? അതിവേഗം ബഹുദൂരം എന്ന കേരളത്തിന്റെ വാക്ക് കടമെടുത്തു അയൽ സംസ്ഥാനമായ തമിഴ്നാട് മുന്നോട്ടുകുതിക്കുന്നതുമിപ്പോൾ ഈ ഒരു ലക്‌ഷ്യം മുൻനിർത്തിയാണ്. തമിഴ്നാട്ടിലെ കരിമ്പ് കർഷകരുടെ മനസ്സിൽ കുളിരു കോരിയിട്ടു കൊണ്ട്, ഈ ഇനത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ട തമിഴ്‌നാട് അവതരിപ്പിച്ചത് എഥനോൾ ബ്ലെൻഡിംഗ് പോളിസി 2023 ” TN Ethanol Blending Policy 2023t”. എഥനോൾ…
100 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് എയ്ഞ്ചൽ നിക്ഷേപകരുടെ നെറ്റ് വർക്കായ iAngels ഈ വർഷം രാജ്യത്ത് 100 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് iAngels. വിവിധ പ്രൊഫഷണൽ, വ്യവസായ പശ്ചാത്തലങ്ങളിൽ നിന്നുള്ള സജീവ എയ്ഞ്ചൽ നിക്ഷേപകരുടെ ഒരു സഹകരണ ശൃംഖലയാണ് iAngels. മൊത്തത്തിൽ, iAngels 76 സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. ഐഏഞ്ചൽസിന്റെ പോർട്ട്‌ഫോളിയോയിലെ ചില പ്രമുഖ കമ്പനികൾ Paymart, Janitri, SustainKart, Rare Planet, Matter, Stage എന്നിവയാണ്. 2022-ൽ 31 സ്റ്റാർട്ടപ്പുകളിലായി 15 കോടി രൂപ നിക്ഷേപിച്ചു. സ്റ്റാർട്ടപ്പുകൾ ഹെൽത്ത്-ടെക്, അഗ്രി-ടെക്തുടങ്ങി വിവിധ മേഖലകളിലായിരുന്നു. ഈ വർഷം 15 രാജ്യങ്ങളിലേക്ക് വളരാനും 100 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നതായി ഇന്ത്യ ആക്സിലറേറ്ററിന്റെ സഹസ്ഥാപക മോന സിംഗ് പറയുന്നു. മോനയുടെ അഭിപ്രായത്തിൽ, ആഗോളതലത്തിൽ ഫണ്ടിംഗ് കുറയുമ്പോഴും, ഇന്ത്യയിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ശക്തമായി തുടരുന്നു, നിക്ഷേപം വർധിച്ചു. ഇ-കൊമേഴ്‌സ്, ഫിൻടെക്, ഹെൽത്ത്‌ടെക്, , ക്ലൗഡ് അധിഷ്‌ഠിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലേക്ക് ഫണ്ടെത്തി. വിപുലീകരണ പദ്ധതികൾ കണക്കിലെടുക്കുമ്പോൾ, ഈ വർഷം…
ഇന്ത്യൻ വ്യോമഗതാഗത രംഗത്തെ തലതൊട്ടപ്പനായ എയർ ഇന്ത്യയെ മറ്റാരുമല്ല ടാറ്റയാണ് മോഹവിലക്ക് സർക്കാരിൽ നിന്നും തിരിച്ചെടുത്തത്. ബോയിങ് , എയർ ബസ് കമ്പനികൾക്ക് ഒന്നും രണ്ടുമല്ല 840 പാസഞ്ചർ വിമാനങ്ങൾക്കാണ് ടാറ്റ ഇപ്പോൾ ഓർഡർ നൽകി കാത്തിരിക്കുന്നത്. ആ ടാറ്റായുടെ വിമാനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ കാരണം ഇന്ന് നട്ടം തിരിയുന്നത് പ്രവാസികളാണ്. എന്തൊക്കെ സംവിധാനങ്ങൾ കൊണ്ട് വന്നാലും ഗൾഫ്- ഇന്ത്യ സെക്ടറിൽ തിരക്കേറുമ്പോൾ വിമാന സർവീസുകൾ കുറച്ചു പ്രവാസികളെ നട്ടം തിരിക്കുന്ന പരിപാടി അന്നത്തെ പോലെ ഇന്നും എയർ ഇന്ത്യ വച്ചു പുലർത്തുന്നതിൽ പ്രവാസ ലോകത്തിനാകെ അമർഷമാണിന്ന് . എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും ഗൾഫ് നാടുകളിൽ നിന്നും, പ്രധാനമായും UAE യിൽ നിന്നും ഇന്ത്യയിലേക്കുള്ള കൂടുതൽ സർവിസുകൾ മതിയാക്കുന്നത്. മാർച്ച് 26 മുതലാണ് യു.എ.ഇയിൽനിന്നും തിരിച്ചുമുള്ള സർവീസുകളിൽ ചിലത് നിർത്തുന്നത്. പുതിയ വേനൽക്കാല ഷെഡ്യൂളിൽനിന്ന് നിലവിലെ വിമാനങ്ങളെ ഒഴിവാക്കി. നിർത്തുന്ന എയർ ഇന്ത്യ സർവീസുകൾ ഈ സെക്ടറുകളിൽ മുൻകൂട്ടി ടിക്കറ്റെടുത്തവർ…