Author: News Desk

കേരളത്തെ മാലിന്യവിമുക്തമാക്കാൻ  സഹായവും വായ്‌പയുമായി ലോകബാങ്ക് |World Bank| കേരളത്തെ മാലിന്യവിമുക്തമാക്കാൻ വിദഗ്ധ സഹായവും വായ്‌പയുമായി ലോകബാങ്ക് -World Bank-വരുന്നു. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെ കേരളത്തിൽ വേസ്റ്റ് മാനേജ്മെൻ്റ് പദ്ധതി-KSWMP- ഊർജിതമാക്കും. ഇതിന് സഹായം നൽകാമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യനിക്ഷേപകേന്ദ്രങ്ങളിൽ ഡ്രോൺ സർവ്വേ ഉടൻ നടത്താൻ ലോക ബാങ്കുമായി ധാരണയായി. ലോകബാങ്ക് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഗൗരവംകണക്കിലെടുത്ത് വിദഗ്ദ്ധ സഹായവും വായ്പയും ലോകബാങ്ക് വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്- KSWMP -മുഖേന വായ്‌പാ സഹായം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവർ അറിയിച്ചു. ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിലെ (ISWA) വിദഗ്ദ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ട് ഭാവി പരിപാടികൾക്ക് രൂപം നൽകും. ഡ്രോൺ സർവ്വേയെത്തുടർന്ന് മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും…

Read More

പ്രവാസി സംരംഭങ്ങൾക്ക് മാറ്റ് കൂടും കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതി- നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM)ലൂടെ കേരളത്തിൽ ഇതുവരെ ആരംഭിച്ചത് പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങൾ.വിദേശത്തുനിന്നും മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കുന്നവർക്കായി കേരള സർക്കാർ നോർക്ക വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (NDPREM). ഈ പദ്ധതി പ്രകാരം, രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും നോർക്ക റൂട്ട്സുമായി കരാറിൽ ഏർപ്പെട്ടിട്ടുളള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകൾ സ്വീകരിച്ച് സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. എന്താണ് NDPREM  പ്രവാസി സംരംഭങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എൻ.ഡി.പി. ആർ.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. സംരംഭകർക്ക് കൃത്യമായ വായ്പാ തിരിച്ചടവിന് 15 % മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 % പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു…

Read More

എന്ത് കണ്ടിട്ടാണ് ഇന്ത്യക്കാർ UK തിരഞ്ഞെടുക്കുന്നത് ? എന്തിനാണ് ഇന്ത്യക്കാർ വിദ്യാർത്ഥികളും തൊഴിലന്വേഷികളും ഉൾപ്പെടെ യു.കെയിലേക്ക് തിരക്കിട്ടു പോകുന്നത് എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്? എന്തിന് യു കെ ഇന്ത്യക്കാർക്ക് ഇത്ര പ്രിയപ്പെട്ടതാകുന്നു?ഈ ചോദ്യത്തിന് ഒരു പടി കടന്നുള്ള ഉത്തരമാണ് 2021 ലെ യുകെ സെന്‍സസ് റിപ്പോര്‍ട്ട് നൽകുന്നത് ,കേട്ടോളൂ. ഡോക്ടര്‍, അധ്യാപകന്‍, അഭിഭാഷകന്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ് വംശജരാണ്.  സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യന്‍ വംശജര്‍ക്കാണ് ഇംഗ്ലണ്ടിലും വെയില്‍സിലും ഏറ്റവും കൂടുതല്‍ വീട് സ്വന്തമായുള്ളത് . ചൈനീസ് വംശജര്‍ക്ക് മാത്രമല്ല, ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ഉയര്‍ന്ന അനുപാതത്തിലുള്ള പ്രൊഫഷണലുകളും ഉണ്ടെന്ന് സെന്‍സസ് വെളിപ്പെടുത്തുന്നു. യുകെയിലെ 56% ചൈനീസ് ജനസംഖ്യയുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. 52% ഇന്ത്യക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസമുണ്ട്. 71% ഇന്ത്യന്‍ വംശജര്‍ക്ക് സ്വന്തമായി വീടുള്ളപ്പോള്‍ വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ എണ്ണം ഇത് 68%മാണ്. ഡോക്ടര്‍, അധ്യാപകന്‍, അഭിഭാഷകന്‍ എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ ജോലികളില്‍ 34%വും ഇന്ത്യന്‍, ചൈനീസ്…

