Author: News Desk

ഏഴ് സംസ്ഥാനങ്ങളിൽ പിഎം മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചപ്പോൾ കേരളത്തിനും തുണിത്തരങ്ങൾക്ക് പേരുകേട്ട ആന്ധ്ര പ്രദേശിനും  പേരിനൊരു യുണിറ്റ് പോലും നൽകിയില്ല. തമിഴ്‌നാട്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങൾക്കാണ് കോളടിച്ചത്‌. കേരളത്തിലെ പഴക്കം ചെന്ന ഉപജീവന മേഖലകൂടിയാണ് നെയ്ത്ത്- വസ്ത്ര നിർമാണ മേഖല. കേരളത്തിലെ കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സംസ്ഥാന സർക്കാർ കൊണ്ട് പിടിച്ച ശ്രമങ്ങൾ നടത്തുന്നതൊന്നും കേന്ദ്ര സർക്കാർ കണ്ട മട്ടില്ല. “PM MITRA മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ 5F (Farm to Fibre to Factory to Fashion to Foreign) എന്ന കാഴ്ചപ്പാടിന് അനുസൃതമായി ടെക്‌സ്‌റ്റൈൽ മേഖലയെ ഉത്തേജിപ്പിക്കും” എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ടെക്‌സ്‌റ്റൈൽ മേഖലയ്ക്ക് അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും, കോടികളുടെ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇത് ‘മേക്ക് ഇൻ ഇന്ത്യ’, ‘മേക്ക്…

Read More

സ്കൂൾ കുട്ടികൾക്കായി യുവിക’യംഗ് സയന്റിസ്റ്റ്’ പ്രോഗ്രാം സംഘടിപ്പിക്കാൻ ഇസ്രോ ഒരുങ്ങുന്നു, ന്യൂഡൽഹി: ബഹിരാകാശ രംഗത്തെ പുതിയ പ്രവണതകളിൽ യുവ വിദ്യാർത്ഥികൾക്ക് താല്പര്യം ഉണർത്തുവാനായി “catch them young” പരിശീലന പദ്ധതിയുമായി ഇസ്രോ രംഗത്ത്. വിദ്യാർത്ഥികളിൽ ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നൽകുന്നതിനായി ‘യുവ വിജ്ഞാനി കാര്യക്രം-യുവിക എന്ന പേരിൽ വാർഷിക പ്രത്യേക പരിപാടി സംഘടിപ്പിക്കാൻ ഇസ്‌റോ ഒരുങ്ങുന്നു. രജിസ്ട്രേഷൻ മാർച്ച് 20 മുതൽ ആരംഭിക്കും കൂടുതൽ വിദ്യാർത്ഥികളെ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) അധിഷ്ഠിത ഗവേഷണം അല്ലെങ്കിൽ ശാസ്ത്ര സാങ്കേതിക കരിയർ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഈ പരിപാടി . ഓരോ സംസ്ഥാനത്തിൽ നിന്നും പരിപാടിക്കായി സ്കൂളിൽ കുട്ടികളുടെ മിനിമം പങ്കാളിത്തം ഉറപ്പാക്കും.യുവമനസ്സുകളിൽ ഗവേഷണ താൽപ്പര്യം വളർത്തിയെടുക്കുന്ന പരിപാടിയിൽ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കൽ മാനദണ്ഡത്തിൽ മുൻഗണന നൽകുമെന്ന് ഇസ്രോ ഉറപ്പു നൽകിയിട്ടുണ്ട് . റോക്കറ്റുകളുടെയും റോക്കറ്റ് ഭാഗങ്ങളുടെയും നിർമ്മാണത്തിലും വികസനത്തിലും വൈദഗ്ദ്ധ്യം…

