Author: News Desk
ക്ലൗഡ്, AI,ചാറ്റ് ജി പി ടി , ഇന്ത്യ വളരുകയാണ് ഇന്ത്യൻ ITവ്യവസായം വളരുന്നത് 2047ലേക്ക് ഇന്ത്യയുടെ ഐടി മേഖല നിർമിത ബുദ്ധി വളർച്ചാ ഘട്ടത്തെ പിന്തുടരാൻ സമയത്തിനനുസരിച്ച് മുന്നേറുകയാണ്. ക്ലൗഡ്, AI, സൈബർ, ഡാറ്റ സുരക്ഷ എന്നിവ പോലുള്ള സാങ്കേതിക വഴികൾ വികസിപ്പിച്ചെടുക്കുന്നതിൽ തുടർച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നീങ്ങുന്ന ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്നത് ചാറ്റ് ജിപിടി ക്കും അപ്പുറത്തെ വളർച്ചയിലേക്കാണ്. വരാനിരിക്കുന്ന സാങ്കേതിക വളർച്ചാ കാലത്ത് ഐടി കമ്പനികൾ എല്ലാ ബിസിനസ്സിന്റെയും ഓരോ ഭാഗവും ഡാറ്റയും എഐയും സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യവസ്ഥാപിതമായി പുനർനിർമ്മിക്കുന്നത് ഉൾപ്പെടുന്ന എന്റർപ്രൈസ് പുനർനിർമ്മാണത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ പേരുകൾ ഉൾപ്പെടെ ലോകത്തിലെ ചില പ്രമുഖ ആഗോള ഐടി പവർഹൗസുകളുടെ ആസ്ഥാനമായ ഇന്ത്യൻ ഐടി വ്യവസായം ഏകദേശം 5 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നു, ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 10 ശതമാനം സൃഷ്ടിക്കുന്നു. വ്യക്തമായും, ഈ മേഖലയ്ക്ക് ഇന്ത്യയുടെ വളർച്ചയിൽ…
തിരുപ്പതി സ്മാർട്ട് സിറ്റിപദ്ധതിക്ക് കെൽട്രോൺ) – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യവും കെൽട്രോൺ – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റിയിൽ നിന്നും 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു. പാൻ സിറ്റി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും, സിറ്റി ഓപ്പറേഷൻസ് സെന്റർ സജ്ജീകരിക്കുന്നതിനുമായിട്ടാണ് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും കെൽട്രോൺ – നിപ്പോൺ ഇലക്ട്രിക് കമ്പനി കൺസോർഷ്യത്തിന് വർക്ക് ഓർഡർ ലഭിച്ചിരിക്കുന്നത്. 12 മാസത്തിനകം ഓർഡർ പ്രകാരമുള്ള പദ്ധതി പൂർത്തിയാക്കണം. നഗരത്തിൻ്റെ ഗതാഗത പ്രവർത്തനങ്ങൾ, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ഫലപ്രദമായ നഗര പ്രവർത്തനങ്ങൾ, ആരോഗ്യ – വിഭവ സമാഹരണ പരിപാലനം തുടങ്ങിയ സംവിധാനങ്ങളാണ് ഈ ഓർഡറിൻ്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇന്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെന്റർ, സിറ്റി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, മുനിസിപ്പൽ സേവനങ്ങളും പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും…
തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനം -വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം- വി ഷോറാഡ്സ് (VSHORADS) വളരെ വിജയകരമായി പരീക്ഷിച്ചത് ഇന്ത്യയുടെ ആയുധ ശേഷിയുടെ കരുത്തു വർധിപ്പിക്കുന്ന ഒന്നാണ്. ആകാശത്തു താഴ്ന്നു പറക്കുന്ന ശത്രുലക്ഷ്യങ്ങളെ തകർക്കാൻ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമാണെന്ന് തെളിഞ്ഞു. ഒഡീഷ തീരത്തുള്ള ചാന്ദിപൂരിൽ നിന്നുമാണ് ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വ-ദൂര വ്യോമ പ്രതിരോധ സംവിധാനം ചൊവ്വാഴ്ച തുടർച്ചയായ രണ്ട് വിജയകരമായ പരീക്ഷണ പറക്കൽ പ്രവർത്തനങ്ങൾ നടത്തി പരീക്ഷിച്ചത് ചൊവ്വാഴ്ച ഒഡീഷ തീരത്ത് ചാന്ദിപൂരിൽ വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം ഒരു വിമാനത്തിന്റെ വരവിനെ അനുകരിക്കുന്ന അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങൾക്കെതിരെ ഗ്രൗണ്ട് അധിഷ്ഠിത മാൻ-പോർട്ടബിൾ ലോഞ്ചറിൽ നിന്നാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റി പ്രതിരോധ സംവിധാനം ശത്രു ലക്ഷ്യങ്ങളെ വിജയകരമായി തടഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിആർഡിഒയെയും വ്യവസായ പങ്കാളികളെയും അഭിനന്ദിക്കുകയും നൂതന സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മിസൈൽ…
ചെറുകിട ഹോട്ടലുകാർക്ക് മാർഗനിർദ്ദേശമൊരുക്കി OYO ആക്സിലറേറ്റർ പ്രോഗ്രാം ചെറുകിട ഹോട്ടലുകാർക്കായി ഹോസ്പിറ്റാലിറ്റി ടെക് പ്ലാറ്റ്‌ഫോമായ OYO ആക്സിലറേറ്റർ പ്രോഗ്രാം അവതരിപ്പിക്കുന്നു. ഇത് തിരഞ്ഞെടുത്ത പുതു തലമുറ ഹോട്ടലുകാർക്ക് സാമ്പത്തിക സഹായവും മാർഗനിർദേശവും നൽകും. അഞ്ചിലധികം പ്രവർത്തനനിരതമായ ഹോട്ടലുകളുള്ള ഹോട്ടൽ ഉടമകൾക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ഭാഗമാകാൻ അർഹതയുണ്ട്. ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ഡൽഹി, ഗുരുഗ്രാം, നോയിഡ തുടങ്ങിയ പ്രധാന നഗരങ്ങളിൽ 200-ലധികം ഹോട്ടലുകൾ ഈ പ്രോഗ്രാമിന് കീഴിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൊൽക്കത്ത, സിലിഗുരി, മുംബൈ തുടങ്ങിയ നഗരങ്ങളിലും പ്രോഗ്രാം നടപ്പാക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് ആരംഭിച്ച ഈ പരിപാടി ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ 50-ലധികം ഹോട്ടലുകളിൽ നടപ്പാക്കിയിരുന്നു. Townhouse Oak, OYO Townhouse, Collection O, Capital O തുടങ്ങിയ ബ്രാൻഡുകളുടെ പ്രചാരം വർധിപ്പിക്കുന്നതിലാണ് പരിപാടിയുടെ ശ്രദ്ധ. സാമ്പത്തിക സഹായം, 15,000-ലധികം കോർപ്പറേറ്റ് അക്കൗണ്ടുകളുടെ ഒരു പാൻ-ഇന്ത്യ നെറ്റ്‌വർക്കിലേക്കുള്ള പ്രവേശനം, 10,000-ലധികം ട്രാവൽ ഏജന്റുമാർ, മെന്റർഷിപ്പ് & ഗൈഡൻസ്, റിലേഷൻഷിപ്പ് മാനേജർമാർ എന്നിവയുടെ…