Read More

J&Kയിൽ വിദേശനിക്ഷേപത്തിന് തുടക്കമിട്ട് Emaar Group പതിറ്റാണ്ടുകളായി ഭീകരതയുടെ ദുരിതങ്ങൾ അനുഭവിച്ച ജമ്മു കശ്മീർ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം IT പാർക്കുകളും ഉയരുന്നു. കശ്മീർ എക്കാലവും അസ്വസ്ഥ ബാധിതമെന്നും അസ്ഥിരമെന്നുമൊക്കെ നുണ പ്രചരിപ്പിക്കുന്ന അസൂയാലുക്കളായ ചില അയൽ രാജ്യങ്ങൾക്കുള്ള ചുട്ട മറുപടി കൂടിയാണിത്.  2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പ്രത്യേക പദവി നഷ്ടപെട്ട ജമ്മു കശ്മീരിനെ ചുറ്റിപറ്റി അസ്വസ്ഥതകളായിരുന്നു കൂടുതലും. തുടർന്നുള്ള കൊറോണക്കാലം കാശ്മീരിന് നൽകിയത് ഏറ്റവും പ്രയാസകരമായ രണ്ട് വർഷങ്ങൾ. ആ കാലത്തു പൂർണമായും തകർന്ന ജമ്മു കാശ്മീരിലെ വിനോദസഞ്ചാര മേഖല 2022 മുതൽ കുതിച്ചുയരുകയാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ കശ്മീർ ആകർഷിക്കുന്നു. അത് കാണുമ്പോൾ കാണുമ്പോൾ ഹോട്ടലുടമകളും ഹൗസ് ബോട്ടും ഷിക്കാര നടത്തിപ്പുകാരും സന്തോഷത്തിലാണ്ദാൽ തടാകത്തിന് കുറുകെയുള്ള ചരിത്രപ്രസിദ്ധമായ ബൊളിവാർഡ് റോഡിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലും ഡൽഹിയിൽ നിന്നും…

Read More

Hyundai Motor India, ന്യുജനറേഷൻ Verna അവതരിപ്പിച്ചു. ഈ മിഡ്-സൈസ് സെഡാന് ADAS ഉൾപ്പെടെയുള്ള ഒരു കൂട്ടം പുതിയ ഫീച്ചറുകൾ, പുതിയ പവർട്രെയിൻ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ, പുതിയ വെർണ പഴയ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആകർഷകമായ ഡിസൈൻ, സ്പ്ലിറ്റ് LED ഹെഡ്‌ലൈറ്റുകൾ, ബോണറ്റിന് കുറുകെ LED ലൈറ്റ് ബാർ, ചരിഞ്ഞ റൂഫ്‌ലൈൻ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ലെവൽ 2 ADAS ഉൾപ്പെടെ 65-ലധികം സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നു. പുത്തൻ ഹ്യുണ്ടായ് വെർണയ്ക്ക് കരുത്തേകുന്നത് 158 bhp 1.5-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ്. 6സ്പീഡ് മാന്വൽ ട്രാൻസ്മിഷനും 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ട്രാൻസ്മിഷനും എഞ്ചിനു കരുത്തേകും. ഇത് പെട്രോൾ മോഡൽ മാത്രമുള്ള സെഡാൻ ആണ്. ഡീസൽ എഞ്ചിൻ ലഭിക്കില്ല.  Honda City, Maruti Suzuki Ciaz, Skoda Slavia, Volkswagen Virtus എന്നിവയ്‌ക്ക് മികച്ച എതിരാളിയാകും ഹ്യുണ്ടായ് വെർണ…

