Author: News Desk

റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് 50 വർഷം പഴക്കമുള്ള കാമ്പ കോളയെ വീണ്ടും അവതരിപ്പിച്ചതോടെ ശീതള പാനീയ വ്യവസായരംഗത്ത് മത്സരമുണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിരുന്നു. അതിനെ സാധൂകരിച്ചുകൊണ്ട് കൊക്കകോള രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ 200 മില്ലി ബോട്ടിലുകളുടെ വില കുറച്ചു. രാജ്യത്ത് താപനില ഉയരുകയും ഉഷ്ണം വർ‌ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ ശീതള പാനീയങ്ങളുടെ ആവശ്യം വർധിച്ചതോടെയാണ് വിലക്കുറവ് വരുത്തിയത്. നേരത്തെ 15 രൂപ വിലയുണ്ടായിരുന്ന 200 മില്ലി കുപ്പികൾ തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇപ്പോൾ 10 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് വിതരണക്കാർ വ്യക്തമാക്കി. അതേസമയം മറ്റൊരു പ്രമുഖ കമ്പനിയായ പെപ്സികോ ഇതുവരെ വിലക്കുറവൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ, കൊക്കകോളയുടെ എൻട്രി ലെവൽ പാക്കിന് 250 മില്ലി PET ബോട്ടിലിന് 20 രൂപയായിരുന്നു വില. 10 രൂപ വിലയുള്ള 200 മില്ലി PET ബോട്ടിലുകളാണ് കാമ്പ കോള അവതരിപ്പിച്ചിരുന്നത്. കാമ്പ കോള, കാമ്പ നാരങ്ങ, കാമ്പ ഓറഞ്ച് എന്നിവയാണ് വിപണിയിലെത്തിയത്. റിലയൻസ് കഴിഞ്ഞ വർഷം ഏറ്റെടുത്ത് അവതരിപ്പിച്ച കാമ്പകോളയുടെ…

Read More

ലോകത്തിലെ ഏറ്റവും വലിയ ഡെലിവറി ശൃംഖലയായ ഇന്ത്യ പോസ്റ്റ്, രാജ്യത്തുടനീളമുള്ള ലാസ്റ്റ് മൈൽ ഇ-കൊമേഴ്‌സ് ഡെലിവറി സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രമുഖ ലോജിസ്റ്റിക്‌സ് അഗ്രഗേറ്റർ കമ്പനി ഷിപ്പ്‌റോക്കറ്റുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പോസ്റ്റൽ സർവീസസ് ഡയറക്ടർ ജനറൽ അലോക് ശർമ, തപാൽ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഷിപ്പ്‌റോക്കറ്റ്, പിക്കർ എന്നിവയുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ പോസ്റ്റും ഷിപ്പ്‌റോക്കറ്റും തമ്മിലുള്ള ഈ പങ്കാളിത്തം ഷിപ്പിംഗ്, ലാസ്റ്റ് മൈൽ ഡെലിവറി സേവനങ്ങൾ ഷിപ്പ്‌റോക്കറ്റിന്റെ മൂന്ന് ലക്ഷം വിൽപ്പനക്കാരിലേക്ക് നൽകും, അതിൽ സ്റ്റാർട്ടപ്പുകളും ധാരാളം ചെറുകിട ഇടത്തരം ബിസിനസുകളും ഉൾപ്പെടുന്നു. ഇ-കൊമേഴ്‌സിനെ ലാസ്റ്റ് മൈലിലേക്ക് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ധാരണാപത്രം. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇലക്‌ട്രോണിക്‌സ് & ഐടി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു സുപ്രധാന അവസരമാണെന്നും രാജ്യത്തെ ഇ-കൊമേഴ്‌സ് വിപ്ലവത്തിന്റെ പ്രയോജനം നേടാൻ ഗ്രാമീണ യുവാക്കളെ സാഹയിക്കുമെന്നും തപാൽ സർവീസ് ഡയറക്ടർ ജനറൽ അലോക് ശർമ പറഞ്ഞു. പ്രതിവർഷം…