Read More

കുട്ടികളുടെ പാഷൻ മനസിലാക്കി, അവരുടെ മൾട്ടിപ്പിൾ ഇന്റലിജൻസ് മനസിലാക്കി ജീവിതത്തിൽ വിജയിക്കാൻ പാകത്തിന് ഫ്യൂച്ചർ റെഡി ആക്കുന്ന ഒരു കരിക്കുലം അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് കോഡ‍ർഫിൻ. സ്കൂളുകൾക്ക് അതാത് കരിക്കുലം അനുസരിച്ച് കസ്റ്റമൈസ് ചെയ്ത് നൽകുകയാണ് കോഡർഫിൻ എന്ന സ്റ്റാർട്ടപ്. ദമ്പതികളായ ആയിഷ സമീഹയും (Aisha Sameeha) ഷാഹിദ് കെ.പിയുമാണ് (Shahid KP) ഈ എജ്യുക്കേഷൻ സ്റ്റാർട്ടപ്പിന്റെ ഫൗണ്ടർമാർ. ആയിഷ സമീഹ ചീഫ് ട്രെയിനറായി പ്രവർത്തിക്കുമ്പോൾ ഷാഹിദാണ് സ്റ്റാർട്ടപ്പിന്റെ സിഇഒ. രസകരവും തീം അടിസ്ഥാനമാക്കിയുള്ളതുമായ ലേണിംഗ് ഇക്കോസിസ്റ്റമാണ് ഇതിന്റെ പ്രത്യേകത. കോഡർഫിൻ ഒരു എജ്യുക്കേൻ സ്റ്റാർട്ടപ്പാണ്. കോഡിംഗ് പോലുളള സ്കിൽസിനെ സബ്ജക്ടിലേക്കും ഡേടുഡേ ലൈഫിലേക്കും മാപ്പ് ചെയ്യുന്ന ഒരു കരിക്കുലമുണ്ട് കോഡർഫിന് അത് കസ്റ്റമൈസ് ചെയ്തിട്ട് സ്കൂളുകൾക്കൊക്കെ കൊടുക്കുന്ന പ്രോഗ്രാമാണ് നട്ട്ഷെൽ – ഫൗണ്ടർമാർ വ്യക്തമാക്കുന്നു ഞാനൊരു കമ്പ്യൂട്ടർ എഞ്ചിനിയറായിരുന്നു എന്റെ പാഷൻ കൊണ്ട് കുട്ടികളുടെ സൈക്കോളജി മനസിലാക്കിയിട്ട് അവരെ ഇന്നവേറ്റിവ് ആയിട്ട് എങ്ങനെ പഠിപ്പിക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. ഞാനൊരു പാഷനേറ്റ് ടീച്ചറായതുകൊണ്ടാണ് ഇങ്ങനെയൊരു…

Read More

കേരളത്തിൻ്റെ വ്യവസായമുന്നേറ്റത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ പദ്ധതിയായി മീറ്റ് ദി ഇൻവെസ്റ്റർ-Meet-the-investor programme. ഒന്നര വർഷം കൊണ്ട് 11000 കോടി രൂപയുടെ നിക്ഷേപം നേടിയെടുത്ത വ്യവസായ വകുപ്പിൻ്റെ പ്രത്യേക പദ്ധതിയായി മീറ്റ് ദി ഇൻവെസ്റ്റർ. Meet-the-investor programme ഇനി ചരിത്രത്തിൽ ഇടംപിടിക്കുമെന്നു വ്യവസായ മന്ത്രി പി രാജീവ്. 100 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപപദ്ധതിയുമായി സംസ്ഥാനത്തേക്ക് വരുന്ന വ്യവസായികൾക്ക് വേണ്ടിയാണ് മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിക്ക് തുടക്കമിട്ടത്. വ്യവസായ മന്ത്രിയും ഉദ്യോഗസ്ഥരും വ്യവസായികൾക്കൊപ്പം പങ്കെടുത്ത് ചർച്ച നടത്തി അതിവേഗത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്ന മീറ്റ് ദി ഇൻവസ്റ്ററിലൂടെ ബിൽടെക്, ആസ്കോ ഗ്ലോബൽ, അറ്റാച്ചി, ഹറ്റാച്ചി, ട്രൈസ്റ്റാർ, വെൻഷ്വർ, സിന്തൈർ, സ്വരബേബി, നെസ്റ്റോ, അഗാപ്പെ തുടങ്ങിയ 29 കമ്പനികൾ കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായി. ഇതിൽ 200 കോടി രൂപയുടെ നിക്ഷേപമുള്ള ആസ്കോ ഗ്ലോബലിൻ്റെ ക്രേസ് ബിസ്കറ്റ്സ്, 1500 കോടി രൂപയുടെ നിക്ഷേപമുള്ള എംപ്ലോയർ സർവീസ് മേഖലയിലെ പ്രമുഖ യു എസ് കമ്പനി വെൻഷ്വർ എന്നിവർ പ്രവർത്തനമാരംഭിച്ചു. അറ്റാച്ചി,…