രാഷ്ട്രപതിക്ക് നാവികസേന സമ്മാനിച്ച ദ്രോണാചാര്യരുടെ ശില്പി പ്രീതി പറക്കാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ സമ്മാനിച്ച ദ്രോണാചാര്യരുടെ സ്വർണം പൂശിയ പ്രതിമ തയാറാക്കിയത് കൊച്ചിയിലെ ഒരു സംരഭകയാണ്. അതും ഓർഡർ ലഭിച്ചു റെക്കോർഡ് സമയത്തിനുള്ളിൽ. വൺ ഗ്രാം സ്വർണാഭരണങ്ങളുടെയും സ്വർണ വിഗ്രഹങ്ങളുടെയും നിർമാണത്തിലൂടെ പേരെടുത്ത പറക്കാട്ട് ജ്യൂവെൽസ് എന്ന സ്ഥാപനത്തിന്റെ ഉടമ കാലടി സ്വദേശിയായ പ്രീതി പ്രകാശ് പറക്കാട്ട് . ഇന്ത്യയുടെ പ്രഥമ വനിതക്ക് നൽകാനായി ദ്രോണാചാര്യ വിഗ്രഹം നിർമിച്ചു കൈമാറാനായ ആഹ്ലാദത്തിലാണ് പ്രീതി പ്രകാശ്. ദ്രോണാചാര്യരുടെ വെറുമൊരു വിഗ്രഹമല്ല നാവിക സേനക്ക് പ്രീതി നിർമിച്ചു കൈമാറിയത്. അതിൽ റെസിനുണ്ട്,കോപ്പർ ഉണ്ട് , സ്വർണം പൂശിയിട്ടുണ്ട്, പിന്നെ ടെറാക്കോട്ട കൊണ്ട് മോടി പിടിപ്പിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെയാണ് രാഷ്ട്രപതിയുടെ കൈകളിലിരുന്ന ആ ദ്രോണാചാര്യ വിഗ്രഹത്തിനിത്ര ശോഭ തോന്നിയതും. 15 ദിവസമെന്ന റെക്കോർഡ് സമയത്തിനുള്ളിലാണ് പ്രീതി വിഗ്രഹം നിർമിച്ചു നാവിക സേനക്ക് കൈമാറിയത്. നേരത്തെ ചലച്ചിത്ര നടൻ മോഹൻലാൽ…
ജീവനക്കാരെ വീണ്ടും വെട്ടിക്കുറച്ച് Freshworks വീണ്ടും ജീവനക്കാരെ വെട്ടിക്കുറച്ച് സോഫ്റ്റ്‌വെയർ സ്ഥാപനമായ ഫ്രഷ്‌വർക്ക്‌സ്- Freshworks. ജീവനക്കാരുടെ ഒരു ചെറിയ വിഭാഗത്തെ നടപടി ബാധിക്കുമെന്നും, ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനാണ് നടപടിയെന്നുമാണ് ഫ്രഷ്‌വർക്‌സിന്റെ വിശദീകരണം. നാസ്ഡാക്ക് – Nasdaq – ലിസ്റ്റ് ചെയ്ത സോഫ്റ്റ്‌വെയർ സ്ഥാപനമാണ് ഫ്രഷ്‌വർക്ക്‌സ്. ശക്തമായ ഒരു തൊഴിൽ സംസ്കാരം നിലനിർത്താൻ തങ്ങൾ സംഘടനാപരമായ കാര്യക്ഷമത അവലോകനം ചെയ്യുന്നത് തുടരുന്നു. അതിന്റെ ഫലമായാണ് ഒരു ചെറിയ അളവ് ജീവനക്കാർക്ക് പുറത്തു പോകേണ്ടി വന്നതെന്ന് കമ്പനി വക്താവ് ചൂണ്ടിക്കാട്ടുന്നു ഫ്രഷ്‌വർക്ക്‌സ് ഓർഗനൈസേഷൻ വ്യാപകമായ പിരിച്ചുവിടലുകൾ നടത്തിയിട്ടില്ലെന്നും തുറന്ന തസ്തികകളിൽ നിയമനം തുടരുകയാണെന്നും വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ചെന്നൈയിൽ നിന്നും കാലിഫോർണിയയിലെ സാൻ മാറ്റിയോയിലേക്ക് ആസ്ഥാനം മാറ്റിയ ഫ്രഷ്‌വർക്സ്ന്റെ ഓഫീസുകളിലുടനീളം 5,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു. 2022 ഡിസംബറിൽ ആഗോളതലത്തിൽ 90 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവരിൽ 60 പേർ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. മാർജിൻ, മാന്ദ്യ സമ്മർദങ്ങൾ, യുഎസിലെ പലിശനിരക്കുകൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ടെക്നോളജി സ്റ്റോക്കുകളിൽ…