Read More

2025- ഓടെ റിഫൈനറികളും വിപണന കേന്ദ്രങ്ങളും മാലിന്യ മുക്തമാക്കാൻ BPCL വേസ്റ്റ് കുറയക്കാൻ BPCL 2025-ഓടെ എല്ലാ റിഫൈനറികളിലും വിപണന കേന്ദ്രങ്ങളിലും മാലിന്യം ഒഴിവാക്കി ലാൻഡ്‌ഫിൽ സർട്ടിഫിക്കേഷൻ നേടുകയാണ് BPCLന്റെ ലക്ഷ്യം.ഇ-മാലിന്യങ്ങളുടെ പുനരുപയോഗവും, കുറയ്ക്കലും ലക്ഷ്യമിട്ട് ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ‘സൗണ്ട് മാനേജ്‌മെന്റ് ഓഫ് വേസ്റ്റ് ഡിസ്‌പോസൽ -Sound Management of waste Disposal-SMWD’ എന്ന പ്രത്യേക സംരംഭത്തിനു തുടക്കമിട്ടു. പരിസ്ഥിതി, മൃഗങ്ങൾ, ജലജീവികൾ, മനുഷ്യർ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്ന, ആഗോളതലത്തിൽ നേരിടുന്ന നിർണായക വെല്ലുവിളികളിലൊന്നാണ് മാലിന്യത്തിന്റെ തെറ്റായ സംസ്കരണം. BPCL അതിന്റെ റിഫൈനറികളിൽ നിന്നും മറ്റ് പ്രവർത്തനങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന മാലിന്യം പരിസ്ഥിതിക്കും സമൂഹത്തിനും ദോഷം വരുത്തുമെന്ന വസ്തുതയാണ് തീരുമാനത്തിനടിസ്ഥാനം. കമ്പനിയുടെ പ്രവർത്തനങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഫലപ്രദമായ മാലിന്യ സംസ്കരണ സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിനും അംഗീകൃത ഏജൻസികൾ മുഖേന സംസ്കരിക്കുന്നതിനും കമ്പനി തീരുമാനമെടുത്തു കഴിഞ്ഞു. സമീപ വർഷങ്ങളിൽ മൊബൈൽ ഫോണുകൾ, പേഴ്‌സണൽ…

Read More

അമേരിക്കയിലെ ബാങ്കിങ് മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി യൂറോപ്പിലേക്കും ബാധിക്കാതിരിക്കാനുള്ള കടുത്ത ശ്രമങ്ങളിലാണ് യൂറോപ്പ്യൻ യൂണിയനിലെ ബാങ്കുകൾ.  സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂസിൽ അടുത്തിടെയുണ്ടായ ആത്മവിശ്വാസ പ്രതിസന്ധിയും രണ്ട് യുഎസ് ബാങ്കുകളുടെ പരാജയവും യൂറോപ്പിലെ ബാങ്കിംഗ് മേഖലയിലുടനീളം വ്യാപിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ബാങ്കിംഗ് പ്രതിസന്ധി ഒഴിവാക്കാൻ സ്വിറ്റസർലണ്ടിലെ മുൻനിര ക്രെഡിറ്റ് ബാങ്കിംഗ് കമ്പനി UBS തങ്ങളുടെ എതിരാളിയായ ക്രെഡിറ്റ് സ്യൂസിനെ, 3.2 ബില്യൺ ഡോളറിന് വാങ്ങി സാമ്പത്തിക നില സുരക്ഷിതമാക്കാൻ ഒരുങ്ങുകയാണ്. യൂറോപ്പ്യൻ മേഖലയിലെ പ്രധാന ബാങ്കുകൾ ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രതിസന്ധിയുടെ സാഹചര്യങ്ങൾ പരിശോധിക്കുകയും ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) എന്നിവയിൽ നിന്നുള്ള ശക്തമായ പിന്തുണ തേടുകയും ചെയ്യുകയാണ് . യു എസ്സിലെ ബാങ്കിങ് രംഗത്തെ പ്രതിസന്ധി രൂക്ഷമാകുന്നു യുഎസിലെ 186 ബാങ്കുകൾ പരാജയസാധ്യതയിലാണെന്ന് ഒരു പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ഭീതിയാണ് യൂറോപ്പ്യൻ ബാങ്കുകളെ കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്കു ശ്രദ്ധ നല്കാൻ പ്രേരിപ്പിക്കുന്നത്.ബാങ്കുകളുടെ പ്രതിരോധശേഷി, പ്രത്യേകിച്ചും അവയുടെ മൂലധനവും…