Read More

Ola Electric സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നു, എന്താണ് തകരാർ ഫ്രണ്ട് ഫോർക്ക് തകരാർ മൂലം Ola Electric രണ്ടു ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നു. Ola S1, S1 Pro ഇലക്ട്രിക് സ്കൂട്ടർ ഉപഭോക്താക്കൾക്കായാണ് സൗജന്യ front fork arm അപ്ഗ്രേഡ് Ola Electric പ്രഖ്യാപിച്ചത്. പുതിയ front fork arm ഡിസൈൻ ഈടും കരുത്തും വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെട്ടു. എല്ലാ ഒല ഉപഭോക്താക്കളും സൗജന്യ അപ്ഗ്രേഡിന് അർഹരാണെന്ന് കമ്പനി അറിയിച്ചു ഇരുചക്രവാഹന വിഭാഗത്തിൽ ആധിപത്യമുളള രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നാണ് ഒല. സ്‌കൂട്ടറുകൾക്ക് തീപിടിക്കുന്നതടക്കമുളള നിരവധി പ്രശ്നങ്ങൾ ഒല ഉപയോക്താക്കൾ റിപ്പോർട്ടു ചെയ്തിരുന്നു. എന്നിരുന്നാലും, സ്കൂട്ടറിനെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഫ്രണ്ട് ഫോർക്ക് സസ്പെൻഷനിലാണ്. 2022 ഏപ്രിലിൽ മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം Ola S1 പ്രോയുടെ ഫ്രണ്ട് സസ്‌പെൻഷൻ പൊട്ടിയ വിവരം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോഴാണ് അതിന്റെ ഫ്രണ്ട് ഫോർക്ക് ആമുമായി ബന്ധപ്പെട്ട തകരാർ ആദ്യമായി വെളിപ്പെട്ടത്. അതിനുശേഷം, നിരവധി റിപ്പോർട്ടുകൾ സ്കൂട്ടറിന്റെ ഫ്രണ്ട് സസ്‌പെൻഷൻ തകരാർ സംബന്ധിച്ച്…

Read More

നിപ്പോൺ ഇലക്ട്രിക് കമ്പനിയും കെൽട്രോണും ഒന്നിച്ച കൺസോർഷ്യം  തിരുപ്പതിയെ സ്മാർട്ട് സിറ്റിയാക്കാനുളള ഓർഡർ സ്വന്തമാക്കി തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതിക്കായി  നിന്നും  കെൽട്രോൺ-നിപ്പോൺ കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു. 12 മാസത്തിനകം പൂർത്തിയാക്കേണ്ട പദ്ധതിയിൽ   80 കോടി രൂപയുടെ ഘടകങ്ങൾ കെൽട്രോൺ നിർവഹിക്കും നഗര ഗതാഗതം, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ആരോഗ്യ – വിഭവ സമാഹരണ പരിപാലനം തുടങ്ങിയവയാണ് പദ്ധതിയിൽ നടപ്പിലാക്കുന്നത് ഇന്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെന്റർ, സിറ്റി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയുമുണ്ട് അതോടൊപ്പം ഈ സംവിധാനങ്ങളുടെ 5 വർഷത്തെ പരിപാലന കരാറും ഓർഡറിൽ ഉൾപ്പെടുന്നു. കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇൻറലിജൻസ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റമാണ് പ്രധാനമായും പദ്ധതിയിൽ ഉള്ളത്. As a crucial step towards the development…