TCS കുലുങ്ങില്ല; രാജേഷിൽ നിന്നും കൃതിവാസനിലേക്ക് വലിയ അകലമില്ല |Rajesh Gopinathan| TCSമായി ഉണ്ടായിരുന്നത് 22 വർഷത്തെ സേവനബന്ധം. ആ ബന്ധമവസാനിപ്പിച്ച് TCS ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും (CEO&MD) ആയിരുന്ന രാജേഷ് ഗോപിനാഥൻ രാജിവച്ചത് തന്റെ “മറ്റ് താൽപ്പര്യങ്ങൾ പിന്തുടരുന്നതിനായി”എന്നാണ് ഭാഷ്യം. കഴിഞ്ഞ വർഷമാണ് ടി സി എസ് രാജേഷ് ഗോപിനാഥനെ, വീണ്ടും സിഇഒ ആയി നിയമിച്ചത്. അതുകൊണ്ടു തന്നെ ടെക്ക് ലോകത്തെ ഈ രാജി പിടിച്ചു കുലുക്കിയിട്ടുണ്ട്. ടി സി എസിനെ ടെക്ക് ഭീമനാക്കിയതിനു പിന്നിലെ നിർണായക ശക്തിയായിരുന്നു രാജേഷ് ഗോപിനാഥൻ. ഈ കാലത്ത് TCS ന്റെ ഐടി സേവന വിഹിതം 160% ആയി ഉയർന്നു . ഇതാണ് ടെക്ക് ലോകത്ത് ആ അപ്രതീക്ഷിത രാജി ഒരേസമയം അതിശയത്തിനും ആശങ്കക്കും ഇടയാക്കിയിരിക്കുന്നത് ഗോപിനാഥന്റെ രാജി 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരും. അതുവരെ പുതിയ എം ഡി & സിഇഒ ആയി നിയമിതനാകുന്ന കെ കൃതിവാസൻ ,രാജേഷ് ഗോപിനാഥിനൊപ്പം പുതിയ ഉത്തരവാദിത്വത്തിലേക്കുള്ള…
ഇനി കൊച്ചിക്കു മോഡലാകട്ടെ ഗുരുവായൂർ, സുന്ദരദേശമാകട്ടെ കൊച്ചി : Dr.TM Thomas Issac ഒടുവിൽ ബ്രഹ്മപുരത്തിന്റെ തീയണഞ്ഞു. പക്ഷേ എത്ര ഭീകരമായൊരു ശ്മശാന ഭൂമി. ഈ മാലിന്യഭൂമിയെ ഗുരുവായൂരിലെ ശവക്കോട്ട പോലൊരു സുന്ദരദേശമാക്കി മാറ്റാനാകുമോ? ഇതായിരിക്കും മാലിന്യത്തിൽ നിന്നുള്ള കൊച്ചിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. മുൻധനമന്ത്രിയും മാലിന്യ സംസ്കരണത്തിന്റെ പ്രചാരകനുമായ Dr T M തോമസ് ഐസക് കുറിക്കുന്നു. നമുക്ക് ആയിരക്കണക്കിനു സന്നദ്ധപ്രവർത്തകരെ ജീവനക്കാർക്കൊപ്പം വിന്യസിച്ച്, നിലവിലുള്ള കരിഞ്ഞതും അല്ലാത്തവയുമായ മാലിന്യങ്ങൾ തരം തിരിച്ച് നീക്കം ചെയ്യുകയോ ശാസ്ത്രീയമായി മൂടുകയോ ചെയ്യാം. കൊച്ചി ഉറവിടമാലിന്യ സംസ്കരണത്തിലേക്കു പോകുമ്പോൾ കേന്ദ്രീകൃത വിൻഡ്രോ, അജൈവമാലിന്യം തരംതിരിക്കൽ തുടങ്ങിയ സംവിധാനങ്ങൾക്ക് 115 ഏക്കറിന്റെ നാലിലൊന്നു വിസ്തൃതി മതി. ബാക്കി പ്രദേശത്തിൽ നല്ലൊരു ഭാഗം ജനങ്ങൾക്കു വിശ്രമത്തിനും വിനോദത്തിനുമുള്ള ഒരു ഉദ്യാനമാക്കാം. കടമ്പ്രയാർ തെളിനീരായി ഒഴുകുകയും ചെയ്യും. ഇത് എങ്ങനെയെന്നു പഠിക്കണമെങ്കിൽ ഗുരുവായൂരിലെ പഴയ ശവക്കോട്ട സന്ദർശിക്കുക. മന്ത്രി എം.ബി. രാജേഷ് തന്നെ വിസ്മയത്തോടെ കണ്ടതാണല്ലോ ശവക്കോട്ടയ്ക്കുവന്ന രൂപാന്തരം.…