Read More

എറണാകുളം ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ കർശനമായി നടപ്പാക്കാൻ തദ്ദേശ വകുപ്പ്. സുപ്രധാന തീരുമാനം എറണാകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിൽ. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നാണ് എറണാകുളത്തെ മാലിന്യമുക്തമാക്കാൻ ഉറച്ച തീരുമാനമെടുത്തത്. മാര്‍ച്ച് 25, 26 തീയതികളില്‍ കൊച്ചി കോര്‍പറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നോട്ടീസും നൽകും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സംഘമാണ് ബോധവൽകരണ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനു ശേഷവും മാലിന്യ…

Read More

ഉല്പാദന MSME യൂണിറ്റുകൾക്ക് ലഭിക്കും 40 ലക്ഷം വരെ, യുവാക്കളെ മുന്നോട്ട് കേരളത്തിലെ ഉത്പാദന മേഖലയിൽ യുവജനങ്ങളുടെ MSME സംരംഭങ്ങൾക്ക് പരമാവധി 40 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്ന ഒരു പദ്ധതിയുണ്ട്. മറ്റു വിഭാഗക്കാർക്കുമുണ്ട് സബ്സിഡി ഇളവുകൾ. അറിയാം വിശദമായി.  നിങ്ങളുടെ സംരംഭത്തിലെ സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന സംരംഭക സഹായ പദ്ധതിയാണിത്. നിങ്ങൾ നിങ്ങളുടെ സംരംഭത്തിന് എത്രയാണോ ആദ്യം നിക്ഷേപിക്കുന്നത്, അതിന്റെ 15% മുതൽ 45% വരെ യൂണിറ്റിന് സബ്സിഡിയായി ലഭിക്കും. ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നതിന് ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തിരിക്കണം എന്ന് നിർബന്ധമില്ല. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കി വരുന്ന ഏറ്റവും പ്രചാരമുള്ളതും, ആകർഷകവുമായ പദ്ധതിയാണ് സംരംഭക സഹായ പദ്ധതി. കേരളത്തിലെ ഉത്പാദന മേഖലയിൽ പ്രവർത്തിയ്ക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് അനുസരിച്ച് സാമ്പത്തിക സഹായം നൽകാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിര നിക്ഷേപത്തിന്റെ 15% മുതൽ 45% വരെ യൂണിറ്റിന് സബ്സിഡിയായി…

Read More

IKSHA ഫാഷൻ ഫെസ്റ്റുമായി തിരുവനന്തപുരം Lulu Atrium വിവിധ മേഖലകളിലുള്ള കലാകാരന്മാരെ ഒരു കുടക്കീഴിലെത്തിച്ച് ലുലു ആട്രിയം -Lulu Atrium- തിരുവനന്തപുരത്ത് സംഘടിപ്പിച്ച “ഇക്ഷ. ” ടൂറിസം വകുപ്പിനു കീഴിലുളള കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പെയിന്‍റിങ്ങുകള്‍, ശില്‍പങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, സോപ് ശില്‍പങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രദര്‍ശനമായിരുന്നു ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണം. ലൈവ് ഫെയ്സ് പെയിന്‍റിംഗ്, കാരിക്കേച്ചര്‍, മാക്രമേ – കോസ്റ്റര്‍ പെയിന്‍റിംഗ്- macrame coaster painting – വര്‍ക് ഷോപ്പുകള്‍, മെഹന്ദി ഡിസൈനിംഗ് തുടങ്ങി മേഖലയിലെ ട്രെന്‍ഡുകളും ഫെസ്റ്റില്‍ അണിനിരന്നു. ലോക റെക്കോർഡിലിടം നേടിയ 9 അടി നീളവും അഞ്ചടി വീതിയുമുള്ള ആനയുടെ പെയിന്‍റിംഗ്, കാഴ്ച പരിമിതരായ കലാകാരന്മാര്‍ ഒരുക്കിയ കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയും ശ്രദ്ധേയമായി. “കലയെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു മനസ്സാണ് ഈ ഫെസ്റ്റിവലിന് പിന്നിലെന്ന് ലുലു മാളിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.”മാൾ എന്ന വാക്കിന് പൂർണത വന്നത്…