Read More

MSME സംരംഭകർക്കായി എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ-കൂടുതലറിയാം  വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന പരിശീലന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെന്റ് (KIED), MSME സംരംഭകർക്കായി രൂപീകരിച്ച ഇൻക്യുബേഷൻ സെന്ററായ എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ (EDC) മാർച്ച്‌ 21, ചൊവ്വാഴ്ച്ച എറണാകുളം അങ്കമാലി INKEL ടവറിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉത്‌ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തന സജ്ജമാകുന്ന ഇഡിസികളിൽ ആദ്യത്തെ പ്രധാന കേന്ദ്രമാണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത്. വിവിധ സബ് സെന്ററുകളെ ഏകോപിപ്പിക്കുന്ന ഹബ് കൂടിയാകും ഈ സംരംഭക പരിശീലന വികസന കേന്ദ്രം. KIED-ന് കീഴിൽ ആരംഭിക്കുന്ന അത്യാധുനിക സംരംഭകത്വ വികസന കേന്ദ്രമാണ് എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ-EDC. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപാദന മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭങ്ങൾ, റിസർച്ച് പ്രൊ‍ഡക്റ്റുകൾ സംരംഭമാക്കിയ MSMEകൾ തുടങ്ങിയവർക്ക് സാങ്കേതിക പരിജ്ഞാനവും പിന്തുണയും മാർഗ നിർദ്ദേശവും നൽകുകയാണ് എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ കൊണ്ട് ലക്ഷ്യമിടുന്നത്. ഇന്നവേറ്റീവായ ആശയങ്ങളിൽ MSME…

Read More

 ഇന്ത്യയിൽ 20 കോടി ഡോളർ മൂല്യമുള്ള AirPods ഫാക്ടറി സ്ഥാപിക്കാൻ Foxconn വരുന്നു ആപ്പിളിന് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡിവൈസുകൾ നിർമിക്കുന്ന ഫോക്‌സ്‌കോൺ ഇന്ത്യയിൽ AirPods ഫാക്ടറി സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇന്ത്യയിൽ 20 കോടി ഡോളർ മൂല്യമുള്ള ഫാക്ടറി സ്ഥാപിക്കാനാണ് Foxconn പദ്ധതി. പുതിയ പ്ലാന്റ് തെലങ്കാനയിൽ ആയിരിക്കും സ്ഥാപിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ വയർലെസ് ഇയർബഡ്സാണ് എയർപോഡ്സ്. തായ്വാനീസ് കമ്പനിയായ Hon Hai Precision Industry Ltd. ആണ് ഫോക്സ്കോൺ എന്ന പേരിൽ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാവായ ഫോക്സ്കോണാണ് 70 ശതമാനം ആപ്പിൾ ഐഫോണുകളുടെയും അസംബ്ലർ. ഇതാദ്യമായാണ് ഫോക്സ്കോൺ എയർപോർഡ്സ് നിർമാണത്തിലേക്ക് കടക്കുന്നതെന്നാണ് റിപ്പോർട്ട്. 2023 ന്റെ രണ്ടാം പകുതിയിൽ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫോക്സ്കോണിന് ഇന്ത്യയില്‍ ഇപ്പോള്‍തന്നെ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുണ്ട്. തായ്‌വാനീസ് കമ്പനികളായ വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവയും ഐ ഫോൺ നിർമാതാക്കളായി രംഗത്തുണ്ട്. ചൈനയില്‍ നിന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