Read More

ബഹിരാകാശ വിനോദ സഞ്ചാര പദ്ധതിയുമായി ISRO. ഐഎസ്ആർഒയുടെ ‘സ്‌പേസ് ടൂറിസം മൊഡ്യൂൾ’ 2030ഓടെ പ്രവർത്തനക്ഷമമാകും.ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്താൻ സാധിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.മൊഡ്യൂളിൽ സബ്ഓർബിറ്റലാണോ ഓർബിറ്റലാണോ യാത്രയെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചിട്ടില്ല. വിനോദ സഞ്ചാരികൾക്ക് 15 മിനിറ്റോളം ബഹിരാകാശത്ത് ചെലവഴിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. ബഹിരാകാശ യാത്രാ മൊഡ്യൂളിന് ഒരു ടൈംലൈൻ നൽകി, 2030-ഓടെ ബഹിരാകാശ യാത്രയിൽ താൽപ്പര്യമുള്ളവർക്ക് യാത്ര നടത്താനാകുമെന്ന് ISRO ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. യാത്രയുടെ ഏകദേശ ചെലവ് 6 കോടി രൂപയാണ്. പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള റോക്കറ്റുകളായിരിക്കും ബഹിരാകാശ യാത്രക്ക് ഉപയോഗിക്കുക. ബഹിരാകാശ യാത്രകളുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിന് ISRO പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ – ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ (RLV-TD) ഉപയോഗിക്കുന്നുണ്ടെന്ന് എസ് സോമനാഥ് പറഞ്ഞു. ബ്ലൂ ഒറിജിൻ പോലുള്ള കമ്പനികൾ അവരുടെ പുനരുപയോഗിക്കാവുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റ് ഉപയോഗിച്ച് സബ് ഓർബിറ്റൽ യാത്രകൾ നടത്തിയിട്ടുണ്ട്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ ബഹിരാകാശ…

Read More

ഹാപ്പിനെസ് സർവേയിൽ ഉയർന്ന സ്‌കോർ നേടി ദുബായ്, അബുദാബി യുഎഇ നിവാസികൾ സന്തുഷ്ടരാണോ? ആണെന്നാണ് ഈ സർവ്വേ പറയുന്നത്. ഹാപ്പിനെസ് സർവേയിൽ ഉയർന്ന സ്‌കോർ നേടി അറബ് എമിറേറ്റ്സ് നഗരങ്ങളായ ദുബായും അബുദാബിയും. യുഎസ് ആസ്ഥാനമായുള്ള ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിന്റെ ‘സിറ്റീസ് ഓഫ് ചോയ്‌സ്’ പഠനത്തിൽ, ‘സോഷ്യൽ ക്യാപിറ്റൽ’ തലത്തിൽ ദുബായ് ഒന്നാം സ്ഥാനത്തെത്തി. വാഷിംഗ്ടൺ, സിംഗപ്പൂർ, സാൻ ഫ്രാൻസിസ്കോ, ഗ്വാങ്‌ഷു, ബോസ്റ്റൺ, സിയാറ്റിൽ, അറ്റ്‌ലാന്റ, ബാഴ്‌സലോണ, ബെർലിൻ എന്നി നഗരങ്ങളെക്കാൾ’സോഷ്യൽ ക്യാപിറ്റൽ’ തലത്തിൽ ദുബായ് മികച്ചു നിന്നു. സോഷ്യൽ ക്യാപിറ്റൽ ഒരു നഗരത്തിനുള്ളിലെ സാമൂഹിക ബന്ധങ്ങളുടെയും കമ്മ്യൂണിറ്റി ഇടപെടലുകളുടെയും ശക്തി അളക്കുന്നു. സാമൂഹിക ബന്ധങ്ങൾ, ഉൾക്കൊള്ളൽ, സമത്വം, സംസ്‌കാരവും ചരിത്രവുമായുള്ള താദാത്മ്യപ്പെടൽ, സുരക്ഷ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. താമസക്കാർക്ക് തങ്ങളുടെ നഗരത്തോടുളള ശക്തമായ ആത്മബന്ധവും അടുപ്പവും സൂചിപ്പിക്കുന്നതിൽ ദുബായ് 100-ൽ 74 സ്കോർ ചെയ്തു. 3 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളതും എന്നാൽ 10 ദശലക്ഷത്തിൽ താഴെയുള്ളതുമായ നഗരങ്ങളെ ‘ക്രൂയിസർ വെയ്റ്റ്’ എന്ന്…