Read More

ട്രെയിനിൽ നിങ്ങൾക്കൊപ്പം നിങ്ങളുടെ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാമോ?- അറിയാം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട ഹൃദയസ്പർശിയായ വീഡിയോ, ഒരു യാത്രക്കാരന് തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ തീവണ്ടിയിൽ പൂർണ്ണ സുഖത്തിലും സുരക്ഷിതത്വത്തിലും കൊണ്ടുപോകാമെന്ന് തെളിയിക്കുന്നു. ഒരു സ്ത്രീ തന്റെ പ്രിയപ്പെട്ട നായയ്‌ക്കൊപ്പം ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ട്വീറ്റ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഒരു സ്ത്രീയും അവളുടെ വളർത്തുനായയും ഒരു ബർത്തിൽ സന്തോഷത്തോടെ ഉറങ്ങുന്നത് കാണാം. സ്ത്രീയും നായയും ഒരു ട്രെയിൻ യാത്രയുടെ ആഡംബരങ്ങൾ ആസ്വദിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നു. ഒരു യാത്രക്കാരന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത മന്ത്രി, “ഇന്ത്യൻ റെയിൽവേ 24/7 നിങ്ങളുടെ സേവനത്തിന് സന്നദ്ധമാണെന്ന്” കുറിച്ചു. സന്ദേശം വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ നായ്ക്കൾക്ക് റെയിൽ മാർഗം വലിയ ദൂരം സഞ്ചരിക്കാൻ കഴിയുമോ എന്ന് തുടങ്ങി പലവിധ സംശയങ്ങളാണ് ഉന്നയിച്ചത്. ആളുകൾക്ക് അവരുടെ വളർത്തുമൃഗങ്ങളുമായി സഞ്ചരിക്കുന്നതിന് റെയിൽവേയിൽ വിവിധ ഓപ്ഷനുകളുണ്ട്. ഒരു യാത്രക്കാരന് തന്റെ പ്രിയപ്പെട്ട നായയ്‌ക്കായി…

Read More

ഗിരീഷ് വക 100 കോടിയുടെ ഫുഡ്ബോൾ അക്കാഡമി അന്താരാഷ്ട്ര IT ഭീമൻ ഫുട്ബോളിനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ ചെന്നൈക്ക് ലഭിച്ചത് “എ മെസ്സി ഫ്രം മദ്രാസ്” എന്ന വാഗ്ദാനവും അത് പാലിക്കാനായി മഹാബലിപുരത്തു 100 കോടിയുടെ ഒരു ഫുട്ബോൾ അക്കാദമിയും. തികച്ചും സൗജന്യമായി കുട്ടികൾക്ക് ഇവിടെ ഫുട്ബോൾ പരിശീലനവും, ഓപ്പൺ സ്കൂൾ വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ട് പോകാം. മദ്രാസിൽ നിന്ന് ഒരു മെസ്സിഫ്രഷ്‌വർക്ക്‌സ് എന്ന പ്രമുഖ യു എസ് സംരംഭ സ്ഥാപകൻ ചെന്നൈ സ്വദേശിയായ ഗിരീഷ് മാതൃഭൂതം 100 കോടി രൂപ മുടക്കി മഹാബലിപുരത്തു കുട്ടികൾക്കായി ഒരു ഫുട്‌ബോൾ അക്കാദമി നിർമ്മിക്കുന്നു. 23 ഏക്കർ സ്ഥലത്ത് തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫുട്‌ബോൾ പിച്ച്, കണ്ടീഷനിംഗ് സെന്റർ, മെഡിക്കൽ, റിക്കവറി സൗകര്യങ്ങൾ, നീന്തൽക്കുളം, ഒരു സ്‌കൂൾ,ഒരു ഹോസ്റ്റൽ എന്നിവയുണ്ട് അക്കാദമിയിൽ. മദ്രാസിൽ നിന്ന് ഒരു മെസ്സിയെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയ്ക്ക് ഫുട്ബോൾ പ്രതിഭകളുണ്ട്, പക്ഷേ കളിക്കാരെ പിന്തുണയ്ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്. നിരവധി അന്താരാഷ്ട്ര കളിക്കാരെ…

Read More