Read More

ഇനി മുതൽ പ്രീ-ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ ഭാവി വിപണി വില, മൂല്യനിർണയം ഒക്കെ AI അൽഗോരിതം നോക്കിക്കൊള്ളും. ഇതടക്കം സാങ്കേതിക സംവിധാനങ്ങൾ ഉറപ്പു നൽകുന്ന ആദ്യത്തെ എഞ്ചിനീയറിംഗ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് – ആർ ആൻഡ് ഡി സെന്റർ ബെംഗളൂരുവിലെ HSR ലേഔട്ടിൽ ആരംഭിച്ചിരിക്കുകയാണ് CARS24 എന്ന പ്രീ-ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്കായുള്ള പ്രമുഖ ഓട്ടോ-ടെക് കമ്പനി. ഉപയോഗിച്ച വാഹന പരിശോധന, നവീകരണം, തകരാർ പുനഃസ്ഥാപിക്കൽ എന്നിവയ്ക്കായി അത്യാധുനിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കും.അത്യാധുനിക സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ച കേന്ദ്രത്തിൽ എഞ്ചിനീയർമാരെയും വിദഗ്ധരെയും ഉറപ്പാക്കും. കേന്ദ്രം ഉപയോഗിക്കുന്ന AI- അൽഗരിതങ്ങൾ കൃത്യമായ വാഹന മൂല്യനിർണ്ണയം ഉറപ്പാക്കും .സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകളും മെഷീൻ ലേണിംഗ് അൽഗോരിതങ്ങളും നൽകിക്കൊണ്ട് വാഹനങ്ങളുടെ ഭാവി ഡിമാൻഡ് പ്രവചിക്കുകയും വളർച്ചാ സാധ്യതകൾ തിരിച്ചറിയുകയും ചെയ്യും.  മുൻകൂർ വാഹന വിപണിയിൽ വാഹന പരിശോധനയ്ക്കും മൂല്യനിർണ്ണയത്തിനുമുള്ള നൂതന സാങ്കേതിക സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനു പുറമേ, മുൻകൂർ ഉടമസ്ഥതയിലുള്ള വാഹന വിൽപ്പന, മാർക്കറ്റ് ട്രെൻഡുകൾ എന്നിവയെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്യും. 2022-ൽ 24 നഗരങ്ങളിലേക്ക് കമ്പനി…

Read More

ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി അഗ്രഗേറ്റർ സ്വിഗ്ഗി പുതിയ ഒരു സംരംഭം പ്രഖ്യാപിച്ചു. ഇതനുസരിച്ച് പുതിയ റെസ്റ്റോറന്റ് പങ്കാളികൾക്ക് ആദ്യ മാസത്തേക്ക് കമ്മീഷൻ നൽകേണ്ടതില്ല. Swiggy Launchpad എന്ന സംരംഭത്തിലൂടെ പ്ലാറ്റ്‌ഫോമിൽ പുതുതായി വരുന്ന റെസ്റ്റോറന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് പൂജ്യം ശതമാനം കമ്മീഷൻ എന്നത് അവതരിപ്പിക്കുന്നത്. റെസ്റ്റോറന്റുകളുടെ  വളർച്ചയ്ക്ക് ഒരു പ്രേരകഘഠകമായി ഓൺലൈൻ ഡെലിവറിയെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യം.   Swiggy-യിൽ പുതിയതായി വരുന്ന റസ്റ്റോറന്റ് പങ്കാളികൾക്ക്  ഇതോടെ, കമ്മീഷനുകളിലൂടെയും മറ്റ് ആനുകൂല്യങ്ങളിലൂടെയും 20,000 രൂപ വരെ ലാഭിക്കാനാകും. Swiggy ആപ്പിലെ സൗജന്യ പരസ്യങ്ങളിലൂടെ റെസ്റ്റോറന്റുകൾക്ക് തങ്ങളുടെ വളർച്ചയ്ക്കും ഗുണകരകമാകുമെന്ന് സ്വിഗ്ഗി പ്രസ്താവനയിൽ പറഞ്ഞു. വിപുലീകൃത ഡെലിവറി, ബിസിനസ്സ് പ്രകടനം നിയന്ത്രിക്കുന്നതിനും ഉയർന്ന നിലവാരമുള്ള മെനുകൾ സൃഷ്ടിക്കുന്നതിനുമുള്ള ആപ്പുകൾ, കൂടാതെ ബിസിനസ് ഇന്റലിജൻസ് ഡാഷ്‌ബോർഡുകളിലൂടെയുള്ള ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും ഇതിൽ ഉൾപ്പെടും. എവിടെ, എങ്ങനെ തുടങ്ങണം എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്ത റെസ്റ്റോറന്റ് ബ്രാൻഡുകൾക്കു 0% കമ്മീഷൻ മികച്ച അവസരം നൽകും. അവയ്ക്ക് കുറച്ച് മൂലധനം ലാഭിക്കുകയും ചെയ്യും, പ്രസ്താവന കൂട്ടിച്ചേർത്തു. “ഓൺ‌ലൈൻ ഫുഡ്…