Read More

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സർവീസ് ChatGPT-യുടെ പുതു വേർഷൻ പുറത്തിറക്കി OpenAI.AI ഭാഷാ മോഡലിന്റെ പുതിയ തലമുറയായ GPT-4 ആണ് OpenAI പ്രഖ്യാപിച്ചത്. GPT-4, ChatGPT-യെക്കാൾ വലുതും വേഗതയേറിയതും കൃത്യവുമാണെന്ന് കരുതപ്പെടുന്നു. മുൻപതിപ്പിനെക്കാളും കൂടുതൽ സർഗ്ഗാത്മകവും സഹകരണപരവുമാണെന്ന് പറഞ്ഞ് കമ്പനി അതിന്റെ ബ്ലോഗിൽ ഭാഷാ മോഡലിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. GPT-3.5-പവർ ഉള്ള ChatGPT ടെക്സ്റ്റ് ഇൻപുട്ടുകൾ മാത്രം സ്വീകരിക്കുന്നിടത്ത്, GPT-4-ന് അടിക്കുറിപ്പുകളും വിശകലനങ്ങളും സൃഷ്ടിക്കാൻ ഇമേജുകൾ ഉപയോഗിക്കാനും കഴിയും. എന്താണ് GPT-4? GPT-4 എന്നത് OpenAI സൃഷ്‌ടിച്ച  ഒരു വലിയ മൾട്ടിമോഡൽ (multimodal) മോഡലാണ്. മൾട്ടിമോഡൽ മോഡലുകൾക്ക് ടെക്‌സ്‌റ്റ് മാത്രമല്ല ചിത്രങ്ങളും ഇൻപുട്ടായി സ്വീകരിക്കാനാകും. അതേസമയം, GPT-3, GPT-3.5 എന്നിവ ഒരു മോഡൽ, ടെക്‌സ്‌റ്റിൽ മാത്രമേ പ്രവർത്തിക്കൂ, അതായത് ഉപയോക്താക്കൾക്ക് ടൈപ്പ് ചെയ്‌ത് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. ഇമേജുകൾ പ്രോസസ്സ് ചെയ്യാനുള്ള പുതിയ കഴിവ് മാറ്റിനിർത്തിയാൽ, GPT-4 “വിവിധ പ്രൊഫഷണൽ, അക്കാദമിക് മാനദണ്ഡങ്ങളിൽ മാനുഷിക നിലവാരത്തിലുള്ള…

Read More

Namma Yatri, വൻ വിജയമായി ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് റൈഡ്-ഹെയ്‌ലിംഗ് ഭീമൻമാരായ ഒലയുെടയും ഊബറിന്റെയും ആധിപത്യം മറികടന്ന് ബാംഗ്ലൂരിൽ ഓട്ടോ ഡ്രൈവർമാരുടെ ആപ്പ് വൻ വിജയമായി. ഓട്ടോ യൂണിയന്റെ Namma Yatri മൊബൈൽ ആപ്പ് 360,000 റൈഡുകൾ പൂർത്തിയാക്കി. ഉപഭോക്താക്കളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഗതാഗത വകുപ്പും റൈഡ്-ഹെയ്‌ലിംഗ് ഭീമൻമാരായ ഓലയും ഊബറും തമ്മിലുള്ള തർക്കത്തിനിടയിലാണ് ആപ്പ് പുറത്തിറക്കിയത്. റൈഡ്-ഹെയ്‌ലിംഗ് മൊബൈൽ ആപ്പ് ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളിൽ 360,000-ലധികം റൈഡുകൾ പൂർത്തിയാക്കുകയും 6 കോടിയിലധികം വരുമാനം നേടുകയും ചെയ്‌തതായി ഡാറ്റ കാണിക്കുന്നു. Namma Yatri ഉപഭോക്താക്കളെ ഓട്ടോ ഡ്രൈവർമാരുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്ര ചെയ്യുന്നതിന് ലക്ഷ്യമിടുന്നു. Namma Yatri 364,319 ട്രിപ്പുകൾ പൂർത്തിയാക്കി. 41,833 രജിസ്റ്റർ ചെയ്ത ഡ്രൈവർമാരും 357,750 രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുമുണ്ടെന്ന് ഡാറ്റ പറയുന്നു. ക്യാബ് അഗ്രഗേറ്റർമാരായ Ola, Uber, Rapido എന്നിവ ഒരു ട്രിപ്പിന് 100…

Read More