Kawasaki Z900RS,പഴയ റെട്രോ ക്ലാസിക്ക് തിരികെ കാവസാക്കിയുടെ ഇന്ത്യയിലെ സൂപ്പർ ബൈക്കായ Ninja ZX 10R ഇനി പിന്നിലേക്ക്. Z900 RS എന്ന രൂപത്തിൽ പഴയ റെട്രോ ക്ലാസിക്കിനെ കാവസാക്കി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്. വിലയിലും Z900 RS തന്നെ മുന്നിൽ16.15 ലക്ഷം രൂപയാണ് സൂപ്പർ ബൈക്കായ Ninja ZX 10R നെങ്കിൽ 16.47 ലക്ഷം രൂപയാണ് Z900 RS ന്റെ വില. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റിന് കീഴിൽ പൂർണ്ണമായി ഇറക്കുമതി ചെയ്ത മോഡലായി വിപണിയിലേക്ക് മടങ്ങിവരികയാണ് Z900 RS ഇത് പക്ഷെ നികുതിച്ചിലവു ഭാരിച്ചതാക്കും വിലക്കൂടുതൽ കൊണ്ട് മാത്രം ഇത് രാജ്യത്തെ കാവസാക്കി മുൻനിര സൂപ്പർബൈക്കിനെക്കാൾ പ്രിയങ്കരമാകുന്നു നിയോ-റെട്രോ സ്റ്റൈലിംഗിനൊപ്പം, Z900 RS ന്റെ രൂപകൽപ്പന 70-കളുടെ അവസാനത്തിൽ നിരത്തിലെ രാജാക്കന്മാരായിരുന്ന കാവസാക്കിയുടെ ഐക്കണിക് മോട്ടോർസൈക്കിളുകളെ ഓർമിപ്പിക്കും എൽഇഡി ലൈറ്റിംഗ്, ക്രോം ബെസലുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, വൃത്താകൃതിയിലുള്ള റിയർവ്യൂ…
പ്രസാധനത്തിന്റെ ഒന്നര പതിറ്റാണ്ടിന്‍റെ പ്രായമാവാൻ ഇനി അഞ്ചു വര്ഷം മാത്രം ശേഷിക്കുന്ന “ദി ഹിന്ദു’, 50 ആം വര്ഷം തികയാൻ 2 വർഷം മാത്രമുള്ള “ബിസിനസ് സ്റ്റാൻഡേർഡ്, ഇവയുൾപ്പെടെ’ ഉൾപ്പെടെ 16 പത്രങ്ങൾ ഇപ്പോൾ അച്ചടിക്കുന്നത് കേരളത്തിന്‍റെ സ്വന്തം കടലാസ് കമ്പനിയായ “കെപിപിഎൽ” അഥവാ “കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡി’ലുത്പാദിപ്പിച്ച കടലാസിലാണ്.. അടച്ചിട്ടു ചിതലരിച്ചു വെണ്ണീറായിക്കൊണ്ടിരുന്ന ഒരു സ്ഥാപനത്തെ കേരള സർക്കാർ കൈപിടിച്ചുയർത്തിയ വിജയ കഥയാണിപ്പോൾ ഇവിടെ ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നത്തു. ഇംഗ്ലിഷ് പത്രങ്ങളെ കൂടാതെ 2 തെലുങ്കും 3 തമിഴും ഒരു കന്നഡയും 7 മലയാള പത്രങ്ങളും കെ പി പി എല്ലിന്റെ പേപ്പർ സ്വീകരിക്കുന്ന ഇക്കൂട്ടത്തിലുണ്ട്. ഇറക്കുമതി കടലാസിനെക്കാൾ വിലക്കുറവുള്ളതിനാൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലെ പത്രങ്ങൾ ഉൾപ്പെടെ കേരളത്തിന്‍റെ “സ്വന്തം’ കടലാസിൽ താത്പര്യം പ്രകടിപ്പിച്ചു വരുന്നു. അങ്ങനെ കേരളം പഴയ പെരുമതിരിച്ചു പിടിക്കുകയാണ്. . തീന്നിട്ടില്ല. കേന്ദ സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച, കേരളം ഏറ്റെടുത്ത “കാസർഗോഡ് ഭെൽ’ ഒരു തിരിച്ചുവരവിലേക്കുള്ള അക്ഷീണ പരിശ്രമത്തിലാണ്.…