Read More

ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. അവിടെ നിന്ന് ചുരുണ്ട മുടിക്കുളള ഒരു ബ്രാൻഡായി മാറി, അടുത്തിടെ ഷാർക്ക് ടാങ്ക് ഇന്ത്യയിൽ 75 ലക്ഷം ഫണ്ടിംഗ് നേടി തിളങ്ങിയ The Manetain എന്ന ഹെയർകെയർ ബ്രാൻഡിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മലയാളി സംരംഭകയായ ഹിൻഷാര ഹബീബ് കോ-ഫൗണ്ടറായ സ്റ്റാർട്ടപ്പ് BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപമാണ് നേടിയത്. 10 ശതമാനം ഇക്വിറ്റിക്ക് പകരമായാണ് അമൻ ഗുപ്ത നിക്ഷേപം വാഗ്ദാനം ചെയ്തിരിക്കുന്നത്. തികച്ചും വേറിട്ടു നിൽക്കുന്ന സ്റ്റാർട്ടപ്പിലൂടെ ശ്രദ്ധേയയായ യുവ സംരംഭക Hinshara Habeeb, channeliam.com ഫൗണ്ടറും സിഇഒയുമായ നിഷ കൃഷ്ണനുമായി നടത്തിയ സംഭാഷണം കാണാം. രണ്ട് കോ-ഫൗണ്ടേഴ്സ് ഹിൻഷാര ഹബീബും  യുബ ഖാൻ ആഗയും ചേർന്ന് 2018ലാണ് ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും നൽകുന്ന The Manetain ആരംഭിച്ചത്. ഓഡിറ്ററായ ഹിൻഷാരയും ദന്തഡോക്ടറായ യുബ ഖാനും സ്ത്രീകൾക്കുള്ള മുടി സംരക്ഷണ നുറുങ്ങുകളും ഉൽപ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇവിടെ നിന്നാണ് ചുരുണ്ട മുടിയുളള സ്ത്രീകൾക്ക് ഉപയോഗിക്കാനാവുന്ന ഉല്പന്നങ്ങൾ എന്ന ആശയത്തിലേക്ക് ഹിൻഷാരയും…

Read More

മെയ്ക് ഇൻ ഇന്ത്യയിൽ (Make in India) രാജ്യം തദ്ദേശീയമായി വികസിപ്പിച്ചു നിർമിച്ച  പ്രതിരോധ ഉപകരണങ്ങൾക്കായി വൻതോതിലുള്ള ഏറ്റെടുക്കൽ നടപടികൾക്ക് പച്ചക്കൊടി കാട്ടി പ്രതിരോധ മന്ത്രാലയം. 70,500 കോടി രൂപയുടെ ആയുധങ്ങൾ ഏറ്റെടുക്കാനുള്ള സ്വീകാര്യത അനുമതി (AoN)  കേന്ദ്രം നൽകിക്കഴിഞ്ഞു. രാജ്യത്തെ പ്രതിരോധ നിർമാണ മേഖലയിലെ സ്വകാര്യ പൊതുമേഖലാ  കമ്പനികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ- DAC- ഏറ്റെടുക്കലുകളിലേക്കുള്ള ആദ്യ ഉറച്ച ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് (AoN) നൽകിയതിലൂടെ. അതിന് ശേഷം ഔപചാരികമായ ടെൻഡർ നടപടികൾക്കു പ്രതിരോധ മന്ത്രാലയം തുടക്കമിടും. തദ്ദേശീയമായി നിർമിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, പീരങ്കി തോക്കുകൾ, ഹെലികോപ്റ്ററുകൾ, ദീർഘദൂര പ്രതിരോധ ആയുധങ്ങൾ എന്നിങ്ങനെ വിവിധ ഉപകരണങ്ങൾ വാങ്ങാനുള്ള സായുധ സേനയുടെ നിർദ്ദേശങ്ങൾക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത് . എല്ലാ ഏറ്റെടുക്കലുകളും ഇന്ത്യൻ കമ്പനികളിൽ നിന്നായിരിക്കും, അവയിൽ ഭൂരിഭാഗവും പൊതുമേഖലയിൽ നിന്നുള്ളവയാണ്. മൊത്തം അംഗീകാരം നൽകിയ AoN നിർദ്ദേശങ്ങളിൽ, ഇന്ത്യൻ നാവികസേനയുടെ…

Read More